ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയക്കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാരുണ്യനാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ (2)
ആ കരതാരില്‍…
ഈ ജീവിത കുരിശിന്‍റെ ഭാരം
ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ (2)
ഈ നീറുന്ന ഓര്‍മ്മകളെല്ലാം
ഒന്നു മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാരുണ്യ…
ആ ക്രൂശിത രൂപത്തില്‍ നോക്കി
ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍ (2)
ആ വചനങ്ങള്‍ അനുസരിച്ചെന്നും
ഒന്ന് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ആ കരതാരില്‍…


Leave a Reply