ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയപ്പെട്ടവരേ, ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ 31-ാമത്തെ ദിവസത്തിലേക്ക് നമ്മൾ ഒത്തിരി സ്നേഹത്തോടെ കടക്കുകയാണ്.
ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചായിരിക്കും നിങ്ങൾ ഈ യാത്രയിൽ പങ്കുചേർന്നത്.
തീർച്ചയായിട്ടും എനിക്ക് മനസ്സിലാവും, എത്രമാത്രം പൈശാചികമായ ഒരു യുദ്ധം ഇത് നടത്താതിരിക്കാൻ നിങ്ങളുടെ പിന്നാലെ വന്നിട്ടുണ്ടാവും.
നിങ്ങൾ ഒത്തിരി സ്ട്രഗിൾ ചെയ്തിട്ടുണ്ടാവും.
പക്ഷേ, വരാൻ പോകുന്ന ഒരു നന്മയെ മനസ്സിൽ കാണുമ്പോഴാണ് നമ്മൾ എടുക്കുന്ന കഷ്ടപ്പാടുകൾ നമുക്ക് സന്തോഷത്തോടെ ഏറ്റെടുക്കാൻ കഴിയുന്നത്.
ഇതിൻ്റെ ഔട്ട്പുട്ട് എന്താണ്?
ഇതിൻ്റെ ഒടുവിൽ എനിക്ക് സംഭവിക്കുന്നത് എന്താണ്?
അത് ഒരു സ്ത്രീ പ്രസവവേദന അനുഭവിക്കുന്നത് പോലെയാണ്.
അല്ലെങ്കിൽ 9–10 മാസം കുഞ്ഞിനെ ഉദരത്തിൽ ചുമന്നു നടക്കുമ്പോൾ ഒരു അമ്മ, ഒരു സ്ത്രീ അനുഭവിക്കുന്ന ആ ഈറ്റുനോവും ആ കഷ്ടപ്പാടും അവൾ മറക്കുന്നത് കുഞ്ഞ് ജനിക്കുമ്പോഴാണ്.
എന്നതുപോലെ, ഇതിൻ്റെ ഒടുവിൽ മനോഹരമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ ഈ കഷ്ടപ്പാടുകളെ ഒക്കെ നമുക്ക് ആനന്ദത്തോടെ കാണാൻ കഴിയും.
അതുകൊണ്ട് നിങ്ങൾ എത്രമാത്രം സ്ട്രഗിൾ ചെയ്തിട്ടാണ് ഈ ഓരോ കാര്യവും ചെയ്യുന്നതെങ്കിലും ദൈവം അതിന് വലിയ പ്രതിഫലം തരും എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
31-ാമത്തെ ദിവസത്തെ ദിവ്യകാരുണ്യ ധ്യാനത്തിനായിട്ട് എടുക്കുന്ന ഭാഗം യോഹന്നാൻ്റെ സുവിശേഷം 21-ൻ്റെ 15 മുതൽ 19 വരെയുള്ള വാക്യങ്ങളാണ്.
ഇത് ഈ ടെക്സ്റ്റിലെ ഏറ്റവും മനോഹരമായ ഒരു ഭാഗമാണ്.
അതായത് യോഹന്നാൻ്റെ സുവിശേഷത്തിലെ തന്നെ ഏറ്റവും ബ്യൂട്ടിഫുൾ എന്ന് പറയാവുന്ന ഭാഗങ്ങളിൽ ഒന്നാണിത്.
നമുക്ക് പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് ഈ ഭാഗത്തെ ഒന്ന് കാണാൻ ശ്രമിക്കാം.
യോഹന്നാൻ 21:15 മുതൽ:
”അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻ പത്രോസിനോട് ചോദിച്ചു: യോഹന്നാൻ്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?”
പശ്ചാത്തലം എന്താണ്? ഞാൻ ഇന്നലെ, കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു; തിബേരിയോസിലേക്ക് വീണ്ടും പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയ ആറുപേരെ ക്രിസ്തു വല നിറയുന്ന മത്സ്യസമ്പത്ത് കൊടുത്ത് തിരികെ വിളിച്ച ഒരു സന്ദർഭം നമ്മൾ ഓർത്തിരുന്നു.
അതിൻ്റെ ഒടുവിൽ കരയ്ക്കിറങ്ങിയപ്പോൾ തീ കൂട്ടിയിരിക്കുന്നതും മീൻ ചുട്ടു വെച്ചിരിക്കുന്നതും അപ്പം തയ്യാറാക്കി വെച്ചിരിക്കുന്നതും കണ്ടു.
“വന്നു പ്രാതൽ കഴിക്കുവിൻ” എന്ന് പറഞ്ഞു.
അപ്പോൾ പരിശുദ്ധ കുർബാനയിൽ ഈശോ തന്നെത്തന്നെ ഒരു സ്നേഹമായി, പൂർണ്ണ സ്നേഹമായി നമുക്ക് നൽകുന്നതാണ് അത് എന്ന് നമ്മൾ കണ്ടു.
അത് എന്തിനാണ്?
അതാണ് ഈ ഭാഗം നമ്മൾ ചിന്തിക്കുന്നത്.
എന്തിനാണ് ക്രിസ്തു അങ്ങനെ തന്നെത്തന്നെ അത്രയും സ്നേഹത്തോടെ നമുക്ക് തരുന്നത്?
എന്താണ് അതിൻ്റെ ഉദ്ദേശം?
അത് നമ്മൾ മനസ്സിലാക്കുന്നത് കർത്താവ് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് പത്രോസിനെ നേരിടുന്നത്: “പത്രോസ്, യോഹന്നാൻ്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?”
പല തലങ്ങൾ ഇതിൻ്റെ അന്തർധാരയായിട്ടുണ്ട്.
ഒന്നാമത്തേത്, പത്രോസ് ഒരുപാട് കുറ്റബോധങ്ങളുമായിട്ടാണ് ഇപ്പോൾ നീങ്ങുന്നത്.
അതിൻ്റെ കാരണം, യേശു പത്രോസിനോട് നേരത്തെ പറഞ്ഞിരുന്നു “നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും”.
എന്നാൽ അത് പത്രോസ് ഗൗരവമായിട്ട് എടുത്തില്ല. പത്രോസ് അങ്ങനെ യേശു പറഞ്ഞതുപോലെ യേശുവിനെ പീലാത്തോസിൻ്റെ പ്രത്തോറിയത്തിൽ വെച്ച് അവരുടെ സേവകരുടെയും വേലക്കാരുടെയും വേലക്കാരിയുടെയുമൊക്കെ മുമ്പിൽ “യേശുവിനെ അറിയില്ല” എന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞു.
അങ്ങനെ യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് ആ കുറ്റബോധത്തിൻ്റെ ഉമിത്തീയിൽ നീറി നീറി കഴിയുകയാണ്.
അത് അയാൾ ആരോടും പറഞ്ഞില്ലെങ്കിലും അയാളുടെ ഉള്ളിലുണ്ട്.
നമുക്കത് ഒരു കാര്യം നന്നായി അറിയാം; നമ്മുടെ ജീവിതത്തിൽ മറ്റാരോടും നമ്മൾ പങ്കുവെച്ചില്ലെങ്കിലും നമുക്ക് നമ്മുടെ ജീവിതത്തിൽ വന്ന ചില മാരകമായ തെറ്റുകളും പാപങ്ങളും ചില ജീവിതത്തിലെ കുറവുകളും നമ്മളെ ഒറ്റയ്ക്കിരിക്കുമ്പോൾ വല്ലാതെ അലട്ടും.
പ്രത്യേകിച്ച് നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങൾ നമ്മളെ അലട്ടുന്നത് നമുക്ക് ഏതെങ്കിലും ദുരിതങ്ങൾ വരുമ്പോഴാണ്, സഹനങ്ങൾ വരുമ്പോഴാണ്.
നമ്മുടെ ജീവിതത്തിൽ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, ഈ “വിതയ്ക്കുന്നത് കൊയ്യും” എന്ന് പറയാറുള്ളതുപോലെ ജീവിതത്തിൽ നമ്മൾ ഒരുകാലത്ത് ചെയ്തതൊക്കെ നമ്മളെ പിന്നെ സന്ദർശിക്കുന്നത് പലരുടെയും അനുഭവമായിരിക്കും.
അതായത് നമ്മൾ ഒരാളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കുറച്ചുനാൾ കഴിയുമ്പോൾ സമാനമായ വിധത്തിൽ മറ്റൊരാൾ നമ്മളെ വേദനിപ്പിക്കുന്നത് കാണുമ്പോൾ നമുക്ക്, സത്യസന്ധമായിട്ട് ജീവിക്കുന്നവർക്ക് മനസ്സിലാകും: “ഞാൻ അന്ന് മറ്റയാളെ വേദനിപ്പിച്ചതാണ് ഇപ്പോൾ എനിക്ക് എൻ്റെ ജീവിതത്തിൽ തിരിച്ചുവരുന്നത്”.
ഇത് ഏതൊരു ഏത് മതത്തിൽ വിശ്വസിക്കുന്ന ആളുകളുടെയും ജീവിതത്തിൽ എല്ലാവർക്കും പൊതുവായി മനുഷ്യര് സത്യസന്ധമായിട്ട് ജീവിതത്തെ സമീപിക്കുമ്പോൾ കണ്ടെത്തുന്ന ഒരു കാര്യമാണ്—revisiting past sins.
ഭൂതകാലത്തിലെ പാപങ്ങൾ ജീവിതത്തിൽ ഒരിക്കൽക്കൂടി നമ്മളെ സന്ദർശിക്കുന്ന അനുഭവം.
അപ്പോൾ ഇങ്ങനെയൊക്കെ വരുന്ന സമയത്ത് ഈ കുറ്റബോധം ആളിക്കത്തും.
പ്രത്യേകിച്ച് ചെറുപ്പകാലത്തൊക്കെ ഒരു നല്ലതല്ലാത്ത രീതിയിലൊക്കെ ജീവിച്ചുപോയ മനുഷ്യര് ഒരു കുടുംബമൊക്കെ രൂപപ്പെടുത്തിക്കഴിയുമ്പോൾ, പിന്നീട് കുഞ്ഞുങ്ങളുടെ കാലം വരുമ്പോൾ, തങ്ങൾ നടന്ന അതേ വഴിയിലൂടെയോ കുറച്ചു കൂടി മാരകമായോ കുട്ടികളൊക്കെ ദുർനടപ്പിലോ തിന്മയിലോ ഒക്കെ ചെന്നു വീഴുന്നത് കാണുമ്പോൾ ഒരുകാലത്ത് തങ്ങൾ ചെയ്ത തെറ്റുകൾ മാതാപിതാക്കളെ വല്ലാത്തൊരു കുറ്റബോധത്തിലേക്ക് തള്ളിയിടും.
ഇങ്ങനെ ഇതാണ് പത്രോസിനെ നമുക്ക് മനസ്സിലാക്കാൻ ഞാനൊരു ഉദാഹരണം പറഞ്ഞതാണ്.
അദ്ദേഹത്തിൻ്റെ ഉള്ളിൽ ഇങ്ങനെ നീറുന്ന, നീറ്റുന്ന ഒരു വേദനയുണ്ട്. അത് “ഞാൻ യേശുവിനെ, എന്നെ ഇത്രയും സ്നേഹിച്ച എൻ്റെ യേശുവിനെ ഞാൻ തള്ളിപ്പറഞ്ഞല്ലോ” എന്നുള്ള ഒരു വേദനയാണ്. ഒരു നല്ല മനശാസ്ത്രജ്ഞനെപ്പോലെ ഈശോ ഒരു തെറാപ്പി നടത്തുകയാണ് ഇവിടെ.
അതായത് പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ഒരു തീകൂട്ടിയിരിക്കുന്ന സ്ഥലത്ത് വെച്ചാണ്.
ഒരു തീക്കൂനയുടെ മുമ്പിൽ വെച്ച് വേലക്കാരി ചോദിച്ച ചോദ്യത്തിനാണ് പത്രോസ് യേശുവിനെ “അറിയില്ല” എന്ന് ആണയിട്ടു പറയുന്നത്.
കർത്താവ് ഒരു സിമിലറായ environment ക്രിയേറ്റ് ചെയ്യുകയാണ്.
ആ തിബേരിയോസിൻ്റെ തീരത്ത്, ഈ പ്രഭാതത്തിൽ ഇതാ വീണ്ടും യേശു തീകൂട്ടിയിരിക്കുന്നു. അവിടെ അപ്പമൊക്കെ ഒരുക്കിവെച്ച്, മീനൊക്കെ ചുട്ടുവെച്ച്, ബ്രേക്ക്ഫാസ്റ്റ് ഒക്കെ കൊടുത്തിട്ട്, ആ തീക്കൂനയ്ക്ക് മുമ്പിൽ പീറ്ററിനെ—പത്രോസിനെ നിർത്തിയിട്ട് യേശു ചോദിക്കുകയാണ്: “നീ എന്നെ തള്ളിപ്പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടല്ലോ, നീ ഇപ്പോൾ പറ—നീ എന്നെ സ്നേഹിക്കുന്നുവോ?”
അപ്പോൾ ഇതൊരു ഹീലിംഗ് തെറാപ്പിയാണ്. വിശുദ്ധ കുർബാനയെ നമ്മൾ കാണേണ്ടത് സുഖപ്പെടുത്തുന്ന കൂദാശയായിട്ടാണ്.
നിങ്ങൾ ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാകും: healing family tree through Mass (കുടുംബവൃക്ഷത്തെ സുഖപ്പെടുത്തുന്നത്), അല്ലെങ്കിൽ ആൻസെസ്ട്രലായ കാര്യങ്ങളെ വിശുദ്ധ കുർബാനയിലൂടെ ഹീൽ ചെയ്യുന്നത്, അല്ലെങ്കിൽ ഒരു മനുഷ്യന് ആന്തരിക സൗഖ്യം കുർബാനയിലൂടെ കിട്ടുന്നത്…
ഇങ്ങനെയൊക്കെ ഒത്തിരി ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.
അപ്പോൾ പറഞ്ഞു വരുന്നത്, ഓരോ വിശുദ്ധ കുർബാനയും സൗഖ്യത്തിൻ്റെ കൂദാശയാണ്.
യേശു നമ്മളെ സുഖപ്പെടുത്താൻ വിളിക്കുകയാണ്, നമുക്ക് സൗഖ്യം തരാൻ വിളിക്കുകയാണ്. അപ്പോൾ അങ്ങനെ വിശുദ്ധ കുർബാനയെ കണ്ടുകൊണ്ടുള്ള ഒരു ധ്യാനമാണ് നമ്മളിപ്പോൾ നടത്താൻ പോകുന്നത്.
യേശു അടിസ്ഥാനപരമായി നമ്മളെ സൗഖ്യപ്പെടുത്തുമ്പോൾ, പ്രത്യേകിച്ച് കുറ്റബോധത്തിൽ നിന്ന് സൗഖ്യപ്പെടുത്തുമ്പോൾ കർത്താവ് അതിന് ഉപയോഗിക്കുന്നത് ഒരു ബോധ്യം നമ്മളിൽ വിതച്ചുകൊണ്ടാണ്, അല്ലെങ്കിൽ ഒരു ബോധ്യം പകർന്നു തന്നാണ് നമ്മളെ സുഖപ്പെടുത്തുന്നത്.
അതെന്താണെന്നാണ് നമ്മൾ കാണാൻ പോകുന്നത്.
അപ്പോൾ ഇവിടെ ഈശോയുടെ ചോദ്യം എന്താണ്?
“യോഹന്നാൻ്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?”
ഇത് ഫ്രെയിം ചെയ്തിരിക്കുന്ന ആ രീതിയൊന്ന് ശ്രദ്ധിക്കുക: “യോഹന്നാൻ്റെ പുത്രനായ ശിമയോനേ…”
Jesus is reminding him of his roots.
വേരുകൾ ഓർമ്മിപ്പിക്കുകയാണ്.
നീ ആരുടെ മകനാണ്?
നീ എവിടെ നിന്ന് വന്ന ആളാണ്?
What is your background?
എന്താണ് നിൻ്റെ പശ്ചാത്തലം?
അതായത്, ജീവിതത്തിൽ ഒന്നുമല്ലാത്ത നിന്നെ, ഒരു സാധാരണ മനുഷ്യൻ്റെ, ഒരു സാധാരണ അപ്പൻ്റെ മകനായിട്ട് ജനിച്ച നിന്നെ ഞാൻ എത്രമാത്രം ഉയർന്ന ഒരു നിലവാരത്തിലേക്കാണ് വിളിച്ചത്!
ഞാൻ എന്തുമാത്രം ഉയർന്ന ഗുണനിലവാരമുള്ള ഒരു ജീവിതമാണ് നിനക്ക് തരാൻ ആഗ്രഹിച്ചത്!
So you have to be reminded of your roots.
എവിടെ നിന്ന് വന്നു എന്ന് ഓർക്കണം.
നമ്മൾ ആരായിരുന്നു?
എന്തായിരുന്നു നമ്മുടെ സാമ്പത്തിക പശ്ചാത്തലം?
എന്തായിരുന്നു നമ്മുടെ മാതാപിതാക്കളുടെ പശ്ചാത്തലം?
എന്തായിരുന്നു നമ്മൾ വന്ന കുടുംബങ്ങളുടെ പശ്ചാത്തലം?
അവിടെ നിന്നൊക്കെയാണ് ഈശോ എത്രമാത്രം ഒരു കുപ്പയിലെ മാണിക്യം പോലെയാണ് നമ്മളെ കണ്ടെത്തുന്നത്.
അതായത് അത്രയും ചില റോട്ടനായ, അത്രയും വിഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, ദുരിതം നിറഞ്ഞ, ദുരിതപൂർണ്ണമായ ഒക്കെ സാഹചര്യങ്ങളിൽ നിന്നാണ് പിക്ക് ചെയ്ത് ഈശോ നമ്മളെ അനോയിൻ്റ് ചെയ്യുന്നത്.
അപ്പോൾ അത് ഓർമ്മിപ്പിക്കുകയാണ്: “യോഹന്നാൻ്റെ… നീ ഓർക്കണം നീ വന്നത് എവിടെ നിന്നാണെന്ന്.
യോഹന്നാൻ്റെ പുത്രനായ ശിമയോനേ, ഞാൻ അത്രയും നിന്നിൽ ഇൻവെസ്റ്റ് ചെയ്തത് എന്തിനാണ്?
ഇത്രയും ഞാൻ സ്നേഹം തന്നത് എന്തിനാണ്?
നിന്നെ അത്രയും ഞാൻ വിലയുള്ളതായിട്ട് കണ്ടത് എന്തിനാണ്?
നീ എന്നെ മറ്റുള്ളവര് സ്നേഹിക്കുന്നതിലും അധികം സ്നേഹിക്കാനാണ്. നീ ഇവരെക്കാൾ അധികം എന്നെ സ്നേഹിക്കാനാണ്.
So now I am asking you the question: Do you really love me more than this? More than these people?”
അപ്പോൾ ഈ ചോദ്യമാണ് ചോദിക്കുന്നത്.
ഇനി, “സ്നേഹിക്കുന്നുവോ?” എന്ന് ചോദിക്കുമ്പോൾ മലയാളത്തിൽ നമുക്ക് ആ വ്യത്യാസം പിടി കിട്ടില്ല.
തമിഴിൽ സ്നേഹത്തിന് രണ്ടു വാക്കുണ്ട്: ‘അൻപ്’ എന്ന് പറഞ്ഞ ഒരു വാക്കുണ്ട്,
അതുപോലെ ‘നേസിക്കിറേൻ’ എന്നും പറയാറുണ്ട് സ്നേഹിക്കുന്നു എന്നുള്ളതിന്.
ഹിന്ദിയിൽ രണ്ടു വാക്കുണ്ട്: ‘പ്രേം’ എന്ന് പറഞ്ഞൊരു വാക്കുണ്ട്, ‘പ്യാർ’ എന്ന് പറയുന്ന ഒരു വാക്കുണ്ട്.
ഇംഗ്ലീഷിൽ ‘Love’ എന്ന് പറഞ്ഞ ഒരു വാക്ക് മാത്രമേയുള്ളൂ.
മലയാളത്തിൽ ‘സ്നേഹിക്കുന്നു’ എന്ന് പറയുന്ന ഒരു വാക്ക് മാത്രമേയുള്ളൂ.
ഗ്രീക്കിലേക്ക് വരുമ്പോൾ ഈ ‘സ്നേഹം’ അല്ലെങ്കിൽ ‘സ്നേഹിക്കുന്നു’ എന്ന് പറയുന്ന വാക്കിന് നാല് പദങ്ങളുണ്ട്.
ഒന്ന് സ്റ്റാർഗോ അതാണ് ഒന്ന്
എന്ന് പറഞ്ഞാൽ അപ്പനും മകനും തമ്മിലുള്ള ബന്ധം, അമ്മയും മകനും…
ബന്ധം ബന്ധം… കുടുംബാംഗങ്ങളൊക്കെ തമ്മിലുള്ള ആ സ്നേഹം. കുടുംബത്തിലുള്ളവർ തമ്മിലുള്ള സ്നേഹം. അതിനുപയോഗിക്കുന്ന വാക്കാണത്.
പിന്നെ വേറൊരു വാക്കുണ്ട് ഈറോസ്.
ഈറോട്ടിക്
മാംസനിബദ്ധമായ സ്നേഹം.
എന്ന് പറഞ്ഞാൽ ലൈംഗിക സ്നേഹം, ജഡിക സ്നേഹം.
അതാണ് ഈറോസ്.
പിന്നെ ഒരു വാക്കുണ്ട് ഫിലിയോ. അതാണ് സൗഹൃദം. കൂട്ടുകാര് തമ്മിലുള്ള സ്നേഹം—ഫിലിയോ.
അഗാപെ (Agape): അതാണ് നിസ്വാർത്ഥ സ്നേഹം, unconditional love, വ്യവസ്ഥയില്ലാത്ത സ്നേഹം.
ആ സ്നേഹമാണ് ജീവൻ കൊടുക്കുന്ന സ്നേഹം.
എന്താണത്?
അഗാപെ.
അങ്ങനെ സ്റ്റാർഗോ എന്ന് പറയുന്ന വാക്കുണ്ട്, പിന്നെ ഈറോസ് ഉണ്ട്, ഫിലിയോ ഉണ്ട്, അഗാപെ ഉണ്ട്.
അപ്പോൾ നമ്മൾ ചോദിക്കുകയാണ്: മലയാളത്തിൽ “സ്നേഹിക്കുന്നുവോ” എന്നല്ലേ?
ഈ നാല് വാക്കിൽ ഗ്രീക്കിൽ ഏതു വാക്കാണ് ഉപയോഗിച്ചത്?
ഏതു വാക്കാണ് യോഹന്നാൻ എഴുതിയത്?
”നിനക്ക് എന്നോട് കുടുംബത്തിലുള്ളവരോടുള്ള സ്നേഹമുണ്ടോ” എന്നാണോ? “ജഡികമായ സ്നേഹമുണ്ടോ” എന്നാണോ? “കൂട്ടുകാർക്കിടയിലുള്ള സ്നേഹമുണ്ടോ” എന്നാണോ?
അതോ “നിനക്ക് ജീവൻ തരാനുള്ള സ്നേഹമുണ്ടോ” എന്നാണോ? “എനിക്ക് വേണ്ടി മരിക്കാനുള്ള സ്നേഹമുണ്ടോ?”
യോഹന്നാൻ ഉപയോഗിച്ച വാക്ക്, ഈശോ ചോദിക്കുകയാണ്: “നിനക്ക് എന്നോട് ‘അഗാപെ’ ഉണ്ടോ?” എന്നാണ്.
കൂട്ടുകാർക്കിടയിലുള്ള ഇഷ്ടമുണ്ടോ എന്നല്ല; “പത്രോസേ, ഇന്ന് ഞാൻ ചോദിച്ചാൽ നിൻ്റെ ജീവൻ തരാൻ പറ്റുന്ന ഒരു സ്നേഹം നിനക്ക് എന്നോട് ഉണ്ടോ?” എന്നാണ്.
അപ്പോൾ “നിന്നെ ഞാൻ വിളിച്ചത്, നിൻ്റെ വേരുകളിൽ നിന്ന് നിന്നെ ഞാൻ പറിച്ചെടുത്തത്, നിന്നെ ഞാൻ വേറൊരിടത്ത് നട്ടത്, മുന്തിരിത്തോട്ടത്തിൽ നട്ട അത്തിവൃക്ഷം പോലെ നിന്നെ ഞാൻ അത്രയും ക്വാളിറ്റേറ്റീവ് ആയിട്ട് പരിപാലിച്ചത്, നിനക്ക് എന്നോട് ജീവൻ തരാനുള്ള സ്നേഹം ഉണ്ടാകാനാണ്.”
കുരിശിൽ നമുക്ക് വേണ്ടി ജീവൻ തന്ന് നമ്മളെ രക്ഷിച്ചിട്ട് ഒരു അപ്പമായിട്ട് മാറി നമ്മുടെ ഉള്ളിലും നമ്മുടെ മുൻപിലും ഈശോ നിൽക്കുമ്പോൾ ഈശോ പറയുകയാണ്: “നിനക്ക് ഞാൻ കുർബാന തരുന്നത് നീ എനിക്ക് ജീവൻ തന്ന് എന്നെ സ്നേഹിക്കാൻ വേണ്ടിയിട്ടാണ്.”
അപ്പോൾ ദിവ്യകാരുണ്യത്തിൻ്റെ അർത്ഥം എന്താണ്?
ദിവ്യകാരുണ്യം തരുന്ന ഇൻവിറ്റേഷൻ, ക്ഷണം എന്താണ്?
ആ ക്ഷണം എന്ന് പറയുന്നത് ജീവൻ കൊടുത്ത് യേശുവിനെ സ്നേഹിക്കാനുള്ള ക്ഷണമാണ് വിശുദ്ധ കുർബാനയുടെ ക്ഷണം.
”നിനക്ക് എന്നോട് അഗാപെ ഉണ്ടോ?
ഇവരെക്കാൾ അധികമായിട്ട് നിനക്ക് എന്നോട് അഗാപെ ഉണ്ടോ?”
പത്രോസിൻ്റെ മറുപടി ഭയങ്കര അത്ഭുതപ്പെടുത്തുന്ന ഒരു മറുപടിയാണ്:
“കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നുണ്ടല്ലോ.”
നിങ്ങൾക്കറിയാമോ പത്രോസ് ഉപയോഗിച്ച വാക്ക് ഈ നാല് വാക്കിൽ ഏതു വാക്കാണെന്ന്?
ചോദിച്ചത് ‘അഗാപെ’ ഉണ്ടോ എന്നല്ലേ? പത്രോസ് പറഞ്ഞത്: “എനിക്ക് നിന്നോട് അഗാപെ ഉണ്ടെന്നല്ല, ഫിലിയോ ഉണ്ടെന്നാണ്.
എനിക്ക് നിന്നോട് ഇഷ്ടമുണ്ട്” എന്ന്.
മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാവാൻ വേണ്ടി ഞാൻ പറയുകയാണ്: “പത്രോസേ, ജീവൻ തരാൻ മാത്രം നിനക്ക് എന്നോട് സ്നേഹമുണ്ടോ?”
എന്ന് ചോദിക്കുമ്പോൾ പത്രോസ് പറയുകയാണ്: “നമ്മൾ നല്ല കൂട്ടുകാരല്ലേ, എനിക്ക് നിന്നോട് ഇഷ്ടമുണ്ട്.”
What does it suggest?
ഇതെന്താ നമ്മളോട് പറയുന്നതെന്ന് അറിയാമോ?
പത്രോസിനറിയാം, “ജീവൻ തരാൻ മാത്രമൊന്നും സ്നേഹം എനിക്ക് നിന്നോട് ഇല്ല. എനിക്ക് നിന്നോട് ഇഷ്ടമുണ്ട്.”
അയാൾ സത്യസന്ധനായിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. നമ്മളോട് വല്ലതുമായിരുന്നെങ്കിൽ നമ്മൾ അതിനപ്പുറത്ത് വേറെന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞേനെ.
പുള്ളി സത്യസന്ധനായിരുന്നതുകൊണ്ടാണ് പറഞ്ഞത്: “എനിക്ക് അത്രയില്ല. കൂട്ടുണ്ട്, ഇഷ്ടമുണ്ട്, സൗഹൃദമുണ്ട്.”
കർത്താവ് പറയുകയാണ്: “എൻ്റെ ആടുകളെ മേയ്ക്കുക.”
രണ്ടാം പ്രാവശ്യവും—എന്തിനാണ് റെപ്പറ്റീഷൻ?
തള്ളിപ്പറഞ്ഞത് എത്ര പ്രാവശ്യമാ?
മൂന്നു പ്രാവശ്യം.
അതുകൊണ്ട് ഈ സ്നേഹം ഏറ്റു പറയിക്കുന്നതും മൂന്നു പ്രാവശ്യമാണ്.
രണ്ടാം പ്രാവശ്യവും യേശു ചോദിച്ചു: “യോഹന്നാൻ്റെ പുത്രനായ ശിമയോനേ, നിനക്ക് എന്നോട് അഗാപെ ഉണ്ടോ?”
പത്രോസ് പറയുന്നു: “എനിക്ക് നിന്നോട് ഫിലിയോ ഉണ്ട്.”
നോക്ക്, രണ്ടാം പ്രാവശ്യവും അങ്ങനെ തന്നെയാണ്.
ഇനി, അവൻ മൂന്നാം പ്രാവശ്യവും അവനോട് ചോദിച്ചു: “യോഹന്നാൻ്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?”
തന്നോട് മൂന്നാം പ്രാവശ്യവും “നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന് അവൻ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി.
മലയാളത്തിൽ വായിക്കുമ്പോൾ നമുക്ക് കാര്യങ്ങൾ വ്യക്തമാവില്ല. പത്രോസ് എന്തിനാ ദുഃഖിതനായത്?
അത് മൂന്നാം പ്രാവശ്യം ചോദിച്ചതുകൊണ്ടല്ല; യേശു ഇത്തവണ യേശുവിൻ്റെ വാക്ക് ആ സെൻ്റൻസിൽ നേരത്തെ ചോദിച്ചിരുന്ന വാക്ക് മാറ്റി!
ആദ്യത്തെ രണ്ടു പ്രാവശ്യവും ചോദിച്ചത് “നിനക്ക് എന്നോട് അഗാപെ ഉണ്ടോ” എന്നല്ലേ?
മൂന്നാമത് ചോദിച്ചത്: “പത്രോസേ, സത്യസന്ധമായിട്ട് പറ, നിനക്ക് എന്നോട് ‘ഫിലിയോ’ എങ്കിലും ഉണ്ടോ?”
