രോഗിലേപനം
പൊതുനിർദ്ദേശങ്ങൾ
- ഈ കൂദാശ ഒരു ചെറിയ ആമുഖത്തോടെ നടത്തുന്നതാണ് അഭികാമ്യം.
- സാധിക്കുമ്പോഴൊക്കെ രോഗികളെ പൊതു അനുതാപ ശുശ്രൂഷയിലൂടെ ഒരുക്കിയതിനുശേഷം വ്യക്തിപരമായി കുമ്പസാരിക്കുന്നതിനും രോഗിലേപനം സ്വീകരിക്കുന്നതിനും സൗകര്യം ചെയ്തുകൊടുക്കുക അഭികാമ്യണ്.
- രോഗിയുടെ സമീപത്ത് മേശമേൽ കുരിശും, സുവിശേ ഷഗ്രന്ഥവും കത്തിച്ച തിരികളും വയ്ക്കുന്നു. വി. കുർബാന നല്കുന്നുണ്ടെങ്കിൽ, അതിനുള്ള സജ്ജീകരണങ്ങളും ചെയ്തിരിക്കണം.
- രോഗിലേപനം നടത്തുന്ന ഓരോ തവണയും തൈലം വെഞ്ചരിക്കുന്നതാണ് അഭികാമ്യം.
- തൈലമായിട്ട് ഒലിവെണ്ണ, വെളിച്ചെണ്ണ, എള്ളെണ്ണ മുതലായ സസ്യ എണ്ണകൾ ഉപയോഗിക്കാം.
- ആവശ്യമെങ്കിൽ രോഗിയെ കുമ്പസാരിപ്പിക്കുന്നു.
- കാർമ്മികൻ കൊത്തീന, സൂനാറ, ഊറാറ എന്നിവയോ, ഊറാറ മാത്രമോ ധരിക്കുന്നു.
കാർമ്മി: (രോഗിയുടെ മുറിയിൽ പ്രവേശിച്ചശേഷം) കർത്താവിന്റെ സമാധാനം നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.
സമൂ: ആമ്മേൻ.
കാർമ്മി: മാമ്മോദീസവഴി തൻ്റെ മരണത്തിലും ഉത്ഥാനത്തി ലും നമ്മെ പങ്കാളിയാക്കിയ മിശിഹാ നിങ്ങളെ വി ശുദ്ധീകരിക്കട്ടെ.
സമൂ: ആമ്മേൻ.
(എല്ലാവരുടെമേലും മുറിയിലും വിശുദ്ധജലം തളിക്കുന്നു.)
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
കാർമ്മി: ആമ്മേൻ.
കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: കാരുണ്യവാനായ കർത്താവേ, അങ്ങയുടെ സ്നേ ഹാഗ്നിയാൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്ക ണമേ. ആത്മികവും, ശാരീരികവുമായ ക്ളേ ശങ്ങൾ അനുഭവിക്കുന്ന ഈ സഹോദരനെ (സ ഹോദരിയെ) അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് ആശ്വസിപ്പിക്കണമേ. രോഗികൾക്ക് ആരോഗ്യം പ്രദാനംചെയ്യുന്ന കർത്താവേ, ഈ ലേപനശുശ്രൂഷവഴി ഈ ദാസനു (ദാസിക്കു) സൗ ഖ്യം നല്കണമേ. ആത്മ്നൈർമല്യത്തോടെ ഈ കൂദാശ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ യോ ഗ്യരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
(സങ്കീർത്തനം 32)
കാർമ്മി: കുറ്റങ്ങൾക്കു മാപ്പു കിട്ടിയവനും പാപങ്ങൾക്കു പൊറുതി ലഭിച്ചവനും അത്യന്തം ഭാഗ്യവാനാകുന്നു.
(കാനോന) ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാ ണ് വൈദ്യനെ ആവശ്യം.
സമൂ: കർത്താവിൽ കുറ്റം ചുമത്തപ്പെടാത്തവനും ആത്മാ വിൽ കളങ്കമറ്റവനും അനുഗൃഹീതനാകുന്നു.
കാർമ്മി: ഇടവിടാതെ ഞാൻ പ്രലപിച്ചുകൊണ്ടിരുന്നു. അതു രഹസ്യമാക്കി വച്ചതിനാൽ എൻ്റെ ശരീരം ക്ഷീണി
സമൂ: എന്റെ കുറ്റം ഞാനേറ്റുപറഞ്ഞു. പാപങ്ങളൊന്നും മറച്ചുവച്ചില്ല.
കാർമ്മി: എന്റെ പാപങ്ങൾ ഏറ്റുപറയുമ്പോൾ അവിടുന്ന് അതെല്ലാം ക്ഷമിക്കും.
സമൂ: നീതിമാന്മാരേ, കർത്താവിൽ സന്തോഷിക്കുവിൻ, നിർമ്മലഹൃദയരേ, അവിടുത്തെ വാഴ്ത്തുവിൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാർമ്മി: (കാനോന) ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാ ണ് വൈദ്യനെ ആവശ്യം.
അല്ലെങ്കിൽ
(സങ്കീർത്തനം 51)
കാർമ്മി: ദൈവമേ, എന്നോടു കരുണ തോന്നണമേ. ദയാ പൂർവ്വം എന്റെ പാപങ്ങൾ മായിച്ചുകളയണമേ.(കാ നോന) കർത്താവേ, എൻ്റെ ആത്മാവിനെ അങ്ങ യുടെ സന്നിധിയിലേക്കു ഞാൻ ഉയർത്തുന്നു. ഞാൻ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ.
സമൂ: എന്റെ അപരാധങ്ങൾ കഴുകിക്കളയുകയും തെറ്റു കൾ തുടച്ചുമാറ്റുകയും ചെയ്യണമേ.
കാർമ്മി: എന്തെന്നാൽ, എൻ്റെ പാപങ്ങൾ ഞാനറിയുന്നു. ഞാൻ അവയെല്ലാം കണ്ടുകൊണ്ടിരിക്കുന്നു.
സമൂ: അങ്ങേക്കെതിരായി ഞാൻ പാപം ചെയ്തുപോ യി. അങ്ങയുടെ സന്നിധിയിൽ ഞാൻ തിന്മകൾ പ്രവർത്തിച്ചു.
കാർമ്മി: സോപ്പാകൊണ്ട് എന്നെ തളിക്കണമേ. / ഞാൻ ശുദ്ധിയുള്ളവനാകട്ടെ.
സമൂ: അതിൽ എന്നെ കഴുകണമേ. / ഞാൻ മഞ്ഞിനേ ക്കാൾ നിർമ്മലനാകട്ടെ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാർമ്മി: (കാനോന) കർത്താവേ, എൻ്റെ ആത്മാവിനെ അ ങ്ങയുടെ സന്നിധിയിലേക്കു ഞാൻ ഉയർത്തുന്നു. ഞാൻ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ.
ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: അന്ധകാരത്തിലും മരണത്തിൻ്റെ നിഴലിലും കഴി ഞ്ഞിരുന്നവർക്കു പ്രകാശവും, ജീവനുമായി അവ തരിച്ച മിശിഹായേ, നിൻ്റെ കാരുണ്യം ഞങ്ങളിൽ വർഷിക്കണമേ. മാമ്മോദീസവഴി പാപത്തിൻ്റെ അടിമത്തത്തിൽനിന്നു ഞങ്ങളെ മോചിപ്പിച്ച് ദൈ വമക്കളാക്കിയതിനും, സ്വർഗ്ഗീയവിരുന്നിൻ്റെ അച്ചാ രവും മുന്നാസ്വാദനവുമായി നിൻ്റെ ശരീരരക്തങ്ങൾ ഞങ്ങൾക്കു നല്‍കിയതിനും ഞങ്ങൾ നിനക്കു നന്ദി പറയുന്നു. രോഗികളെ സുഖപ്പെടുത്തി ആശ്വസി പ്പിച്ച നീ ഞങ്ങളുടെ ഈ സഹോദരനെ (സഹോ ദരിയെ) അനുഗ്രഹിക്കണമേ, സകലത്തിൻ്റെയും നാ ഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മികൻ | സമൂഹം
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
അല്ലെങ്കിൽ
കാർമ്മികൻ | സമൂഹം: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ഈശോമിശിഹായെ നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ആകുന്നു.
ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു; സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂ: ആമ്മേൻ
ശുശ്രൂ: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സമൂ: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ
അല്ലെങ്കിൽ
ശുശ്രൂഷി: നമ്മുക്ക് സ്വരമുയർത്തി സജീവനായ ദൈവത്തെ പ്രകീർത്തിക്കാം.
സമൂ: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂ: ആമ്മേൻ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമ്മേൻ
ലേഖനം
ശുശ്രൂ: സഹോദരരേ…… ശ്ലീഹാ എഴുതിയ ലേഖനം
(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു)
ശുശ്രൂ: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ.
യാക്കോബ് 5, 13- 16
13 നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന് പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന് സ്തുതിഗീതം ആലപിക്കട്ടെ.14 നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന് സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈ ലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.15 വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന് പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.16 നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ്.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
അല്ലെങ്കിൽ
അപ്പസ്തോല പ്രവർത്തനങ്ങൾ 3,1-10
അല്ലെങ്കിൽ
റോമാ 8, 14-18
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
ഹല്ലേലൂയ്യ (3).
കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നു.
കാർമ്മി: പിതാവിൻ്റെ മഹത്ത്വത്തിൻ്റെ തേജസ്സും അവിടു ത്തെ പ്രതിരൂപവുമായ മിശിഹായേ, മനുഷ്യശരീ രത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരു ളടഞ്ഞ ബുദ്ധിയെ സുവിശേഷത്തിൻ്റെ വെളിച്ച ത്താൽ പ്രകാശിപ്പിക്കുകയും ചെയ്ത നിനക്ക് ഞങ്ങൾ എപ്പോഴും ആരാധനയും സ്തുതിയും കൃ തജ്ഞതയും സമർപ്പിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും. ആമ്മേൻ.
കാർമ്മികൻ താഴെ വരുന്ന പ്രാർത്ഥന ചൊ ല്ലിക്കൊണ്ട്. സുവിശേഷഗ്രന്ഥമെടുക്കുന്നു.
കാർമ്മി: ലോകത്തിൻ്റെ പ്രകാശവും സകലത്തിന്റെയും ജീ വനുമായ മിശിഹായേ, നിന്നെ ഞങ്ങളുടെ പക്ക ലേക്കയച്ച അനന്തകാരുണ്യത്തിന് എന്നേക്കും സ്തുതി. ആമ്മേൻ.
കാർമ്മി: കർത്താവായ മിശിഹായേ, നിൻ്റെ നിയമത്തിൽ ഞ ങ്ങളെ ജ്ഞാനികളാക്കണമേ. നിൻ്റെ ജ്ഞാന ത്താൽ ഞങ്ങളുടെ മനസ്സിനെ ജ്വലിപ്പിക്കണമേ. നിൻ്റെ സത്യത്താൽ ഞങ്ങളുടെ ആത്മാക്കളെ വി ശുദ്ധീകരിക്കണമേ. അങ്ങനെ ഞങ്ങൾ എപ്പോഴും നിന്റെ വചനങ്ങൾ പാലിക്കുന്നവരും കല്പനകൾ അനുസരിക്കുന്നവരുമാകട്ടെ. സകലത്തിന്റെയും നാ ഥാ, എന്നേക്കും ആമ്മേൻ.
സുവിശേഷ വായന
ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മി: സമാധാനം നിങ്ങളോടുകൂടെ
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ
കാർമ്മി: വിശുദ്ധ മത്തായി / മർക്കോസ് / ലൂക്കാ / യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
മത്തായി 15, 25-31
എന്നാല്‍, അവള് അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവന് പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവള് പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കളും യജമാനന്മാരുടെമേശയില് നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ കയറി അവിടെ ഇരുന്നു. തത്സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്റെ കാല്ക്കല് കിടത്തി. അവന് അവരെ സുഖപ്പെടുത്തി. ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
അല്ലെങ്കിൽ
ലൂക്കാ 7, 18-23
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
കാറോസൂസ
ശുശ്രൂ: രോഗികൾക്കു സൗഖ്യവും പാപികൾക്കു മോചന വും നല്കിയ കർത്താവിനോട് ‘ഈ സഹോദര ന്റെ (സഹോദരിയുടെ)മേൽ കൃപയുണ്ടാകണമേ’ എന്നു പ്രാർത്ഥിക്കാം.
സമൂ: ഈ സഹോദരൻ്റെ (സഹോദരിയുടെ) മേൽ കൃപ യുണ്ടാകണമേ.
ശുശ്രൂ: മരണംവഴി സഹനത്തിൻ്റെ മഹത്ത്വം ഞങ്ങളെ പഠിപ്പിച്ച കർത്താവേ,
സമൂ: ഈ സഹോദരൻ്റെ…
ശുശ്രൂ: ‘എൻ്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറ ട്ടെ’ എന്നു പറഞ്ഞുകൊണ്ടു പിതാവിനു പൂർണ്ണ മായി സമർപ്പിച്ച കർത്താവേ,
സമൂ: ഈ സഹോദരന്റെ…
ശുശ്രൂ: എഴുന്നേറ്റ് കിടക്കയുമെടുത്തു വീട്ടിലേക്കു പോകു വാൻ തളർവാതരോഗിയോടു കല്പിച്ച കർത്താവേ,
സമൂ: ഈ സഹോദരന്റെ…
ശുശ്രൂ: വിശ്വാസവും ലേപനവുംവഴി രോഗികൾക്കു സൗ ഖ്യം നല്കുന്ന കർത്താവേ,
സമൂ: ഈ സഹോദരൻ്റെ…
ശുശ്രൂ: സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും മാലാ ഖയെ അയയ്ക്കണമെന്നു വിനയപൂർവ്വം ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: ഞങ്ങളുടെ ആയുസ്സിലെ എല്ലാ ദിവസവും രാവും പകലും ഞങ്ങൾക്കു പാപരഹിതമായ ജീവിതവും അങ്ങയുടെ സഭയ്ക്കു ശാശ്വതമായ സമാധാനവും ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: പരിശുദ്ധാത്മാവിൻ്റെ നിറവിലൂടെ ലഭിക്കുന്ന പ രിപൂർണ്ണതയുടെ ബന്ധമായ സ്നേഹത്തിന്റെ ഐ ക്യം ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: പാപമോചനവും, ഞങ്ങളുടെ ജീവിതത്തിന് ഉപ കരിക്കുകയും ദൈവമായ അങ്ങയെ പ്രസാദിപ്പി ക്കുകയും ചെയ്യുന്ന ദാനങ്ങളും ഞങ്ങൾ യാചിക്കു
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: അങ്ങയുടെ അനുഗ്രഹവും കൃപയും എന്നും ഞ ങ്ങൾക്കു നല്‍കണമെന്നു ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെ യും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: രോഗികൾക്കു ആരോഗ്യവും പാപികൾക്കു മോച നവും ദു:ഖിതർക്കു ആശ്വാസവും നല്കുന്ന കർ ത്താവേ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ശാരീ രികവും മാനസികവുമായ ക്ളേശങ്ങളാൽ വല യുന്ന ഈ സഹോദരനു (സഹോദരിക്കു)വേണ്ടി യുള്ള ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണമേ. നി ൻ്റെ കരസ്പർശത്താൽ ഇയാളെ സുഖപ്പെടുത്തണ മേ. രോഗങ്ങളും വേദനകളും സന്തോഷപൂർവ്വം സ്വീ കരിച്ച് തിരുഹിതത്തിനു സ്വയം സമർപ്പിക്കുവാ നുള്ള ശക്തിയും കൃപാവരവും നല്കി ഇയാളെ അനുഗ്രഹിക്കണമേ. സകലത്തിൻ്റെയും നാഥാ, എ ന്നേക്കും.
സമൂ: ആമ്മേൻ.
തൈലം വെഞ്ചെരിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ വെ ഞ്ചെരിക്കുന്നു.
കാർമ്മി: രോഗികൾക്കു സൗഖ്യം നല്കുന്ന കാരുണ്യവാനായ കർത്താവേ, നിൻ്റെ പരിശുദ്ധാത്മാവിനെ അയച്ച് ഈ തൈലം ആശീർവദിക്കണമേ. ഇത് എല്ലാ രോഗങ്ങൾക്കും ദിവ്യഔഷധമായിരിക്കട്ടെ. ഈ ലേ പനംവഴി വേദനകൾ കുറയുകയും ക്ളേശങ്ങൾ അകലുകയും മുറിവുകൾ ഉണങ്ങുകയും ആത്മാ വിനും ശരീരത്തിനും സൗഖ്യം ലഭിക്കുകയും ചെ യ്യട്ടെ. പരിശുദ്ധ ത്രിത്വത്തിന് സ്തുതിയും ബഹു മാനവും കൃതജ്ഞതയും ആരാധനയും സമർപ്പി ക്കുവാൻ ഞങ്ങൾക്കിടയാകട്ടെ. സകലത്തിൻ്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
കൈവയ്പു പ്രാർത്ഥന
കാർമ്മി: (രോഗിയുടെമേൽ വലത്തുകരം നീട്ടി കമിഴ്ത്തിപ്പിടിച്ചുകൊണ്ടു ചൊല്ലുന്നു). രോഗികളുടെമേൽ കൈവച്ചു പ്രാർത്ഥി ച്ചാൽ അവർ സുഖം പ്രാപിക്കുമെന്ന് ശിഷ്യരോട് അരുളിച്ചെയ്ത മിശിഹാ, നിനക്ക് സൗഖ്യമരുളട്ടെ. അവിടുന്ന് നിൻ്റെ പാപങ്ങൾ പൊറുത്ത് നിന്നെ ആശ്വസിപ്പിക്കട്ടെ. നിൻ്റെ ക്ളേശങ്ങളും സഹന ങ്ങളും രക്ഷാകരമായിത്തീരുവാൻ അവിടുന്ന് നിന്നെ സഹായിക്കട്ടെ. നിന്നെ ആശ്വസിപ്പിക്കു വാൻ തന്റെ സ്വർഗ്ഗീയദൂതന്മാരെ അവിടുന്നു നി യോഗിക്കട്ടെ. നിൻ്റെ പ്രിയപ്പെട്ടവരെയും നിന്നെ ശുശ്രൂഷിക്കുന്നവരെയും അവിടുന്നു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേ ക്കും.
സമൂ: ആമ്മേൻ
രോഗിയെ ആശീർവദിക്കുന്നു
വിജ്ഞാപനം: ലേപനംവഴി രോഗികൾ സുഖപ്പെടുമെന്ന് വി. ലിഖിതങ്ങൾ പ്രസ്താവിക്കുന്നു. വിശ്വാസത്തോടുകൂടിയ ലേപനംകൊണ്ട് സൗഖ്യം ലഭിക്കുമെന്ന വി.യാക്കോബിന്റെ വാക്കുകൾ നാം ശ്രവിക്കുകയുണ്ടായി. രോഗിക്ക് ആരോഗ്യം പ്രദാനം ചെയ്യുവാനും നഷ്ടപ്പെട്ടു പോയതിനെ കണ്ടെടുക്കു വാനുമായിട്ടാണ് മിശിഹാ വന്നത്. അതുകൊണ്ടാണ് അവി ടുന്നു യഥാർത്ഥ വൈദ്യനും സൗഖ്യദായകനുമായി സ്വയം വി ശേഷിപ്പിക്കുന്നത്. മനുഷ്യർ നല്കുന്ന ആശ്വാസവും സമാ ധാനവും ക്ഷണികവും നശ്വരവുമാണ്. എന്നാൽ അവിടുന്നു നല്കുന്ന സമാധാനം ശാശ്വതവും നിത്യവുമാണ്. അചഞ്ച ലമായ വിശ്വാസത്തോടുകൂടി നമുക്ക് ഈ അഭിഷേകകർമ്മം നടത്താം. നിങ്ങൾ മൗനമായി ഈ സഹോദരന്റെ (സഹോദ രിയുടെ) ആത്മികവും ശാരീരികവുമായ സൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ.
കാർമ്മി: (രോഗിയുടെ നെറ്റിയിൽ കുരിശടയാളത്തിൽ തൈലം പൂശിക്കൊ ണ്ട്) ആത്മികവും ശാരീരികവുമായ സൗഖ്യം ലഭി ക്കുവാൻ (പേര്) ലേപനം ചെയ്യപ്പെടുകയും, വി ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. പിതാവിൻ യും പുത്രന്റെയും ✝ പരിശുദ്ധാത്മാവിൻ്റെയും നാ മത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കണ്ണുകൾ പൂശിക്കൊണ്ട്) ദിവ്യമഹത്ത്വം ദർശിച്ച ഈ കണ്ണുകൾ നിനക്കു പാപകാരണമായിട്ടുണ്ടെങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ പിതാവിന്റെയും. പു തന്റെയും ✝ പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (ചെവികൾ പൂശിക്കൊണ്ട്) ദൈവവചനം ശ്രവിച്ച ഈ കാതുകൾ നിനക്കു പാപകാരണമായിട്ടുണ്ട ങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും ✝ പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (അധരങ്ങൾ പൂശിക്കൊണ്ട്) ദിവ്യകീർത്തനങ്ങൾ ആലപിച്ച ഈ അധരങ്ങൾ നിനക്കു പാപകാരണമാ യിട്ടുണ്ടിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പി താവിന്റെയും പുത്രൻ്റെയും ✝ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കൈകൾ പൂശിക്കൊണ്ട്) മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ച ഈ കരങ്ങൾ നിനക്കു പാപകാരണ മായിട്ടുണ്ടെങ്കിൽ ദൈവം നിന്നോട് ക്ഷമിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും ✝ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
കാർമ്മി: (കാലുകൾ പൂശിക്കൊണ്ട്) ദേവാലയത്തിൽ സഞ്ചരിച്ച ഈ പാദങ്ങൾ നിനക്കു പാപകാരണ മായിട്ടുണ്ട ങ്കിൽ ദൈവം നിന്നോടു ക്ഷമിക്കട്ടെ. പിതാവിൻ്റെ യും പുത്രന്റെയും ✝ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.
ലേപനം കഴിയുമ്പോൾ താഴെക്കാണുന്ന ഗീതം ആലപിക്കാവുന്നതാണ്
ഗീതം
ഹൃദയം തകർന്നവരെ അവിടുന്നു സുഖപ്പെടുത്തുന്നു.
സന്തതമുയരുന്നെൻ കണ്ണുകളിലേശാ
നിൻ തിരുസന്നിധിയിൽ വന്നവ പതിയുന്നു
നീതാനല്ലോ വിലയേറും
ജൻമമെനിക്കേകി.
ദൈവമേ, എൻ്റെ നിലവിളി കേൾക്കണമേ.
രോഗമലട്ടുന്നു നല്കണമാരോഗ്യം
കദനം തിങ്ങുന്നു ചൊരിയണമാശ്വാസം
കാരുണ്യത്തിൻ വിളനിലമേ
നീതാനവലംബം.
കർത്താവേ, എൻ്റെ യാചനയുടെ സ്വരം ശ്രവിക്കണമേ.
കരയുന്നവരൊന്നായ് നിന്നെ വിളിക്കുന്നു
ക്ളേശിതമാനസരും തേടിവരുന്നരികിൽ
കരുണാനിധിയാം കർത്താവേ,
സാന്ത്വനമരുളണമേ
ഞാൻ അവിടുത്തെ അഭയം പ്രാപിച്ചു.
അലയും പാപികളെ നേർവഴി ചേർക്കണമേ
നിറയും കൂരിരുളിൽ കിരണം വീശണമേ തനയർക്കൂഴിയിലുന്നതമാം
അഭയം നല്കണമേ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ തി.
കൃപയുടെ മോഹനമാം വഴികൾ തുറന്നവനേ
പാപിയ്ക്കാനന്ദം തൂകിവരുന്നവനേ,
ഭക്തിയോടങ്ങേ തൃപ്പാദം
താണുനമിക്കുന്നു.
ആദിമുതൽ എന്നേക്കും ആമ്മേൻ.
നന്മനിറഞ്ഞവളേ, ദാവീദിൻ പുത്രീ
ആകുലമാനസർ നിൻ, ചരണം തേടുന്നു
നിൻ പ്രാർത്ഥനയാൽ മാതാവേ
സാന്ത്വനമേകണമേ.
വിശുദ്ധ കുർബാനയുണ്ടെങ്കിൽ ദിവ്യരഹസ്യ ഗീതത്തോടുകൂടി കുർബാന തുടരുന്നു വി. കുർബാനയില്ലെങ്കിൽ രോഗിക്കു ദിവ്യകാരുണ്യം നല്കുന്നതിനു മുമ്പായി താഴെക്കാ ണുന്ന പ്രാർത്ഥനകൾ ചൊല്ലാവുന്നതാണ്
കാർമ്മി: ‘ഞാൻ സ്വർഗ്ഗത്തിൽനിന്നു വന്ന ജീവനുള്ള അപ്പ മാകുന്നു. എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അ വകാശപ്പെടുത്തുകയും ചെയ്യും’ എന്നരുളിച്ചെയ്ത കർത്താവേ, ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരു ശരീരരക്തങ്ങൾ സ്വീകരിക്കുവാൻ ഈ ദാസനെ (ദാസിയെ) യോഗ്യനാ (യാ) ക്കണമേ. അവയുടെ ശക്തിയാൽ ഇയാൾക്കു പാപമോചനവും നിത്യ ജീവനും ലഭിക്കുമാറാകട്ടെ.
ശുശ്രൂ: നമ്മുടെ രക്ഷകൻ്റെ അമൂല്യമായ ശരീരരക്തങ്ങ ളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്ത്യാദ രങ്ങളോടെ സമീപിക്കാം. അനുതാപത്തിൽനിന്നു ളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽനിന്നു പിന്തിരിഞ്ഞുകൊണ്ടും പാപങ്ങളെക്കുറിച്ച് പശ്ചാ ത്തപിച്ചുകൊണ്ടും സഹോദരരുടെ തെറ്റുകൾ ക്ഷ മിച്ചുകൊണ്ടും നമുക്കു സകലത്തിൻ്റെയും നാഥനായ ദൈവത്തോടു കൃപയും പാപമോചനവും യാചി ക്കുകയും ചെയ്യാം.
സമൂ: കർത്താവേ, ഈ സഹോദരൻ്റെ (സഹോദരിയുടെ) പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂ: ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മന സ്സാക്ഷിയെ ശുദ്ധീകരിക്കാം.
സമൂ: കർത്താവേ, ഈ…
ശുശ്രൂ: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആ താക്കളെ വിമുക്തമാക്കാം.
സമൂ: കർത്താവേ, ഈ…
ശുശ്രൂ: വിശുദ്ധകുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാ വിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
സമൂ: കർത്താവേ, ഈ…
ശുശ്രൂ: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയിർ പ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാക
സമൂ: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും ആ മ്മേൻ.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, കാരുണ്യപൂർവ്വം അങ്ങു ഞങ്ങൾക്കു നല്കിയ മനോവിശ്വാസത്തോടുകൂടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മലഹൃ ദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപ രിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങ ളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്ര കാരം അപേക്ഷിക്കുന്നു.
കാർമ്മി: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ/. അ ങ്ങയുടെ രാജ്യം വരേണമേ. / അങ്ങയുടെ തിരുമ നസ്സ് / സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ . / ഞങ്ങൾക്ക് ആവശ്യകമായ ആഹാരം / ഇന്നു ഞങ്ങൾക്കു തരണമേ. / ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ / ഞങ്ങളു ടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്ക ണമേ. / ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്ത രുതേ. / ദുഷ്ടാരൂപിയിൽനിന്നു ഞങ്ങളെ രക്ഷി ക്കണമേ. / എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തി യും മഹത്ത്വവും / എന്നേക്കും അങ്ങയുടേതാകു ന്നു. ആമ്മേൻ.
രോഗിയെ ആശീർവദിച്ചുകൊണ്ട്.
കാർമ്മി: നമ്മെ ജീവിപ്പിക്കുന്ന കർത്താവീശോമിശിഹായു ടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നി ന്നിൽ സമ്പൂർണ്ണമാകട്ടെ.
സമൂ: എപ്പോഴും എന്നേക്കും ആമ്മേൻ.
വിശുദ്ധകുർബാന നല്‍കിക്കൊണ്ട്
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ തിരുശരീര വും തിരുരക്തവും നിനക്കു പാപങ്ങളുടെ പൊറു തിക്കും നിത്യജീവനും കാരണമാകട്ടെ
സമാപനപ്രാർത്ഥനകൾ
കാർമ്മി: സർവ്വശക്തനായ ദൈവമേ, അങ്ങയുടെ അദ്ഭുത കരമായ പരിപാലനയെ ഞങ്ങൾ വാഴ്ത്തുന്നു. പാ പികൾക്കു മോചനവും രോഗികൾക്കു സൗഖ്യവും ക്ളേശിതർക്ക് ആശ്വാസവും നല്കുവാൻ അങ്ങ യുടെ പ്രിയപുത്രനെ ഞങ്ങളുടെ പക്കലേക്കയച്ച തിന് ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ യുടെ പൈതൃകമായ സംരക്ഷണവും രക്ഷാകര സാന്നിധ്യവും അനുഭവിക്കുവാൻ ഈ സഹോദരന് (സഹോദരിക്ക്) ഇടയാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ, കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: കാരുണ്യവാനും സൗഖ്യദായകനുമായ മിശിഹായേ, ഈ സഹോദരനു (സഹോദരിക്കു) വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥനയും ലേപനശുശ്രൂഷയും സ്വീ കരിച്ച് ഇയാൾക്ക് ആത്മികവും ശാരീരികവുമായ സാന്ത്വനം നല്‍കിയതിന് ഞങ്ങൾ നിന്നെ സ്തുതി ക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ യൗസേപ്പിന്റെയും ഞങ്ങളുടെ പിതാവായ മാർതോ മ്മാശ്ലീഹായുടെയും സകല വിശുദ്ധരുടെയും പ്രത്യേ കമായി ഈ സഹോദരൻ്റെ (സഹോദരിയുടെ) മധ്യ സ്ഥനാ(യാ)യ വിശുദ്ധ(പേര്)യും പ്രാർത്ഥനാസഹാ യം ഇയാളോടുകൂടി ഉണ്ടായിരിക്കട്ടെ. സകലത്തി ന്റെയും നാഥാ, എന്നേക്കും.
സമാപനാശീർവാദം
കാർമ്മി: (രോഗിയുടെമേൽ വലത്തുകൈ നീട്ടി കമിഴ്ത്തിപ്പിടിച്ചുകൊണ്ട്) പിതാവായ ദൈവം നമ്മുടെ കർത്താവീശോമിശി ഹാവഴി എല്ലാ ആധ്യാത്മികദാനങ്ങളും നല്കി നിന്നെ അനുഗ്രഹിക്കുകയും പാപങ്ങൾ പൊറു ത്തു നിന്നെ വിശുദ്ധീകരിക്കുകയും ചെയ്യട്ടെ. മാ ലാഖമാരെ അയച്ച് നിരന്തരം നിന്നെ സംരക്ഷിക്ക ട്ടെ. ക്ളേശങ്ങൾ സന്തോഷത്തോടെ സഹിച്ച് മി ശിഹായുടെ കുരിശിൽ സ്വയം സമർപ്പിക്കുവാനും നിത്യസൗഭാഗ്യത്തിലുള്ള പ്രത്യാശയോടെ ജീവിക്കു വാനും അവിടുന്നു നിന്നെ ശക്തനാ(യാ)ക്കട്ടെ. നി ൻ്റെ പ്രിയപ്പെട്ടവരെയും നിന്നെ ശുശ്രൂഷിക്കുന്നവ രെയും ഈ തിരുക്കർമ്മത്തിൽ പങ്കെടുത്ത മറ്റെ ല്ലാവരെയും അവിടുന്നു സമൃദ്ധമായി അനുഗ്രഹി ക്കട്ടെ. ഇപ്പോഴും എപ്പോഴും ✝ എന്നേക്കും. (എല്ലാവരെയും ആശീർവദിക്കുന്നു.)
സമൂ: ആമ്മേൻ.
(കാർമ്മികൻ രോഗിയെ കുരിശു മുത്തിക്കുന്നു)


Leave a Reply