
വീണ്ടും കോവിഡിന്റെ ഭീതിയിലായിരിക്കുകയാണ് ലോകം. യുക്രെയ്‌നിൽനിന്ന് യുദ്ധത്തിന്റെ വാർത്തകളും വരുന്നുണ്ട്. സഭൈക്യവാര പ്രാർത്ഥന കഴിഞ്ഞെങ്കിലും അനൈക്യത്തിന്റെ അന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായതുകൊണ്ടാണോ എന്നെനിക്കറിയില്ല, ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ക്രൈസ്തവരായ നാം പുലർത്തേണ്ട സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ സന്ദേശമാണ് നമ്മോട് പറയുന്നത്. ക്രിസ്തു ഈ ലോകത്തിൽ വന്നത് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ, രമ്യതയുടെ സുവർണ നിയമം ആലേഖനം ചെയ്യാനാണ്.
വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ shജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, ‘നിയമത്തെയും, പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനാണ്’ താൻ വന്നിരിക്കുന്നത് എന്ന്.
ക്രൈസ്തവ സഹോദരരേ, മനസിലാക്കുക, ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് നിയമത്തെയും പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തീകരിക്കുവാനാണ്. അവിടുന്നാണ് നിയമത്തിന്റെയും, പ്രവാചകന്മാരുടെയും പൂർത്തീകരണം, Fulfillment, ഗ്രീക്ക് ഭാഷയിൽ Pleroma! എന്താണ് ഇവിടെ നിയമംകൊണ്ട് വിവക്ഷിക്കുന്നത്? പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളാണ് നിയമങ്ങൾ – ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമവാർത്തനം. എന്താണ് പ്രവാചകന്മാർ? പഴയനിയമത്തിലെ വലുതും ചെറുതുമായ പ്രവാചക ഗ്രന്ഥങ്ങൾ. (Major and Minor Prophetical Books)
ഈ വിശുദ്ധ പുസ്തകങ്ങളിലെ ദൈവിക നിയമങ്ങളെയും, പ്രവചനങ്ങളെയും നശിപ്പിക്കുവാനല്ല, അവയെ മാറ്റിമറിക്കാനല്ല, അവ ഉപയോഗശൂന്യങ്ങളാണ് എന്ന്…
View original post 638 more words