Jesus Youth Recommitment 2020

Jesus Youth Recommitment 2020

News:

ഓൺലൈനിൽ വിസ്മയം തീർത്ത് ജീസസ് യൂത്ത്

മെയ് 31 ഞായറാഴ്ച പന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് കേരളത്തിൽ ജീസസ് യൂത്ത് മുന്നേറ്റത്തിലെ എണ്ണായിരം പേർ ഓൺലൈനിൽ തങ്ങളുടെ സമർപ്പണം നവീകരിച്ചത് ഒരു ചരിത്രവിസ്മയമായി. 23 സോണുകൾ കേന്ത്രീകരിച്ച് നടന്നുവന്നിരുന്ന വലിയ കൂട്ടായ്മകൾ ഇത്തവണ സാദ്ധ്യമല്ലാതായ സാഹചര്യത്തിലാണ് അതിലും മനോഹരമായി ഓൺലൈനിൽ ക്രമീകരിക്കപ്പെട്ടത്. എല്ലാ വർഷവും പന്തക്കുസ്ത തിരുനാളിനാൾ ലോക വ്യാപകമായി ജീസസ് യൂത്ത് മുന്നേറ്റം പുനസമർപ്പണ ദിനമായിട്ടാണ് കൊണ്ടാടി വരുന്നത്. മുന്നേറ്റത്തിന്റെ ആദ്ധ്യാത്മീകതയിലും പ്രേഷിതദൗത്യത്തിലും വിശ്വസ്തതാപൂർവ്വo ജീവിച്ച് തിരുസഭയയുടെ പരമാധികാരത്തിന്‌വിധേയമായി ഒരു മിഷണറിയായി യേശുവിന് സാക്ഷ്യമായി ജീവിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന സുന്ദര മുഹൂർത്തമായാണ് ഓരോ ജീസസ് യൂത്തും സമർപ്പണ ദിനത്തെ കാണുന്നത്.

പുനസമർപ്പണത്തിന് ഒരുക്കമായി 9 ദിവസത്തെ പരിശുദ്ധാത്മ നൊവേനയും ഓൺലൈനിൽ 500 ഓളം ഗ്രൂപ്പുകളിൽ നടന്നിരുന്നു. ഇതിനായി തയ്യാറാക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ നൊവേന കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച് പ്രചാരണം നൽകിയതും ജീസസ് യൂത്ത് ആണ്.

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading