ക്രൂശിതനിലേക്ക് | Day 2

ക്രിസ്തു… അവനെന്നും പ്രണയമായിരുന്നു ഈ ലോകത്തിലെ എല്ലാത്തിനോടും പൂക്കളോട് പുഴകളോട് ഈ പ്രകൃതിയോട് മനുഷ്യരോട് ഒടുവിൽ അവന്റെ ജീവൻ തന്നെ തിരഞ്ഞെടുത്ത ആ കുരിശുമരത്തോട് പോലും…

നമ്മുടെയൊക്കെ അനുദിന ജീവിതത്തിലെ സഹനങ്ങളും കുരിശുകളും വരുമ്പോ അവയിൽ നിന്നും ഓടിപ്പോകാതെ തമ്പുരാനോട് ചേർന്ന് നിന്ന് ഏറ്റെടുക്കാൻ കഴിയുന്നുണ്ടോ…

നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ വഹിക്കാൻ കഴിയുന്നുണ്ടോ…

ഈശോയുടെ കാൽവരി യാത്രയിൽ എന്റെ സഹനങ്ങളുടെ ഓഹരി അവന്റെ വേദനകുറയ്ക്കാൻ ഇടയാക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം, ഒരുങ്ങാം… ✝✝✝

Advertisements
Advertisements

Leave a comment