പാരമ്പര്യമനുസരിച്ച് ജോവാക്കിം അന്നാ ദമ്പതികൾ തങ്ങളുടെ പൊന്നോമനയെ ദൈവവിധിപ്രകാരം മൂന്നാം വയസ്സിൽ ജെറുസലം ദേവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിനു സമർപ്പിച്ചു. സുവിശേഷത്തിൽ ഇതിന് വ്യക്തമായ തെളിവില്ല. എങ്കിലും ആദ്യജാതരെയെല്ലാം ദൈവത്തിനു സമർപ്പിക്കപ്പെടണം എന്ന മോശയുടെ കല്പന അനുസരിച്ചായിരിക്കണം പെൺകുട്ടികളേയും ദൈവത്തിന് സമർപ്പിക്കുന്നത്. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട യാക്കോബിന്റെ നടപടികൾ’ എന്ന ഗ്രന്ഥത്തിൽ നിന്നുമാണ് മാതാവിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരം നമുക്ക് ലഭിക്കുക. ഭക്തരായ ജോവാക്കിമും അന്നയും മനുഷ്യപുത്രനെ ഗർഭം ധരിക്കാനുള്ള മേരിക്ക് ജന്മം നല്കാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. സമയത്തിന്റെ പൂർത്തിയിൽ അന്ന മേരിക്ക് ജൻന്മം നൽകി. പഴയനിയമത്തിലെ ഹന്നാ സാമുവലിനെ ദേവാലയത്തിൽ സമർപ്പിച്ചതുപോലെ പുതിയ നിയമത്തിലെ അന്ന, മേരിയെ ദൈവത്തോടു ചെയ്ത വാഗ്ദാനം പൂർത്തിയാക്കി മൂന്നാം വയസ്സിൽ ദേവാലയത്തിൽ സമർപ്പിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ മേരി തന്നെത്തന്നെ ദൈവത്തിനു അടിയറവച്ചു. ഇതാണ് പരിശുദ്ധ അമ്മയുടെ സമർപ്പണ തിരുനാളിൽ നാം അനുസ്മരിക്കുന്നത്. ദേവാലയത്തിൽ സമർപ്പിക്കപ്പെട്ട മേരിയെ പിതാവ് തന്റെ മകളായും പുത്രൻ തന്റെ അമ്മയായും പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയായും വീക്ഷിച്ചു. മറിയം നിത്യകന്യാത്വം വാഗ്ദാനം ചെയ്തു. പൂർവ്വ പിതാക്കൻമാരായ വി. ജർമാനൂസ്, വി. ജോൺ ഡൊമഷീൻ എന്നിവർ പരിശുദ്ധ അമ്മയുടെ ദേവാലയ പ്രവേശനത്തെക്കുറിച്ച് സ്തുതിച്ചു പാടിയിട്ടുണ്ട്, “ഈ പുഷ്പം അതിനു യോഗ്യമായ സ്ഥലത്തുതന്നെ വളരേണ്ടതുണ്ട്. അതിനാൽ അവൾ ദൈവത്തിന്റെ ഭവനത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടു. അവിടെ പരിശുദ്ധാത്മാവിൽ പരിപോഷിപ്പിക്കപ്പെട്ട് കറയും ചുളിവുമില്ലാത്ത അവളുടെ ശരീരം തന്റെ പുത്രനുവേണ്ടി പരിശുദ്ധമായി കാത്തുസൂക്ഷിച്ചു. പരിശുദ്ധനായവനുവേണ്ടി അവൾ പരിശുദ്ധയായി നിലകൊണ്ടു,’ ജീസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി 1543 -ൽ പണി കഴിപ്പിച്ച ബസിലിക്ക മാതാവിനു സമർപ്പിച്ചുകൊണ്ടാണ് ഈ തിരുനാൾ ആരംഭിച്ചത്. 9-ാം നൂറ്റാണ്ടോടുകൂടി ഗ്രിഗറി 9-ാം മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ പിതാവിന്റെ ദേവാലയത്തിൽ ആഘോഷിക്കാൻ തുടങ്ങി. 1472 ൽ പീയൂസ് അഞ്ചാമൻ മാർപാപ്പ ഈ തിരുനാൾ റോമൻ മിസ്താലിൽ ഉൾപ്പെടുത്തി 1974 ൽ മരിയാലിസ് കുൾത്തൂസ്’ എന്ന ചാക്രികലേഖനത്തിലൂടെ പോൾ ആറാമൻ മാർപാപ്പ ഈ തിരുനാളിന് അതിന്റേതായ മൂല്യവും സുതാര്യതയും ഉണ്ടെന്നും ഇതുപോലുള്ള വണക്കങ്ങൾ തുടരേണ്ടത് ആവശ്യമാണെന്നും സഭയെ ഉദ്ബോധിപ്പിച്ചു.

നമുക്കു പ്രാർഥിക്കാം

നിത്യകന്യകാത്വം വാഗ്ദാനം ചെയ്ത് തന്നെത്തന്നെ ദൈവത്തിന് സമർപ്പിച്ച മാതാവേ, അങ്ങയെ ഞാൻ സ്തുതിക്കുന്നു. വി. ഫ്രാൻസിസിനോട് ചേർന്ന് ഞങ്ങളും പറയുന്നു, തിരഞ്ഞെടുക്കപ്പെട്ട കന്യകേ, സർവ്വാനുഗ്രഹങ്ങളുടെയും കവാടമാണ് അങ്ങ്. ഒരിക്കലും അടഞ്ഞിട്ടില്ലാത്ത അനുകമ്പയുടെ വാതിലാണ് അങ്ങ്. അമ്മേ, ഞങ്ങളും ഏറ്റവും വിശുദ്ധിയോടും വിനയത്തോടുകൂടി ഞങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമേ. ദൈവത്തിന് സമർപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ സ്ത്രീ പുരുഷൻമാരേയും അങ്ങയുടെ കൈകളിലേയ്ക്ക് സമർപ്പിക്കുന്നു. ദൈവീക ശുശ്രൂഷയിൽ ആനന്ദം കണ്ടെത്തുവാനും ദൈവത്തിന്റെ പ്രവർത്തികളേക്കാൾ ദൈവത്തെ സ്വന്തമാക്കുന്നതിൽ തീഷ്ണതയുള്ളവരാകുവാനും അവരെ അനുഗ്രഹിക്കണമേ. വൈദിക സന്യാസാന്തസ്സുകളിൽ പരിശീലനം നൽകുന്നവരേയും പരിശീലിപ്പിക്കപ്പെടുന്നവരേയും പ്രത്യേകമായി അമ്മയുടെ കരങ്ങളിലേയ്ക്ക് തരുന്നു. പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങളോട് നിരന്തരമായും പൂർണമായും സഹകരിക്കുവാൻ അവരെ ശക്തിപ്പെടുത്തണമേ. ആമ്മേൻ.

സുകൃതജപം: ദൈവത്തിന് തന്നെത്തന്നെ സമർപ്പിച്ച മാതാവേ, എല്ലാ സമർപ്പിതരെയും സമർപ്പണ ചൈതന്യത്തിൽ വളർത്തണമേ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading