Catholic Church Demolished at Delhi

സീറോ മലബാർ സഭയുടെ ഫരീദാബാദ് രൂപതക്ക് കീഴിൽ ദക്ഷിണ ദില്ലിയിലെ അദ്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ലവർ ദൈവാലയം നീതിരഹിതമായി പൊളിച്ചു നീക്കിയത് 🤐 അങ്ങേയറ്റം അപലപനീയവും ഭാരതീയ മതനിരപേക്ഷതയുടെ മേലുള്ള കടന്നുകയറ്റവുമാണെന്ന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത. ഭരണഘടന അനുശാസിക്കുന്ന നിയമപരമായ സംരക്ഷണം പോലും ലഭ്യമാകാത്ത രീതിയിൽ പോലീസിനെ ഉപയോഗിച്ച് തിങ്കളാഴ്ച രാവിലെയാണ് ലിറ്റിൽ ഫ്ലവർ ദൈവാലയം ഭരണകൂടം തകർത്തത് 🙃. ദക്ഷിണ ഡൽഹിയിലെ നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങൾ ഒരു ദശകത്തോളമായി ആരാധന നടത്തുന്ന ലിറ്റിൽ ഫ്ലവർ ദൈവാലയമാണ് തകർക്കപ്പെട്ടത്‌ 👎. വിശുദ്ധ വസ്തുക്കളും, വിശുദ്ധ രൂപങ്ങളും അവഹേളിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതും ഒരു ബാർബേറിയൻ സംസ്ക്കാരത്തിൻ്റെ ഞെട്ടലുളവാക്കുന്നതായും ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിലേറ്റ മുറിവായിത്തീർന്നുവെന്നും മിഷൻലീഗ് പറഞ്ഞു 🙏. ലോകം മുഴുവൻ, പ്രത്യേകമായി ഭാരതത്തിന് വലിയ സാമൂഹിക ദിശാബോധവും, ആത്മീയ പാരമ്പര്യവും നൽകിയ ഭാരത സഭ വേദനിക്കുന്നുവെന്നും ഈ കാടത്തത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും രൂപത ഭാരവാഹികൾ പറഞ്ഞു.😑.

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത 💛❤💛

Advertisements

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Catholic Church Demolished at Delhi”

  1. Reblogged this on Love Alone.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading