🙏 ദൈനം ദിന പ്രാർത്ഥനകൾ🙏

✨🕊️ പരിശുദ്ധാത്മാവിനോടുള്ള ജപം🕊️✨

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തിൽനിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ, കരച്ചിലിൽ സ്വൈര്യമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയായിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക.🌷

അങ്ങേ വെളിവു കൂടാതെ, മനുഷ്യരിൽ പാപമല്ലാതെ യാതൊന്നുമില്ല. വൃത്തിഹീനമായത് കഴുകുക, വാടിപ്പോയത് നനയ്ക്കുക, മുറിവേറ്റിരിക്കുന്നത് വച്ചുകെട്ടുക, രോഗികളെ സുഖപ്പെടുത്തുക, കടുപ്പമുള്ളത് മയപ്പെടുത്തുക, തണുത്തത് ചൂടുപിടിപ്പിക്കുക. നേർവഴിയല്ലാതെ പോയത് തിരിക്കുക, അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങൾ നല്കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങൾക്കു തരിക. ആമ്മേൻ.🌷

Fediverse reactions
February 2021
S M T W T F S
 123456
78910111213
14151617181920
21222324252627
28  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading