ആഗസ്റ്റു മാസം അഞ്ചാം തീയതി മഞ്ഞു മാതാവിൻ്റെ ( Our Lady of the Snows) തിരുനാൾ ആഘോഷിക്കുന്നു അതിൻ്റെ ചരിത്രത്തെപ്പറ്റിയുള്ള ഒരു ഒരു ചെറിയ കുറിപ്പാണിത്.

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് Santa Maria Maggiore അഥവാ The Basilica of St. Mary Major. AD 352 ൽ പോപ്പ് ലിബേരിയുസിന്റെ ( Liberius 352-366 ) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം 5 ന് രാത്രി പരി. മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ Esquiline കുന്നിൽ ഒരു ദൈവാലയം പണിയാൻ ആവശ്യപ്പെട്ടു. പള്ളി പണിയേണ്ട യഥാർത്ഥ സ്ഥലം മഞ്ഞു പെയ്യിച്ച് കാണിച്ചു തരാമെന്ന് പരി. കന്യാമറിയം വാഗ്ദാനം കൊടുത്തു.

അതി കഠിനമായ ഒരു വേനൽ രാത്രി Esquiline കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞു പെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞു പെയ്തത്‌ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്ററ്റ്‌ മാസത്തിലെ അസാധരണമായ മഞ്ഞു വീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നു ചേർന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുത മഞ്ഞു കാണാൻ നേരത്തെതത്തിയിരുന്നു. മഞ്ഞു പെയ്ത സ്ഥലത്തു പള്ളി പണി ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ദൈവാലയ നിർമതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദൈവാലയം കൂദാശ ചെയ്തു. ഈ ദൈവാലയ നിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ Basilica Liberiana, എന്നും Basilica of Saint Mary Major അറിയപ്പെടുന്നു.

AD 431 ലെ എഫേസൂസ് കൗൺസിൽ പരി. കന്യാകാമറിയത്തെ ദൈവമാതാവായി ( Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ Pope Sixtus III (432-440) ബസിലിക്കാ നവീകരിക്കയും മോടിപിടിപ്പിക്കുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസലിക്കാ St. Mary the Great or Major. എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞ് പെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ ഈ ബസിലിക്കാ Our Lady of the Snows എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III (1145-1153).

വി. ലുക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന Salus Populi Romani ( the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി.ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു.1837, ഗ്രിഗറി പതിനാറാമൻ മാർപാപ്പ ( Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി.

ലോക കത്തോലിക്കാ യുവജന സമ്മേളനത്തിലെ രണ്ട് പ്രതീകങ്ങളിൽ ഒന്നാണ് സാലൂസ് പോപ്പുലി റോമാനിയുടെ ഐക്കൺ, മറ്റൊരു പ്രതീകം തീർത്ഥാടക കുരിശാണ്. യുവജനങ്ങൾക്കിടയിൽ മറിയത്തിൻ്റെ സാന്നിധ്യത്തിൻ്റെ പ്രതികമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2003ലാണ് റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന ഐക്കൺ ഉപയോഗിക്കാൻ അനുവാദം നൽകിയത്.

ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞു വീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാ വർഷവും ആഗസ്റ്റ് അഞ്ചാം തീയതി Basilica of St. Mary Major ന്റെ സമർപ്പണ തിരുനാൾ ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

Advertisements
Advertisements
Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply