ബില്‍ദാദിന്റെ പ്രസംഗം

1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:
2 നിന്റെ പ്രചണ്‍ഡഭാഷണത്തിന്അവസാനമില്ലേ?
3 ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്‍വശക്തന്‍ന്യായം വളച്ചൊടിക്കുമോ?
4 നിന്റെ മക്കള്‍ അവിടുത്തേക്കെതിരായിപാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു.
5 നീ ദൈവത്തെ അന്വേഷിക്കുകയുംസര്‍വശക്തനോടു കേണപേക്ഷിക്കുകയും ചെയ്താല്‍ നീ നിര്‍മലനും
6 നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന്‌നിശ്ചയമായും നിനക്കുവേണ്ടിഉണര്‍ന്നെഴുന്നേല്‍ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന്‌നിനക്കു സമ്മാനിക്കും.
7 നിന്റെ ആരംഭം എളിയതായിരുന്നെങ്കില്‍തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും.
8 ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു; കടന്നുപോയ തലമുറകളോട് ആരായുക; പിതാക്കന്‍മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക.
9 ഇന്നലെപ്പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍പോലെ മാഞ്ഞുപോകുന്നു.
10 അവര്‍ നിന്നെ പഠിപ്പിക്കും; വിജ്ഞാനവചസ്‌സുകള്‍ നിനക്ക് ഉപദേശിച്ചുതരും.
11 ചതുപ്പുനിലത്തല്ലാതെ ഞാങ്ങണ വളരുമോ? നനവുകൂടാതെ പോട്ടപ്പുല്ലു വളരുമോ?
12 തഴച്ചു വളരുമെങ്കിലും വെട്ടിയെടുക്കാതെ തന്നെ അവ മറ്റു ചെടികളെക്കാള്‍ വേഗത്തില്‍ ഉണങ്ങിപ്പോകും.
13 ദൈവത്തെ മറക്കുന്നവരുടെ പാതയുംഅങ്ങനെതന്നെ; ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും.
14 അവന്റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. അവന്റെ ശരണം ചിലന്തിവലയാണ്.
15 അവന്‍ തന്റെ ഭവനത്തിന്‍മേല്‍ ചാരുന്നു; എന്നാല്‍ അത് ഉറച്ചുനില്‍ക്കുകയില്ല. അവന്‍ അതിന്‍മേല്‍ മുറുകെപ്പിടിക്കും; എന്നാല്‍ അതു നിലനില്‍ക്കുകയില്ല.
16 അവന്‍ സൂര്യപ്രകാശത്തില്‍ തഴച്ചു വളരുന്നു; അവന്റെ ശാഖകള്‍ തോട്ടത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
17 അവന്റെ വേരുകള്‍ കല്‍ക്കൂനകളില്‍ചുറ്റിപ്പടരുന്നു; അവന്‍ പാറകളുടെ ഇടയില്‍ വളരുന്നു.
18 അവിടെനിന്നു പിഴുതെടുത്താല്‍ ഞാന്‍ ഒരിക്കലും നിന്നെ കണ്ടിട്ടില്ല എന്ന് അതു പറയും.
19 ഇത്രയേ ഉള്ളു അവന്റെ സന്തോഷം; അവിടെ വേറെ മുളകള്‍ പൊന്തിവരും.
20 നിഷ്‌കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല.
21 അവിടുന്ന് നിന്റെ വാ പൊട്ടിച്ചിരികൊണ്ടും നിന്റെ അധരം ജയാരവംകൊണ്ടും നിറയ്ക്കും.
22 നിന്നെ വെറുക്കുന്നവരെ ലജ്ജ ആവരണം ചെയ്യും. ദുഷ്ടരുടെ കൂടാരങ്ങള്‍ നശിച്ചുപോകും.

Advertisements
Advertisements
Advertisements
Advertisements
Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading