ദിവ്യകാരുണ്യ ഈശോ എന്നെ സ്നേഹിച്ച ഒരനുഭവം

ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധത്തിൽ വ്യക്തിപരമായി ദിവ്യകാരുണ്യ ഈശോ എന്നെ സ്നേഹിച്ച ഒരനുഭവം:

ദൈവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് ഇത്തിരി ലേറ്റ് ആയി ഞാൻ ചെന്ന ഒരു ദിവസം….

എന്റെ കുറവുകളൊക്കെ ഒരു നിമിഷം ഓർത്തു വിഷമിച്ചു നിന്നെങ്കിലും ആയിരിക്കുന്ന അവസ്ഥയിൽ ഈശോയ്ക്കിഷ്‌ടം ആണല്ലോ ഞാൻ ഇങ്ങനെ ആയിരുന്നാൽ മതിയല്ലോ. ബാക്കി ഒക്കെ പരിശുദ്ധ അമ്മ നോക്കിക്കൊള്ളുമല്ലോ എന്നൊക്കെ ഓർത്തു സമാധാനിച്ചു…

വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയം വന്നപ്പോൾ അവസാനത്തെ ആളായിട്ടാണ് ഞാൻ ക്യൂവിൽ നിന്നത്.

എന്റെ മുന്നിൽ നിന്ന ആൾ നല്ല പൊക്കമുള്ള ആളായിരുന്നു. എന്ത് കൊണ്ടോ എന്നെ കാണാതെ വിശുദ്ധ കുർബാന എല്ലാവർക്കും നൽകിക്കൊണ്ടിരുന്ന Eucharistic Minister പെട്ടെന്ന് തിരിഞ്ഞു അൾത്താരയിലേയ്ക്ക് കയറിപ്പോയി..

എനിക്ക് വിശ്വസിക്കാൻ ഒട്ടും പറ്റിയില്ല…

എന്റെ ഉള്ളിൽ എഴുന്നള്ളി വരാതെ ഈശോ തിരിച്ചു പോയി എന്നുള്ള കാര്യം!

ദൈവാലയത്തിൽ കുർബാനയിൽ പങ്കെടുത്തു കൊണ്ടിരുന്ന ആരൊക്കെയോ കണ്ടു കാണും!

പെട്ടെന്ന് ഈശോ ഒത്തിരി ഗൗരവക്കാരനായി മാറിയത് പോലെ എനിക്ക് തോന്നി.

ഒരു പേടി വന്നു…

ശരിക്കും എനിക്ക് ഇന്ന് ഈശോയെ സ്വീകരിക്കുവാൻ ഒട്ടും യോഗ്യത ഇല്ലായിരിക്കും.

ഒരു സമൂഹത്തിന്റെ മുൻപിൽ ഈശോയെ സ്വീകരിക്കുവാൻ പറ്റാതെ തിരിച്ചു പോരേണ്ടി വന്നത് ഒരു തരം എളിമപ്പെടുത്തലാണെങ്കിലും അതിലുപരിയായി ഈശോയെ സ്വീകരിക്കുവാൻ ഞാൻ അയോഗ്യത ഉള്ള ആളാണെന്ന് എനിക്ക് ഉള്ളിൽ തോന്നി…

I accepted it… From my heart…

I am a sinner!!

I am not worthy to receive him!!

കണ്ണീരൊക്കെ ധാരാളം പൊഴിഞ്ഞു..

ഒരു കുഞ്ഞു കൂട്ടുകാരനോട് വലിയ കാര്യത്തിന് കൂട്ട് കൂടാൻ ചെന്നിട്ട് ഒന്നും മിണ്ടാതെ പോയാൽ എന്ത് തോന്നും.

സങ്കടം വരില്ലേ!!

ഏതായാലും വിശുദ്ധ കുർബാന കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു നേരെ അൾത്താരയുടെ അടുത്ത് ചെന്നു…

കണ്ണു നിറച്ചു ഒന്നു നോക്കിയിട്ട് പറഞ്ഞു.

ഈശോയെ ഇന്ന് അവിടുത്തെ സ്വീകരിക്കുവാൻ എനിക്ക് യോഗ്യത ഇല്ലായിരുന്നു..

നാളെ ഞാൻ വരുമ്പോൾ എന്റെ ഉള്ളിൽ എഴുന്നള്ളി വരണമെ…

(എന്നാലും വന്നില്ലല്ലോ… എന്ന് ഉള്ളിന്റെ ഉള്ളിൽ സങ്കടം തീരുന്നേയില്ലായിരുന്നു )

അടുത്ത് നിന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന് മുൻപിൽ ചെന്നിട്ട് ഈശോ ഏതോ വലിയ കുറ്റം ചെയ്‌തത് പോലെ “അമ്മേ അമ്മയുടെ ഈ മകൻ ഇന്നെന്റെ ഉള്ളിൽ വന്നില്ല കേട്ടോ” എന്ന് കുഞ്ഞു പരാതി പോലെ പറഞ്ഞു. മറുപടിയൊന്നും കാക്കാതെ വേഗം ഇറങ്ങിപ്പോന്നു.

പുറത്തേയ്ക്കുള്ള വാതിലിന്റെ പടിയിൽ എത്തിയപ്പോൾ വേറെ ഒരു Eucharistic Minister എന്റെ അടുത്ത് വന്നു നിനക്ക് ഇന്ന് വിശുദ്ധ കുർബാന കിട്ടിയില്ല അല്ലെ എന്ന് ചോദിച്ചു..

(ആ മനുഷ്യനോട് ആര് ഈ വിവരം പറഞ്ഞു!!

കാരണം അദ്ദേഹം എനിക്ക് വിശുദ്ധ കുർബാന കിട്ടിയിട്ടില്ല എന്നത് കണ്ടിട്ടില്ലായിരുന്നു.!! )

ഇല്ല,കുർബാന കൊടുത്ത Eucharistic Minister എന്നെ കണ്ടില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

Wait, a moment…

ഞാൻ ഇപ്പോൾ സക്രാരിയുടെ താക്കോൽ എടുത്തു കൊണ്ട് വന്നു നിനക്ക് വിശുദ്ധ കുർബാന തരാം എന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു സംഭവം!

ഒരു സ്വപ്നത്തിൽ എന്നത് പോലെ ഞാൻ ദൈവാലയത്തിന്റെ ഉള്ളിൽ തിരിച്ചു കയറി അൾത്താരയുടെ സമീപത്തേയ്ക്ക് നടന്നു.

എന്നോട് സംസാരിച്ച Eucharistic Minister സക്രാരിയുടെ താക്കോലുമായി വന്നു.

ആ നിമിഷങ്ങളിൽ എനിക്ക് വേണ്ടി മാത്രം ഒരു പടു കൂറ്റൻ ദൈവാലയത്തിന്റെ സക്രാരി തുറക്കപ്പെടുന്നതും എന്റെ അടുത്തേയ്ക്ക് അതിശക്തനായ ദൈവവചനവും അതീവ ബലവാനുമായ ഈശോ ദിവ്യകാരുണ്യമായി ദൃശ്യരൂപത്തിൽ വരുന്നതും കണ്ണുനീരിന്റെ ഇടയിലൂടെ ഞാൻ കണ്ടു.

ഒരിക്കലും ഓർത്തില്ല ഈ രീതിയിൽ ദിവ്യകാരുണ്യഈശോയെ സ്വീകരിക്കുവാൻ സാധിക്കുമെന്ന്!!

എനിക്കൊത്തിരി കുറവുകൾ ഉണ്ടായിരുന്നിരിക്കാം. എന്നാലും എന്റെ സങ്കടം കണ്ടു എനിക്ക് വേണ്ടി മാത്രം എന്റെ ഉള്ളിൽ എഴുന്നള്ളി വരാനായി മാത്രം ഈശോ വന്നു…!!

ഉള്ളിൽ ഉണ്ടായ ആനന്ദവും അഭിമാനവും ഒന്നും വിവരിക്കാൻ വാക്കുകളില്ല. നമ്മെ ഓരോരുത്തരെയും കുറവുകളൊന്നും നോക്കാതെ വ്യക്തിപരമായി ഇത്ര മാത്രം സ്നേഹിക്കുന്ന ഈശോ മൂലം ഭൂമിയിൽ ഇത്ര സന്തോഷം അനുഭവിക്കുവാൻ പറ്റിയാൽ സ്വർഗത്തിൽ നമുക്ക് ഉണ്ടാവുന്ന സന്തോഷം എത്രമാത്രമായിരിക്കും!!

ശരിക്കും നമ്മുടെ മനസൊന്ന് നൊന്തു പിടഞ്ഞാൽ ഈശോ അറിയും. പരിശുദ്ധ അമ്മയ്ക്കും സങ്കടമാവും.

എന്റെ കുഞ്ഞു പരാതി കേട്ട് അമ്മയും ഈശോയോട് പോയി പറഞ്ഞു കാണും. ഒത്തിരി കുറവുകൾ ഉണ്ടെങ്കിലും അവൾ നമ്മുടെ കുഞ്ഞല്ലേ എന്ന്!!

ഒരു കാര്യം പകൽ പോലെ വ്യക്തം….

He is alive!!

He in there in Tabernacle!!

He is a person!!!

He can see, he can hear, he can feel us…

ഈശോ അങ്ങനെ ആണ്…

A true friend….

Amen.

Leena Elizabeth George

Advertisements
Advertisements

Leave a comment