അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 314
ജോസഫ് അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥൻ
 
ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാസ് ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ഈ ദിനം യൗസേപ്പിതാവിനെ അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി കാണാനാണ് എനിക്ക് ഇഷ്ടം.
 
മനുഷ്യർ അസാധ്യമെന്നു കരുതുന്ന ദൗത്യങ്ങളായിരുന്നു സ്വർഗ്ഗീയ പിതാവ് യൗസേപ്പിതാവിനെ ഭരമേല്പിച്ചിരുന്നത്.അവയോടു സഹകരിക്കണമെങ്കിൽ അസാധാരണമായ ദൈവാശ്രയ ബോധവും ദൈവീക പദ്ധതികളിലുള്ള ദൃഢവിശ്വാസവും ആവശ്യമായിരുന്നു. മനുഷ്യ ദൃഷ്ടിയിൽ അസാധ്യമായ കാര്യങ്ങൾ വിശ്വസ്തയോടെ യൗസേപ്പിതാവ് പിൻതുടർന്നപ്പോൾ വെല്ലുവിളികളും അപമാനങ്ങളും ഏറ്റുവാങ്ങാൻ അവൻ സ്വയം തയ്യാറായി. സ്വർഗ്ഗം പോലും അവൻ്റെ വിശ്വസ്തയെ ബഹുമാനിക്കുകയും ഉന്നതസ്ഥാനം നൽകി അലങ്കരിക്കുകയും ചെയ്തു.
 
ദൈവപിതാവിൻ്റെ വിശ്വസ്തനായ പ്രതിനിധിയും ഈശോയോടും മറിയത്തോടും ഹൃദയ ഐക്യത്തിൽ ജീവിച്ച വ്യക്തി എന്ന നിലയിലും ഏതാസാധ്യതകൾക്കു മുമ്പിലും യൗസേപ്പിതാവിൻ്റെ പക്കൽ ഉത്തരമുണ്ട്.
 
തിരുസഭ എപ്പോഴെല്ലാം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുവോ അപ്പോഴെല്ലാം യൗസേപ്പിതാവിൻ്റെ പക്കൽ പോകുന്നതിൻ്റെയും കാരണവും ഇതുതന്നെ.
 
നമ്മുടെ അസാധ്യതകൾക്കു നടുവിൽ യൗസേപ്പിതാവെന്ന അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനെ മറക്കാതിരിക്കാം.
 
ഫാ.ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment