നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
നാൽപത്തിയൊന്നാം ദിനം
 
“എൻ്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല.”
 
വിശുദ്ധ എവുപ്രാസ്യമ്മ ( 1877 – 1952)
 
പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര് ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്) വില്ലേജിലെ എലുവത്തിങ്കല് ചേര്പ്പുകാരന് അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്.
1897-ല് കർമ്മലീത്താ സഭയിൽ ചേർന്ന റോസ തിരുഹൃദയത്തിന്റെ സിസ്റ്റര് ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും 1898 ൽ സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു.രോഗങ്ങളും, യാതനകളും അലട്ടിയപ്പോൾ പരിശുദ്ധ മാതാവിന്റെ സഹായം തേടിയിരുന്നു ഏവുപ്രാസ്യയാമ്മ.
1913 മുതല് 1916 വരെ ഒല്ലൂരിലെ സെന്റ്‌ മേരീസ് കർമ്മലീത്താ മഠത്തിലെ സുപ്പീരിയറായിരുന്നു അമ്മ.
ഈ മഠമായിരുന്നു 45 വർഷത്തോളം അമ്മയുടെ പ്രവർത്തന മേഖല. എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്വെന്റിലെ ചാപ്പലിലാണ് ചിലവഴിച്ചിരുന്നത്. വിശുദ്ധ കുര്ബ്ബാനയും ജപമാലയുമായിരുന്നു അവളുടെ ജീവ ശ്രോതസ്സ്. ജീവിതം പൂര്ണ്ണമായും ദൈവസേവനത്തിനായി സമര്പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29 നു ദൈവസന്നിധിയിലേക്ക് യാത്രയായി.
2006 ൽ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തിയ എവുപ്രാസ്യമ്മയെ 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
വിശുദ്ധ എവുപ്രാസ്യമ്മയോടൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ എവുപ്രാസ്യമ്മയേ, പ്രാർത്ഥിക്കുന്ന അമ്മ എന്നാണല്ലോ നി ജീവിതകാലത്ത് അറിയപ്പെട്ടിരുന്നത്. വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ പ്രാർത്ഥനാ ജീവിതത്തിൽ തീക്ഷ്ണത പുലർത്താൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.
 
ഫാ. ജയ്സൺ കുന്നേൽ MCBS
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading