ആസന്നമരണർക്ക് രോഗിലേപനം നല്കുന്ന ക്രമം
കാർമ്മി: (രോഗിയുടെ മുറിയിൽ പ്രവേശിച്ചശേഷം) കർത്താവിന്റെ സമാധാനം നിന്നോടുകൂടി ഉണ്ടായിരിക്കട്ടെ.
സമൂ: ആമ്മേൻ.
കാർമ്മി: (രോഗിയുടെ മേൽ വലത്തുകൈ നീട്ടി കമിഴ്ത്തിപ്പിടിച്ചുകൊണ്ട്) പിതാവായ ദൈവം നമ്മുടെ കർത്താവീശോമിശി ഹാവഴി എല്ലാ ആധ്യാത്മികദാനങ്ങളും നല്കി നിന്നെ അനുഗ്രഹിക്കട്ടെ. പാപങ്ങൾ പൊറുത്ത് നിന്നെ വിശുദ്ധീകരിക്കുകയും തൻ്റെ മാലാഖമാരെ അയച്ച് നിരന്തരം നിന്നെ സംരക്ഷിക്കുകയും ചെ യ്യട്ടെ. ക്ളേശങ്ങൾ സന്തോഷത്തോടെ സഹിച്ച് മിശിഹായുടെ കുരിശിൽ സ്വയം സമർപ്പിക്കുവാ നും നിത്യസൗഭാഗ്യത്തിലുള്ള പ്രത്യാശയോടെ ജീ വിക്കുവാനും അവിടുന്നു നിന്നെ ശക്തനാ (യാ) ക്ക ട്ടെ. നിന്റെ പ്രിയപ്പെട്ടവരെയും നിന്നെ ശുശ്രൂഷി ക്കുന്നവരെയും ഈ തിരുക്കർമ്മത്തിൽ പങ്കെടുത്ത മറ്റെല്ലാവരെയും അവിടുന്നു സമൃദ്ധമായി അനുഗ്ര ഹിക്കട്ടെ. ഇപ്പോഴും എപ്പോഴും ✝ എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മികൻ രോഗിയെ ആശീർവദിക്കുന്നു.
കാർമ്മി: (രോഗിയുടെ നെറ്റിയിൽ കുരിശടയാളത്തിൽ തൈലം പൂശിക്കൊ ണ്ട്) ആത്മികവും ശാരീരികവുമായ സൗഖ്യം ലഭി ക്കുവാൻ (പേര്) ലേപനം ചെയ്യപ്പെടുകയും വിശു ദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. പിതാവിൻ്റെയും പുത്രന്റെയും ✝ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
സമൂ: ആമ്മേൻ.


Leave a Reply