പ്രഭാത പ്രാര്‍ത്ഥന

“എന്റെ ജനത്തിന് അനര്‍ഥം ഭവിച്ച നാളില്‍ നീ അവരുടെ കവാടങ്ങള്‍ കടക്കരുതായിരുന്നു. അവന്റെ അനര്‍ഥത്തിന്റെ നാളില്‍ അവന്റെ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്റെ അനര്‍ഥത്തിന്റെ നാളില്‍ നീ അവന്റെ വസ്തുവകകള്‍ കവര്‍ച്ച ചെയ്യരുതായിരുന്നു.(ഒബാദിയ 1:13)” പിതാവായ ദൈവമേ, ലോകത്തിന്റെ പരിപാലകനെ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. കോവിഡിന്റെ ഈ കാലഘട്ടത്തിൽ പരസ്പരം താങ്ങും തണലുമാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോ നാഥാ അവിടുന്ന് വൈദികരെയും സന്യസതരെയും അങ്ങയുടെ സ്നേഹത്തിന്റെ പൂര്‍ണ്ണതയിലെയ്ക്ക് വിളിച്ചു മാറ്റി നിര്‍ത്തിയല്ലോ. ഈശോയെ അവരെ സംരക്ഷിക്കണമേ. ഈ ദിനങ്ങളില്‍ ആക്രമിക്കപ്പെടുന്ന പൌരൊഹത്യത്തെയും സന്യാസത്തിന്റെയും ശുശ്രുഷകളെ ഓര്‍ക്കുന്നു. എത്രയോ പേര്‍ക്ക് വേദന മാറ്റിയ കരങ്ങള്‍. തകര്‍ന്നു പോയ ജീവിതങ്ങള്‍ക്ക് പ്രത്യാശ എകിയവര്‍ എല്ലാവരും ഒരു പോലെ പരിഹസിക്കപ്പെടുന്നു. കോവിഡ് പത്തൊൻപതിനെ തുടർന്ന് അടച്ചിട്ട ദേവാലയങ്ങൾ നോക്കി അനേകം പേര് പരിഹസിച്ചു തല കുലുക്കുന്നു. പ്രിയ നാഥാ ഇരുട്ടിന്റെ ഈ രാത്രി കടന്നു പോകുമെന്നും പ്രഭാതം കടന്നു വരുമെന്നും അറിയുന്നു. ഇന്നേ ദിനത്തില്‍ പുരോഹിതരെയും സന്യാസികളെയും ചെളി വാരിയെറിയുകായും വിശ്വാസത്തെ പരിഹസിക്കുകയും ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിച്ചു പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവെ അവര്‍ക്ക് ജ്ഞാനം പകരണമേ. യൂദാസ് ഗുരുവിനെ ഒറ്റി കൊടുത്തപ്പോള്‍, ക്രിസ്തുവിനെ ഇല്ലായ്മ ചെയ്തു എന്നോര്‍ത്ത് യഹൂദ ജനം സന്തോഷിച്ചത്‌ പോലെ സഭയുടെ ശത്രുക്കള്‍ സന്തോഷിക്കുന്നു. നാഥാ ഒരു യൂദാസ് ഒറ്റി കൊടുത്തപ്പോള്‍ പതിനൊന്നു പേര്‍ ക്രിസ്തുവിനെ വിട്ടു പോയില്ല എന്ന് തിരിച്ചറിയുന്ന നാളുകള്‍ക്കായി ഞങ്ങളെ ഒരുക്കണമേ. പീഡാനുഭവത്തിന്റെ ഈ നാളുകൾ കടന്നു പോകുവാൻ ദൈവമേ അവിടുന്ന് കൃപ നല്കണമേ. ഈ ദിനങ്ങളിൽ ഭയവും സങ്കടവും അനുഭവിക്കുന്ന എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു. കര്‍ത്താവെ വലിയ കരുണ ചൊരിയണമേ. അന്ധകാരത്തിന്റെ കരി നിഴല്‍ വീണ ഈ ദിനങ്ങള്‍ക്ക് ശേഷം വലിയ ശക്തിയോടെ അവിടുത്തെ സഭ തിരിച്ചു വരട്ടേ. അന്ധകാരം സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവിടുത്തെ ആടുകള്‍ ചിതറാതെ കാത്തു കൊള്ളണമേ. വലിയ നന്മകളുമായി ഈ ദിനം കടന്നു വരട്ടെ. പരിശുദ്ധ കന്യകാ മറിയമേ, സഹനങ്ങളുടെ നിമിഷത്തില്‍ ഞങ്ങൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ദേവാലയത്തിന്റെ വാതയാനങ്ങള്‍ ഒരുപാടു നാളുകൾ കൊട്ടി അടയ്ക്കപ്പെടുവാന്‍ ഇട വരുത്തരുതേ. . കോവിഡ് രോഗ ഭീതിയിൽ ജോലി നഷ്ടപ്പെടുന്നവർ, ഉപജീവനമാർഗ്ഗം ഇല്ലാത്തവർ തുടങ്ങി പ്രതിസന്ധികൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വലിയ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ. ആമേന്‍

വ്യാകുല മാതാവേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading