എന്റെ കുഞ്ഞു മനസ്സിലൊരു | Avirbhav | ബാബുക്കുട്ടൻ

എന്റെ കുഞ്ഞു മനസ്സിലൊരു | Avirbhav | ബാബുക്കുട്ടൻ

Advertisements

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia

For the KARAOKE :

• Ente Kunju Manassiloru

മലയാളികളുടെ മനം കവർന്ന കുഞ്ഞുഗായകൻ Top Singer fame ബാബുക്കുട്ടൻ (Avirbhav)തകർത്തു പാടിയ
ആദ്യ ക്രിസ്തീയ ഭക്തിഗാനം.

Song | Ente Kunju Manassiloru…
Type | Christian Devotional
Lyrics & Music | Fr.Xavier Kunnumpuram mcbs
Programming & Mastering | Leo Sunny Mutholapuram
Voice Recording | Kenaz D Media Kottayam
Edits | Fr.Xavier Kunnumpuram mcbs
Produced & Published by TONE OF CHRIST MEDIA

Lyrics

എന്റെ കുഞ്ഞുമനസ്സിലൊരു കൂടു കൂട്ടുവാൻ
യേശുവേ എന്റെയുള്ളിലൊന്നു വരാമോ
കുഞ്ഞു കുഞ്ഞു നന്മകൾ ചെയ്തു ഞാനെന്റെ
ഹൃദയ വീടൊരുക്കിയിന്നു കാത്തിരുന്നിടാം
വന്നിടേണമേ സ്നേഹം തന്നിടേണമേ
ഒരുനാളുമിനിയെന്നെ പിരിഞ്ഞീടല്ലേ

സ്നേഹിച്ചു സ്നേഹിച്ചു നിന്നെ ഞാനെൻ
ഹൃദയത്തിൽ നാഥനായ് പൂജിച്ചിടും
നീയെന്നിലുണ്ടന്നറിഞ്ഞീടുംമ്പോൾ
സാത്താനോ ഓടിയോളിക്കുമല്ലോ
എന്നുള്ളം സന്തോഷമാകുമല്ലോ

പാപത്തിൽ വീഴാതെ കാത്തിടും നിൻ
പരിശുദ്ധിയിൽ എന്നെ ചേർക്കുമല്ലോ
സ്വർഗത്തിൽനിന്നുള്ള സമ്മാനമെല്ലാം
എന്നുള്ളിൽ നീ നിറച്ചീടണമേ
എന്നിഷ്ടമെല്ലാമറിഞ്ഞീടണേ.


For the KARAOKE : • Ente Kunju Manassiloru

Advertisements

Leave a comment