✝️✝️മദ്ബഹാ വിരി✝️✝️
👉🏻👉🏻 പൗരസ്ത്യ സഭകളിലെ പള്ളികളിലെല്ലാം, സ്വർഗ്ഗത്തിന്റെ പ്രതീകമായ മദ്ബഹായെയും ഭൂമിയുടെ പ്രതീകമായ ഹൈക്കലയെയും വേർതിരിക്കുന്ന ഒരു വിരി കാണുവാൻ സാധിക്കും.💢💢
⭕⭕സുറിയാനി സഭകളിൽ അത് ഒരു വിരി ആണെങ്കിൽ ⭕⭕ഗ്രീക്ക് സഭകളിൽ അത് ഐക്കണോസ്റ്റാസിസ് എന്ന മൂന്നു വാതിലുകളുള്ള സ്ക്രീൻ ആണ്. ⭕⭕
🛑🛑 ലത്തീൻ സഭയിൽ ഉയിർപ്പു തിരുനാളിനു രണ്ടു ആഴച മുമ്പ് പർപ്പിൾ നിറമുള്ള വിരിയാൻ ക്രൂശിത രൂപവും രൂപങ്ങളും മറയ്ക്കുന്ന പാരമ്പര്യം ഉണ്ട്.
ഇവയ്‌ക്കെല്ലാം സമാനമായ പ്രതീകാത്മക അർത്ഥമാണുള്ളത്.
🔆🔆 മദ്ബഹാ വിരി യഥാർത്ഥത്തിൽ സ്വർഗീയ മഹത്വത്തെ മറയ്ക്കുന്ന ഒരു തടസ്സം അല്ല. മറിച്ചു, സ്വർഗത്തിലേക്ക് നയിക്കുന്ന വാതിലാണ്. 🚪
🔅🔅
സ്വർഗീയ ആരാധനയിൽ പങ്കുചേരാനുള്ള പാലമാണ് ഐക്കണോസ്റ്റാസിസ് എന്ന് ഗ്രീക്ക് സഭകൾ പഠിപ്പിക്കുന്നു.
🔅🔅
ഈശോയുടെ കുരിശിന്റെ മഹത്വം കാണാൻ അതിയായ ആഗ്രഹം ജനിപ്പിക്കുകയാണ് ലത്തീൻ സഭയിൽ നോമ്പുകാലത്തു ക്രൂശിതരൂപം മറയ്ക്കുന്നത് വഴി. ✝️
I. ✝️✝️ സ്വർഗ്ഗത്തെയും ഭൂമിയെയും വേർതിരിക്കുന്നതാണ് മദ്ബഹ വിരി. ✝️✝️
ഭൂമിയുടെ മഹത്വമല്ല സ്വർഗ്ഗത്തിനുള്ളത് എന്ന് വ്യക്തമാക്കുകയാണ് മദ്ബഹാ വിരി.
🛑🛑 ഭൂമിയുടെ മഹത്വം വച്ച് നോക്കുമ്പോൾ സ്വർഗ്ഗത്തിന്റെ മഹത്വം അവർണ്ണനീയമാണ്. 😇
👉🏻 സ്വർഗ്ഗത്തിന്റെ പരിശുദ്ധി നമുക്ക് ഭൂമിയുമായി താരതമ്യം പോലും ചെയ്യാനാകില്ല.
👉🏻 സ്വർഗ്ഗവും ഭൂമിയും മഹത്വത്താലും പരിശുദ്ധിയാലും വ്യത്യസ്തമാണ് എന്ന് വ്യക്തമാക്കുകയാണ് മദ്ബഹ വിരി.
📍📍 ആ മഹത്വത്തിൽ എത്തിച്ചേരാൻ ഈശോയുടെ രണ്ടാം വരവിനായി വലിയ ആഗ്രഹത്തോടെ കാത്തിരിക്കണം എന്ന വലിയ സത്യം മദ്ബഹാ വിരി നമുക്ക് പറഞ്ഞു തരുന്നു.
📍 അതിന്റെ പൂർണ്ണതയിൽ ഇപ്പോൾ നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത സ്വർഗീയ മഹത്വം പിന്നീട് ലഭിക്കാനുള്ള ആഗ്രഹം മദ്ബഹാ വിരി നമ്മിൽ ജനിപ്പിക്കുന്നു.
II. ✝️✝️ മദ്ബഹാ വിരി ഈശോയുടെ പെസഹാ രഹസ്യത്തിന്റെ പ്രതീകമാണ്.✝️✝️
💢💢 സുറിയാനി പിതാവായ മാർ അപ്രേമിന്റെ അഭിപ്രായത്തിൽ ഈശോയുടെ പെസഹാ രഹസ്യമാണ്, ആദത്തിന്റെ പാപത്താൽ അടക്കപ്പെട്ട പറുദീസയുടെ വാതിൽ തുറന്നത്.
✅✅ പരിശുദ്ധ കുർബാനയും മറ്റു കൂദാശകളും ഈശോയുടെ പെസഹാ രഹസ്യത്തിന്റെ ആഘോഷമാണ്. അതിനാൽ ഈശോയുടെ പെസഹാ രഹസ്യം അനുസ്മരിക്കുന്ന ആരാധനാക്രമത്തിന്റെ സമയത്തു മദ്ബഹാ വിരി തുറക്കുന്നത് വളരെ അർത്ഥവത്താണ്.
ഈശോയുടെ
✳️✳️ പെസഹാരഹസ്യത്തിലൂടെയാണ് സ്വർഗത്തിലേക്ക് പ്രവേശിക്കാനുള്ള കൃപയും രക്ഷയും നമുക്ക് ലഭിച്ചതെന്നു വിശ്വാസസത്യമാണ് ആരാധനാക്രമത്തിൽ മദ്ബഹാ വിരി തുറക്കുമ്പോൾ നമ്മൾ നന്ദിയോടെ ഓർക്കുന്നത്.
III. 🔵🔵🔵 ഈശോയുടെ തന്നെ പ്രതീകമാണ് മദ്ബഹാ വിരി.🔵🔵🔵
ഹെബ്രായർക്കുള്ള ലേഖനം 10 : 20 ഇൽ ഇങ്ങനെ കാണുന്നു, “തന്റെ ശരീരമാകുന്ന വിരിയിലൂടെ അവൻ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നിരിക്കുന്നു.”
⚪ ഈശോയാകുന്ന വിരിയിലൂടെയാണ് നാം സ്വർഗത്തിലേക്ക് പ്രവേശിക്കുന്നത്.
സ്വർഗത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏക കവാടം ഈശോ മാത്രമാണ്.
🟡 ഈശോ പറയുന്നു, “ഞാനാണ് ആടുകളുടെ വാതിൽ” (യോഹ 10:7). ഈശോയാകുന്ന വാതിലിലൂടെ മാത്രമേ നമുക്ക് സ്വർഗീയ മഹത്വത്തിലേക്കു പ്രവേശിക്കാനാകൂ എന്ന സത്യം മദ്ബഹാ വിരി എടുത്തു കാട്ടുന്നു. 🚪 🚪 🚪
🟢 കാരണം, ഈശോ മാത്രമാണ് പിതാവിനും മനുഷ്യകുലത്തിനു ഇടയിൽ നിൽക്കുന്ന ഏക മധ്യസ്ഥൻ ( 1തിമോ 2:5),
IV. ✔️✔️ സ്വർഗീയ മഹത്വത്തിന്റെ മുന്നാസ്വാദനം തരുന്നതാണ് മദ്ബഹ വിരി.✔️✔️
പൗലോസ് ശ്ലീഹ പറയുന്നു: “ഇപ്പോൾ നമ്മൾ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു. അപ്പോഴാകട്ടെ മുഖാഭിമുഖം ദർശിക്കും.” (1കോറി 13:12).
⭕⭕ ഈശോയുടെ രണ്ടാം വരവിനു ശേഷം നാം നേരിട്ട് കാണുവാനിരിക്കുന്ന മഹത്വം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് മദ്ബഹാ വിരി.
🛑🛑 സ്വർഗീയ മഹത്വം നമുക്ക് ലഭിക്കും എന്ന വലിയ പ്രത്യാശയാണ് മദ്ബഹാ വിരി കാണുമ്പോൾ നമുക്ക് ഉണ്ടാകേണ്ടത്.🛑🛑


Leave a Reply