ആയിരങ്ങളേക്കാൾ സുന്ദരനെ…
ആയിരങ്ങളേക്കാൾ സുന്ദരനെ
കണ്ടതിലേറ്റം നല്ലവനെ
ആയിരങ്ങളേക്കാൾ സുന്ദരനെ
കേട്ടതിലോ നല്ല സംഗീതമേ
നിന്നെ കാണുവാൻ ഞാൻ വന്നിതാ
വാഴ്ത്തുവാൻ ഞാൻ നിന്നിതാ
ആകാശം നിൻ തിരുകൈകളിലോ
അഴികൾ നിൻ കൈക്കുമ്പിളിലോ
നീ കൺചിമ്മിയാൽ അത് സന്ധ്യയാകും
കൺതുറന്നാൽ എൻ പുലരിയാകും
നിന്നരികിൽ ഇരുന്നാൽ നീയെൻ ലഹരിയാകും
നിന്നെ നിനച്ചിരുന്നാൽ നീയെൻ നിധിയാകും
പേരിടാനറിയില്ല സ്നേഹമേ
ആരോടും തോന്നാ എൻ പ്രണയമേ
സാരമില്ലെന്നോതും സ്നേഹിതനെ
എന്തുവന്നാലും നീ കൂടെയല്ലേ
നിന്നരികിൽ ഇരുന്നാൽ നീയെൻ ലഹരിയാകും
നിന്നെ നിനച്ചിരുന്നാൽ നീയെൻ നിധിയാകും
ആയിരങ്ങളേക്കാൾ….
Ayirangalekkal Sundarane | Fr. Binoj Mulavarickal


Leave a Reply