എന്ത് വേഗത്തിലാണ് ലോകം കീഴ്മേൽ മറിഞ്ഞതെന്നു നോക്കൂ….
വിമാനങ്ങളില്ലാത്ത ആകാശം, കറുത്ത ധൂളികൾ ഉയരാത്ത നഗരങ്ങൾ, പൊടിപടലങ്ങളുയരാത്ത നിരത്തുകൾ…..
അമേരിക്കൻ പ്രതാപം ഒരു കടങ്കഥയായി…
സ്വിറ്റസർലണ്ടും പാരീസും ഫ്ലോറെൻസും വെനീസും ബാർസിലോണയും മ്യൂണിക്കും ഒന്നും ഇപ്പോൾ നമ്മെ കൊതിപ്പിക്കുന്ന സ്വപ്നഭൂമികളല്ല…
പ്രപഞ്ചം വിലക്കെടുക്കാൻ കഴിയുമെന്നിടത്തോളം അഹങ്കരിച്ച അതിസമ്പന്നർ തങ്ങളുടെ സമ്പാദ്യങ്ങളത്രയും നിർഗുണ കടലാസ്സ് കെട്ടുകൾ മാത്രമാണെന്ന് തിരിച്ചറിയുന്നു…..
എല്ലാ മനുഷ്യരും ഒരു പോലെയെന്നും, മത, ജാതി, വർണ, വർഗ്ഗ, രാഷ്ട്ര ദുരഭിമാനങ്ങൾ വെടിയണമെന്നും ഒരു പ്രഭാഷണത്തിന്റെയും പുസ്തകത്തിന്റെയും സഹായമില്ലാതെ മനുഷ്യന് ബോധ്യമാവുന്നു…..
എല്ലാ ആൾദൈവങ്ങളും പുരോഹിത സ്രേഷ്ടരും നിസ്സഹായത പരസ്യമാക്കുന്നു….

പക്ഷെ…..

കിളികൾ അവരുടെ മധുര ഗീതങ്ങളും സ്നേഹ സല്ലാപങ്ങളും തുടരുന്നു…..
പുഴകൾ കൂടുതൽ തെളിമയോടെ ചിരിച്ചുല്ലസിച്ച് കുണുങ്ങിയോടുന്നു…..
കാടുകളും അരുവികളും മല നിരകളും, മഞ്ഞും മരങ്ങളും പൂക്കളും പൂമ്പാറ്റകളും, പുലരിയും സന്ധ്യയും രാവും പകലും….പ്രകൃതിയുടെ മറ്റെല്ലാ വിസ്മയക്കാഴ്ചകളും, ഒട്ടും നിറം മങ്ങാതെ പതിവ് പോൽ തുടരുന്നു….

അതെ……ഉത്തരം താങ്ങി നിർത്തുന്നത് താനാണെന്നഹങ്കരിക്കുന്ന വെറുംഗൗളിമാത്രമായിരുന്നു പ്രപഞ്ചത്തിൽ ഈ മനുഷ്യനെന്ന തിരിച്ചറിവ്…..

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading