The Book of Psalms, Chapter 53 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 53

ദൈവനിഷേധകന്റെ മൗഢ്യം

1 ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല.

2 ദൈവം സ്വര്‍ഗത്തില്‍നിന്നുമനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.

3 എല്ലാവരും വഴിതെറ്റി ഒന്നുപോലെദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല-ഒരുവന്‍ പോലുമില്ല.

4 ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനതയെ അപ്പംപോലെതിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.

5 അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മികളുടെ അസ്ഥികള്‍ചിതറിക്കും; അവര്‍ ലജ്ജിതരാകും; ദൈവം അവരെ കൈവെടിഞ്ഞിരിക്കുന്നു.

6 ഇസ്രായേലിന്റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍! ദൈവം തന്റെ ജനത്തിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും,ഇസ്രായേല്‍ സന്തോഷിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s