The Book of Psalms, Chapter 55 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 55

സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍

1 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ!

2 എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.

3 ശത്രുവിന്റെ അട്ടഹാസത്താലുംദുഷ്ടരുടെ പീഡനത്താലുംഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹം ചെയ്യുന്നു; കോപത്തോടെ എനിക്കെതിരേശത്രുത പുലര്‍ത്തുന്നു.

4 എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു.

5 ഭയവും വിറയലും എന്നെപിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.

6 ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെചിറകുണ്ടായിരുന്നെങ്കില്‍, ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു.

7 ഞാന്‍ വിദൂരങ്ങളില്‍ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.

8 കൊടുങ്കാറ്റില്‍നിന്നുംചുഴലിക്കാറ്റില്‍നിന്നും ബദ്ധപ്പെട്ട്അകന്നു സങ്കേതം തേടുമായിരുന്നു.

9 കര്‍ത്താവേ, അവരുടെ ഉദ്യമങ്ങളെപരാജയപ്പെടുത്തണമേ! അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ! നഗരത്തില്‍ ഞാന്‍ അക്രമവുംകലഹവും കാണുന്നു.

10 രാവും പകലും അവര്‍ അതിന്റെ മതിലുകളില്‍ ചുറ്റിനടക്കുന്നു; അതിന്റെ ഉള്ളില്‍ ഉപജാപങ്ങളുംകുഴപ്പങ്ങളുമാണ്.

11 അതിന്റെ മധ്യേ വിനാശം കുടികൊള്ളുന്നു; അതിന്റെ തെരുവുകളില്‍നിന്നു മര്‍ദനവും വഞ്ചനയും വിട്ടുമാറുന്നില്ല.

12 ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുമായിരുന്നു.

13 എന്നാല്‍, എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അതു ചെയ്തത്.

14 നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കുമായിരുന്നു; നമ്മെളൊന്നിച്ചു ദേവാലയത്തില്‍കൂട്ടായ്മ ആചരിക്കുമായിരുന്നു.

15 അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ പാതാളത്തില്‍ പതിക്കട്ടെ! അവരുടെ ഭവനത്തില്‍, അവരുടെഹൃദയത്തില്‍, തിന്‍മ കുടികൊള്ളുന്നു.

16 ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, കര്‍ത്താവ് എന്നെ രക്ഷിക്കും.

17 സന്ധ്യയിലും പ്രഭാതത്തിലുംമധ്യാഹ്‌നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സ്വരം കേള്‍ക്കും.

18 ഈയുദ്ധത്തില്‍ അനേകര്‍എനിക്കെതിരേ അണിനിരന്നിരിക്കുന്നു; അവിടുന്ന് എന്നെ കാത്തുപാലിക്കും.

19 അനാദികാലംമുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാര്‍ഥന കേട്ട് അവരെ ലജ്ജിതരാക്കും; എന്തെന്നാല്‍, അവര്‍ കല്‍പന പാലിക്കുന്നില്ല,ദൈവത്തെ ഭയപ്പെടുന്നുമില്ല.

20 എന്റെ കൂട്ടുകാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കെതിരായി കൈനീട്ടി; അവന്‍ തന്റെ ഉടമ്പടി ലംഘിച്ചു.

21 അവന്റെ സംസാരം വെണ്ണയെക്കാള്‍മൃദുലമായിരുന്നു, പക്‌ഷേ, അവന്റെ ഹൃദയത്തിലോ പടയൊരുക്കം. അവന്റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ, എന്നാല്‍, അവ ഉറയൂരിയ വാളുകള്‍ ആയിരുന്നു.

22 നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.

23 ദൈവമേ, അങ്ങ് അവരെഅത്യഗാധത്തിലേക്കു തള്ളിവീഴ്ത്തും; രക്തദാഹികളും വഞ്ചകരുംആയുസ്‌സിന്റെ പകുതി എത്തുകയില്ല; എന്നാല്‍, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment