✨️🌿🌹🌿✨️🌿🌹✨️🌿✨️

ദൈവ കരുണയ്ക്കായി ലോക രാജ്യങ്ങൾ

ഈശോ വിശുദ്ധ ഫൗസ്റ്റീനായോട് പറഞ്ഞു…

നിനക്ക് വേണ്ടി ഞാൻ ഈ രാജ്യത്തെ അനുഗ്രഹിക്കുന്നു” (ഫൗസ്റ്റീനായുടെ ഡയറി- 39)

പ്രിയ സഹോദരങ്ങളെ,

2019 ജനുവരിയിൽ പരിശുദ്ധാൽമാവിന്റെ പ്രേരണയാൽ, ആരംഭിച്ച ദൈവകരുണയുടെ (divina misericordia) കൂട്ടായ്‌മയിൽ ഇപ്പോൾ പതിനയ്യായിരത്തിൽ അധികം അംഗങ്ങൾ ഉണ്ട്.

ഒരു രാജ്യം വീതം ഓരോരുത്തർക്കും നൽകിക്കൊണ്ട്, എല്ലാ ദിവസവും ലോക രാജ്യങ്ങൾക്കു വേണ്ടി കരുണയുടെ ജപമാല ചൊല്ലി കാഴ്ചവയ്ക്കുന്നു.

അയർലണ്ടിൽ തുടങ്ങി, ടാൻസാനിയ വരെയുള്ള 46 രാജ്യങ്ങളിൽ ദൈവ കരുണയുടെ കൂട്ടായ്മകൾ പരിശുദ്ധാത്മാവ് രൂപപ്പെടുത്തി.

ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിലും, കേരളത്തിലെ എല്ലാ ജില്ലകളിലും, യു.എ.ഇ യിലെ 6 എമിറേറ്റ്സുകളിലും ദൈവ കരുണയുടെ കൂട്ടായ്മകൾ രൂപപ്പെട്ടു.

ദൈവ കരുണയുടെ വൈദികരുടെ കൂട്ടായ്മ പഞ്ചാബിലെ ജലന്ധർ രൂപതയുടെ ചാൻസലർ ബഹുമാനപ്പെട്ട ജോസ് സെബാസ്റ്റ്യൻ അച്ചന്റെയും, സിസ്റ്റേഴ്സിന്റെ കൂട്ടായ്മ ബഹുമാനപ്പെട്ട സിസ്റ്റർ അനുപ കവലക്കാട്ടിന്റെയും നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു.

ദൈവ കരുണയുടെ മിനിസ്റ്റേഴ്സ് കൂട്ടായ്മ, കോഡിനേറ്റേഴ്സ് / അഡ്മിൻ കൂട്ടായ്മ, പ്രവാചക മദ്ധ്യസ്ഥ പ്രാർത്ഥനയുടെ രണ്ട് കൂട്ടായ്മകൾ, കോണ്ടിനെന്റൽ പ്രയർ ഗ്രൂപ്പ്, ദൈവ കരുണയുടെ എയ്ഞ്ചൽസ് ഫെലോഷിപ്പ്, ഇതര അപ്പസ്തോലിക സഭകളുടെ ദൈവ കരുണയുടെ കൂട്ടായ്മ, വിവിധ മതങ്ങളിലെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന IHS കൂട്ടായ്മ, ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുള്ള കുറിയേലായിസോൻ കൂട്ടായ്മകൾ, ദൈവ കരുണയുടെ സങ്കീർത്തനം 2:8 കൂട്ടായ്മ, ദൈവകരുണയുടെ സ്കൈപ് കൂട്ടായ്മ, ആതുര ശിശ്രുഷ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള മെഡിക്കൽ മിഷൻ കൂട്ടായ്‌മ, കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്കായുള്ള കൂട്ടായ്മ എന്നിവ പ്രാർത്ഥനയിൽ മുന്നോട്ട് പോകുന്നു.

ഇംഗ്‌ളീഷിൽ 3 ടെന്റ് ഓഫ് ഡിവൈൻ മേഴ്സി ഗ്രൂപ്പും, ഇന്ത്യ, ആസ്ട്രേലിയ, ഫിലിപ്പിനോ, ഐറിഷ് ഇംഗ്ലീഷ് ഗ്രൂപ്പുകളും, പ്രാദേശിക ഭാഷകളായ ഇറ്റാലിയൻ, ജർമ്മൻ, പോർച്ചുഗീസ്, സ്വാഹിളി, സ്പാനിഷ്, ഹിന്ദി, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗ്ലാ എന്നീ ഭാഷകളിലെ ഗ്രൂപ്പുകളും ആയി ദൈവ കരുണയുടെ വാട്സ് ആപ്പ് കൂട്ടായ്മകൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.

ലോകം മുഴുവനും വേണ്ടി പ്രാർത്ഥന ശക്തിപ്പെടുത്തേണ്ട ഒരു മഹാദുരന്തത്തിലൂടെയാണ് മാനവകുലം കടന്നു പോകുന്നത്. ദൈവകരുണയിൽ ശരണപ്പെട്ട് പ്രാർത്ഥിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴി. പ്രാർത്ഥനയിലൂടെ ദൈവത്തിൻ്റെ മഹാകരുണ ലോകം മുഴുവനിലേക്കും നിശ്ചയമായും ഒഴുകപ്പെടും എന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം.

ദൈവ നിഷേധവും, സഭാ വിരോധവും, മാരക വ്യാധിയും, അരാജകത്വവും,അടിമത്വവും, വിദ്വേഷവും, വിഭാഗീയതയും, സ്വാർത്ഥതയും, മാധ്യമ വിചാരണകളും, സത്യം ഏത്, മായ ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയ കപടതകളും, പാഷണ്ഡതകളും, പ്രമാണ ലംഘനങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവ കരുണയിൽ നമുക്ക് ശരണപ്പെടാം.

സ്വന്തം ആത്മാവിന്റെ രക്ഷ ഉറപ്പാക്കുവാൻ ഈശോയുടെ തിരുഹൃദയത്തിനും, തിരുഹൃദയത്തോട് ഒന്നായിരിക്കുന്ന പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനും നമ്മെ പൂർണ്ണമായും പ്രതിഷ്ഠിക്കാം. യേശുവിന്റെ കരുണയിൽ അഭയം തേടുന്ന ആരെയും അവിടുന്ന് തള്ളിക്കളയുകയില്ല.

വിശുദ്ധ ഫൗസ്റ്റീനയെപ്പോലെ നമുക്ക് പ്രാർത്ഥിക്കാം…

” ഈശോയെ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.”

ലോകമെമ്പാടും കോവിഡ്- 19 രോഗ ബാധിതരായിരിക്കുന്നവരെയും, ചികിത്സിക്കുന്ന ഡോക്ടേഴ്സ്, നേഴ്സസ്, വോളൻ്റിയേഴ്സ് എന്നിവർക്ക് വേണ്ടിയും ഫലപ്രദമായ മെഡിസിൻ കണ്ടുപിടിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഗവേഷകർക്കും വേണ്ടിയും നമുക്ക് ദൈവ കരുണയിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം.

ലിങ്ക് ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം, നിങ്ങളുടെ പേര് ഗ്രൂപ്പിൽ ടൈപ്പ് ചെയ്താൽ നിങ്ങൾ പ്രാർത്ഥിക്കേണ്ട രാജ്യം ലഭിക്കും. ലോകം മുഴുവൻ ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ, അനേകം പ്രാർത്ഥനാ പോരാളികളെ സ്വർഗ്ഗം ഉറ്റുനോക്കുന്നു.

https://chat.whatsapp.com/D2AQtcRVnSK3082O0kqJxJ

Saju Cleatus
A humble Servant of Divine Mercy

✨️🌿🌹🌿✨️🌿🌹✨️🌿✨️

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading