Advertisements

1 ദിനവൃത്താന്തം, അദ്ധ്യായം 14

ദാവീദിന്റെ വിജയം

1 ടയിറിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന്‍ കൊടുത്തു; കൂടെ കല്‍പണിക്കാരെയും മരപ്പണിക്കാരെയും അയച്ചു. 2 കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം സുസ്ഥിരമായി തനിക്കു നല്‍കിയെന്നും ഇസ്രായേലിനുവേണ്ടി രാജ്യം ഐശ്വര്യ പൂര്‍ണമാക്കിയെന്നും ദാവീദ് മനസ്‌സിലാക്കി. 3 ജറുസലെമില്‍വച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രന്‍മാര്‍ ഉണ്ടായി.4 ജറുസലെമില്‍വച്ചു ദാവീദിനു ജനിച്ചവര്‍: ഷമ്മുവാ, ഷോബാബ്, നാഥാന്‍, സോളമന്‍,5 ഇബ്ഹാര്‍, എലിഷുവാ, എല്‍പെലെത്,6 നോഗാ, നേഫെഗ്,യാഹിയാ,7 ഏലീഷാമ, ബേലിയാദാ, എലിഫെലത്.8 ദാവീദിനെ ഇസ്രായേലില്‍ രാജാവായി അഭിഷേകം ചെയ്തതറിഞ്ഞ് ഫിലിസ്ത്യര്‍ അവനെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതുകേട്ട് ദാവീദുംയുദ്ധത്തിനിറങ്ങി.9 ഫിലിസ്ത്യര്‍ റഫായിംതാഴ്‌വര ആക്രമിച്ചു.10 ദാവീദ് ദൈവത്തോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പോകണമോ? അവരെ എന്റെ കൈയില്‍ ഏല്‍പിച്ചുതരുമോ? കര്‍ത്താവ് അരുളിച്ചെയ്തു: പോവുക, ഞാന്‍ അവരെ നിന്റെ കൈയില്‍ ഏല്‍പിക്കും.11 ബാക്‌പെരാസിമില്‍വച്ചു ദാവീദ് അവരെ തോല്‍പിച്ചു. അവന്‍ പറഞ്ഞു: വെള്ളപ്പാച്ചിലില്‍ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാന്‍ ദൈവം എനിക്ക് ഇടയാക്കി. അതിനാല്‍, ആ സ്ഥലത്തിനു ബാല്‍പെരാസിം എന്നു പേരുണ്ടായി.12 അവര്‍ തങ്ങളുടെ ദേവന്‍മാരെ അവിടെ ഉപേക്ഷിച്ചുപോയി. ദാവീദിന്റെ കല്‍പനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു.13 ഫിലിസ്ത്യര്‍ വീണ്ടും താഴ്‌വര ആക്രമിച്ചു.14 ദാവീദ് വീണ്ടും ദൈവത്തോട് ആരാഞ്ഞു. ദൈവം അരുളിച്ചെയ്തു: പിന്‍തുടരാതെ അവരെ വളഞ്ഞ് ബാള്‍സാമരങ്ങളുടെ സമീപത്തുവച്ച് ആക്രമിക്കുക.15 ബാള്‍സാമരങ്ങളുടെ മുകളിലൂടെ പടനീക്കത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍യുദ്ധം ആരംഭിക്കുക. ഫിലിസ്ത്യസൈന്യത്തെനശിപ്പിക്കാന്‍ ദൈവം നിനക്കുമുന്‍പേ പോയിരിക്കുന്നു.16 ദൈവം കല്‍പിച്ചതുപോലെ ദാവീദ് ചെയ്തു. ഗിബയോന്‍മുതല്‍ ഗേസര്‍വരെ ഫിലിസ്ത്യരെ അവന്‍ വധിച്ചു.17 ദാവീദിന്റെ കീര്‍ത്തി എല്ലാ ദേശങ്ങളിലും പരന്നു; എല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കര്‍ത്താവ് ഇടയാക്കി.

Advertisements

The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David is Anointed as the King of Israel (Chapter 11)
Advertisements
The Arc of the Covenant (Chapter 13)
Advertisements
Advertisements
Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply