കരഞ്ഞാൽ കണ്ണിരൊപ്പും
സ്നേഹമല്ലെ എന്റെ നാഥനല്ലെ ഈശോ
തളർന്നാൽ താങ്ങിയെന്നെ ഓമനിക്കും
സ്നേഹനാഥനല്ലെ ഈശോ
എൻ മുഖം വാടുമ്പോൾ എൻ മനം നീറുമ്പോൾ
എന്റെ ചാരത്തുചേരുന്നു സ്വാന്തനമായി.

(കരഞ്ഞാൽ…. )

മനസ്സിൽനിറയുന്ന മുറിവുകൾ എല്ലാം
വിരൽ തൊട്ടുണക്കിടുന്നു
ഭാരങ്ങൾ പേറിഞാൻ വീണിടുമ്പോൾ
തോളിൽ വഹിച്ചീടുന്നു
ഒരുകുഞ്ഞിനെപോൽ തിരുമാറിലവൻ
എന്നുമെന്നെ ഉറക്കിടുന്നു. (2)

(കരഞ്ഞാൽ…. )

പകയാൽ എൻ മനം നീറിടുമ്പോൾ
ക്ഷമയായി വന്നിടുന്നു
പിഴകൾ ഞാൻ ഏറ്റുചൊല്ലിടുമ്പോൾ
മോചനം നൽകിടുന്നു
തന്റെ അനുഗ്രഹത്തിൻ തിരുക്കരങ്ങൾ അവൻ
എന്റെ ശിരസിൽ ചേർത്തീടുന്നു. (2)

(കരഞ്ഞാൽ…. )

Texted by Leema Emmanuel

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Karanjal Kanneeroppum – Lyrics”

  1. Good work

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading