സങ്കീർത്തനങ്ങൾ, അദ്ധ്യായം 141
സായാഹ്‌ന പ്രാര്‍ഥന
1 കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ!
2 എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ!
3 കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ!
4 എന്റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക് ഇടവരുത്തരുതേ!
5 എന്റെ നന്‍മയ്ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലംഎന്റെ ശിരസ്‌സിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്റെ പ്രാര്‍ഥന എപ്പോഴും അവരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരാണ്.
6 അവരുടെന്യായാധിപന്‍മാര്‍ പാറയില്‍നിന്നു തള്ളിവീഴ്ത്തപ്പെടും; അപ്പോള്‍ എന്റെ വാക്ക് എത്രസൗമ്യമായിരുന്നെന്ന് അവര്‍ അറിയും.
7 വിറകു കീറിയിട്ടിരിക്കുന്നതുപോലെ അവരുടെ അസ്ഥികള്‍ പാതാളവാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
8 ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്ടിഅങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു; അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.
9 എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ; അവര്‍ എനിക്കൊരുക്കിയ കെണികളില്‍നിന്നും ദുഷ്‌കര്‍മികള്‍ വിരിച്ച വലകളില്‍നിന്നും എന്നെ കാത്തുകൊള്ളണമേ!
10 ദുഷ്ടര്‍ ഒന്നടങ്കം അവരുടെതന്നെ വലകളില്‍ കുരുങ്ങട്ടെ! എന്നാല്‍, ഞാന്‍ രക്ഷപെടട്ടെ!
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment