ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ

ഓ ഈശോയെ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്തുവാനുള്ള കൃപ എനിക്കു നൽകണമേ.

ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ

ഓ ഈശോയെ നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ.

ഓ വിശുദ്ധ മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹ പ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരേണമേ.

ഓ ഈശോയെ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്തുവാനും എന്നെ പഠിപ്പിക്കണമേ.

ഓ എന്റെ ദൈവമേ, എന്റെ മുഴു ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു.

ഓ എന്റെ കാവൽ മാലാഖേ നിന്റെ ചിറകുകളുടെ കീഴിൽ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാൻ ഒരിക്കലും ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading