മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്
 
ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ.
 
അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധ കൂടിയായിരുന്നു. മദറിനു കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി എഴുതിയ ഒരു കത്ത്.
 
സംഭവം നടക്കുന്നത് 1987 ൽ. ഒൻപതു വയസ്സുകാരി ലിസ് മുളളർ മദർ തേരേസായ്ക്ക് ഒരു കത്തെഴുതി. ഉപപിയുടെ സഹോദരി എന്ന നിലയിലുള്ള മദർ തേരേസയുടെ ജീവിതത്തെപ്പറ്റി ചോദിച്ചു കൊണ്ടുള്ള ഒരു ചെറിയ കത്ത്. കൂടെ ലിസ് മദറിനു വേണ്ടി വരച്ച ചില ചിത്രങ്ങളും ആ കവറിൽ ഉണ്ടായിരുന്നു.
 
വർഷങ്ങൾക്കു ശേഷം ലിസ് മുള്ളർ ആ കത്തിനെക്കുറിച്ച് പറയുന്നു:
 
“ആ കത്തിൽ ഞാൻ മദറിനോട് ഒരു സിസ്റ്റർ എന്ന നിലയിൽ മദറിന്റെ ജീവിതം എങ്ങനെയുണ്ട് ? ഉപവിയുടെ സഹോദരിമാർ അവരുടെ മുടി മുറിക്കാറുണ്ടോ? തുടങ്ങി ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കുറെ ചോദ്യങ്ങൾ ചോദിച്ചു.
ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാറുള്ള കാരുണ്യത്തിന്റെ മാലാഖ ആ ചെറിയ കത്തിന്നും വലിയ വില തന്നു. ലിസിനും മദർ ഒരു കൊച്ചു മറുപടി അയച്ചു. ലിസയച്ച കത്തിന്നും ചിത്രങ്ങൾക്കും നന്ദി പറഞ്ഞ് കുഞ്ഞുങ്ങൾക്ക് ചേർന്ന ചെറുതും മനോഹരവുമായ ഒരു ആത്മീയ ഉപദേശം നൽകി. മദറിന്റെ ആ കത്ത് ഇപ്രകാരമാണ്…
 
പ്രിയ ലിസ്,
സന്തോഷ പൂർവ്വമായ പ്രാർത്ഥനകൾക്കും നല്ല ആശംസകൾക്കും, അയച്ച ചിത്രങ്ങൾക്കും നന്ദി.
ഈശോ നിന്നെ വളരെ പ്രത്യേകാമാവിധം സ്നേഹിക്കുകയും, എല്ലാവരോടും പ്രത്യേകിച്ച് പാവപ്പെട്ടവരോട് പങ്കു വയ്ക്കാനായി വളരെ സന്തേഷവും ആനന്ദവും നൽകുകയും ചെയ്തിരിക്കുന്നു .
നമ്മിലൂടെ, നിന്നിലൂടെ, എന്നിലൂടെ ലോകത്തെ സ്നേഹിക്കുന്ന ദൈവത്തിനു നമ്മുക്ക് നന്ദി പറയാം.
ഈശോയുടെ കൊച്ചു സ്നേഹപ്രവർത്തികൾ നിനക്കും ചെയ്യാൻ കഴിയും. ഒരു പുഞ്ചിരിയിലൂടെ, ഒരു നല്ല വാക്കിലൂടെ, നിന്റെ സിറ്റിയിലുള്ള പാവപ്പെട്ടവരും, എകാന്തരും അവഗണിക്കപ്പെട്ടവരും, അനാഥരമായ മനഷ്യരെ സഹായിക്കുന്നതിലൂടെ.
ഈശോയുടെ സ്നേഹത്തിന്റെ പ്രഭ നിന്നിലൂടെ മാതാപിതാക്കൾക്കും, കൂട്ടുകാർക്കും അയൽക്കാർക്കും ലഭിക്കട്ടെ.
മനോഹരമായി പ്രാർത്ഥിക്കാൻ പഠിക്കുക. ഈശോയെ ഓരോ ദിവസവും കൂടുതൽ സ്നേഹിക്കാൻ മോളുടെ കൊച്ചു ഹൃദയത്തെ വിശുദ്ധീകരിക്കണമേ എന്ന് നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കുക.
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
സി. തേരേസാ MC.
 
മദറിന്റെ ഈ കൊച്ചുപദേശം വളർന്നപ്പോഴും ലിസയുടെ ജീവിതം മനോഹരമാക്കുന്നു.
 
ഫാ: ജയ്സൺ കുന്നേൽ എം.സി .ബി. എസ്
Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്”

  1. Reblogged this on Nelsapy.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading