സങ്കീർത്തനങ്ങൾ, അദ്ധ്യായം 140

ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ

1 കര്‍ത്താവേ, ദുഷ്ടരില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ,

2 അവര്‍ തിന്‍മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു.

3 അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്.

4 കര്‍ത്താവേ, ദുഷ്ടരുടെ കൈകളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കണമേ!

5 ഗര്‍വിഷ്ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു.

6 കര്‍ത്താവിനോടു ഞാന്‍ പറയുന്നു:അവിടുന്നാണ് എന്റെ ദൈവം; കര്‍ത്താവേ, എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!

7 കര്‍ത്താവേ, എന്റെ കര്‍ത്താവേ,എന്റെ ശക്തനായരക്ഷകാ, യുദ്ധദിവസം അവിടുന്ന്എന്നെ പടത്തൊപ്പി അണിയിച്ചു.

8 കര്‍ത്താവേ, ദുഷ്ടന്റെ ആഗ്രഹങ്ങള്‍സാധിച്ചുകൊടുക്കരുതേ! അവന്റെ ദുരുപായങ്ങള്‍ സഫലമാക്കരുതേ!

9 എന്നെ വലയംചെയ്യുന്നവര്‍ തല ഉയര്‍ത്തുന്നു; അവരുടെ അധരങ്ങളുടെ തിന്‍മഅവരെ കീഴ്‌പെടുത്തട്ടെ!

10 ജ്വലിക്കുന്നതീക്കനലുകള്‍ അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ കുഴിയില്‍ എറിയപ്പെടട്ടെ!

11 ഏഷണിക്കാരന്‍ ഭൂമിയില്‍പ്രബലനാകാതിരിക്കട്ടെ! അക്രമിയെ തിന്‍മ വേഗംവേട്ടയാടി നശിപ്പിക്കട്ടെ!

12 കര്‍ത്താവു പീഡിതര്‍ക്കു നീതിനടത്തിക്കൊടുക്കുമെന്നും അഗതികള്‍ക്കുന്യായം നിര്‍വഹിച്ചുകൊടുക്കുമെന്നും ഞാന്‍ അറിയുന്നു.

13 നീതിമാന്‍മാര്‍ അങ്ങയുടെ നാമത്തിനുനിശ്ചയമായും നന്ദിപറയും; പരമാര്‍ഥഹൃദയര്‍ അവിടുത്തെസന്നിധിയില്‍ വസിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading