ദിവ്യബലി വായനകൾ 29th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ  29th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 17:6,8 ദൈവമേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു, എന്തെന്നാല്‍, അങ്ങ് എനിക്ക് ഉത്തരമരുളും; അങ്ങ് ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ. കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊളളണമേ; അങ്ങേ ചിറകിന്റെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴും അങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനും … Continue reading ദിവ്യബലി വായനകൾ 29th Sunday in Ordinary Time 

Advertisement

Saint of the Day, October 17th – St. Ignatius of Antioch

https://youtu.be/U_uD9-nMjVc അനുദിന വിശുദ്ധർ (Saint of the Day) October 17th - St. Ignatius of Antioch അനുദിന വിശുദ്ധർ (Saint of the Day) October 17th - St. Ignatius of Antioch "I prefer death in Christ Jesus to power over the farthest limits of the earth. He who died in place of us is the one object of my … Continue reading Saint of the Day, October 17th – St. Ignatius of Antioch

Saint of the Day, October 16th – St. Hedwig

https://youtu.be/7zgQpx-8E6Q അനുദിന വിശുദ്ധർ (Saint of the Day) October 16th - St. Hedwig Duchess and widow, the patroness of Silesia, a region of eastern Europe. Also called Jadwiga in some lists, she died in a Cistercain convent, having taken vows. Hedwig was born in Andechs, Bavaria, Germany, the daughter of the Duke of Croatia and Dalmatia. … Continue reading Saint of the Day, October 16th – St. Hedwig

SUNDAY SERMON LK 8, 41-56

April Fool

ലൂക്ക 8, 41b – 56

സന്ദേശം

And Death Pursues me All the Way — Vespers Sermon on Luke 8:41-56

നമ്മുടെ ഭാരതത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രത്യേകിച്ച് ക്രൈസ്തവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച്ച എൻ ഐ എ ജാർഖണ്ഡ് സംസ്ഥാനത്തുനിന്നു ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തതിനെതിരെ നാമെല്ലാവരും പ്രതിഷേധിക്കുകയും, അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. നിരക്ഷരരും, ദരിദ്രരുമായവർക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹത്തെ മാവോയിസ്‌റ്റെന്ന് മുദ്രകുത്തി ജയിലിൽ അടച്ചിരിക്കുകയാണ്. അദ്ദേഹത്തിനവിടെ, ഭക്ഷണം കിട്ടുന്നുണ്ടോ, സമയത്തിന് മരുന്ന് ലഭിക്കുന്നുണ്ടോ, ഉറങ്ങാനുള്ള സൗകര്യങ്ങളുണ്ടോ, ചോദ്യം ചെയ്യുമ്പോൾ പോലീസ് ഉപദ്രവിക്കുന്നുണ്ടോ …ഒന്നും നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, ഇന്നത്തെ സുവിശേഷ ഭാഗം ഇതുപോലുള്ള സാഹചര്യങ്ങളെ നാം ക്രൈസ്തവർ എങ്ങനെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ കാണണം എന്ന് പറഞ്ഞു തരുന്നുണ്ട്. സുവിശേഷ ഭാഗം നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിനു, ക്രിസ്തുവിനെ, അവയെ മാറ്റിമറിക്കുവാൻ, അതിനെ മനോഹരമാക്കുവാൻ സാധിക്കും എന്നാണ്. സന്ദേശം ഇതാണ്: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും.  

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ്. ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്.കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് –

View original post 496 more words