”ഫിലിയോ ഉണ്ടെന്നല്ലേ പറഞ്ഞേ—സൗഹൃദം, ഇഷ്ടം ഉണ്ടെന്ന്?
കർത്താവ് ചോദിക്കുകയാണ്: ഇഷ്ടമെങ്കിലും ഉണ്ടോ?”
പത്രോസ് ദുഃഖിതനായി. എന്താ കാര്യമെന്നറിയാമോ?
സത്യസന്ധനായ ഈ മനുഷ്യനറിയാം, “എനിക്ക് അവനോട് സത്യത്തിൽ അങ്ങനെ പറയാൻ മാത്രം ഇഷ്ടം പോലുമില്ല.”
കാരണം ഒരു കൂട്ടുകാരനായിട്ടെങ്കിലും ഞാൻ അവനെ കണ്ടിരുന്നെങ്കിൽ അവനെ തല്ലുമ്പോഴും പിടിക്കുമ്പോഴും വിചാരണ ചെയ്യുമ്പോഴും ഞാൻ ഓടിപ്പോകത്തില്ലായിരുന്നു.
നല്ല കൂട്ടുകാര് അറ്റ്ലീസ്റ്റ് കൂടെ നിന്ന് അടി വാങ്ങാനെങ്കിലും നിൽക്കും!
അപ്പോൾ പത്രോസിനറിയാം, “ഞാൻ ഒരു നല്ല കൂട്ടുകാരൻ പോലും ആയിട്ടില്ല. നല്ല കൂട്ടുകാരൻ പോലുമല്ല.” അതുകൊണ്ടാണ് അവൻ കരയുന്നത്.
അതായത് ഒരാളെ യേശു സ്വയം കണ്ടെത്താൻ സഹായിക്കുകയാണ്.
എന്ന് പറഞ്ഞാൽ നമ്മൾ ഒത്തിരി കാപട്യങ്ങളിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് നമ്മൾ പ്രാർത്ഥിക്കുന്ന മനുഷ്യര്.
പ്രാർത്ഥിക്കുമ്പോൾ നമ്മൾ എന്തെല്ലാം പറയും!
“എന്നാ ദാ സമർപ്പിക്കുന്നു, എല്ലാം സമർപ്പിക്കുന്നു, പൂർണ്ണമായി അർപ്പിക്കുന്നു…”
പുറത്തിറങ്ങിയിട്ട് ചെരിപ്പ് കാണാതിരുന്നാലോ? ചെരിപ്പ് വല്ലവനും അടിച്ചോണ്ട് പോയാൽ എന്നാ ചെയ്യും?
”എല്ലാം സമർപ്പിച്ചു” എന്നാണ് തൊട്ടുമുമ്പ്, അഞ്ചുമിനിറ്റ് മുമ്പ് പറഞ്ഞിട്ട് പോയത്!
എന്ന് പറഞ്ഞാൽ ഇങ്ങനെ പറയാറുണ്ട്: നമ്മൾ കള്ളം പറയാറില്ല, കള്ളം പാടാറുണ്ടെന്ന്!
നമ്മുടെ പാട്ടും പ്രാർത്ഥനയും പകുതിയും കള്ളമാണ്.
We don’t mean it.
അപ്പോൾ പത്രോസ് സത്യസന്ധനായിരുന്നതുകൊണ്ട് അദ്ദേഹം ഉള്ള കാര്യം ഉള്ളതുപോലെ പറയുകയാണ്.
കാപട്യം ഒത്തിരി നമ്മുടെ ഉള്ളിലുണ്ട്. ഈ കാപട്യങ്ങളെ യേശു പൊളിച്ചെഴുതുന്ന സമയമാണ് കർത്താവിൻ്റെ മുമ്പിലേക്ക് നമ്മളെ വിളിക്കുന്ന സമയം.
സ്വയം കണ്ടെത്താനുള്ള ഒരു ക്ഷണമാണ് പരിശുദ്ധ കുർബാന.
സത്യസന്ധമായിട്ട് കുർബാനയെ സമീപിക്കുന്നവർക്ക് “ഞാൻ കുർബാന ആയിട്ടില്ലല്ലോ” എന്ന ഒരു വേദന എല്ലാക്കാലത്തും അവരെ വേട്ടയാടും.
“ഞാൻ യേശുവിനെപ്പോലെ സഹിച്ചിട്ടില്ല, യേശുവിനെപ്പോലെ ക്ഷമിച്ചിട്ടില്ല, യേശുവിനെപ്പോലെ തോറ്റുകൊടുത്തിട്ടില്ല, യേശുവിനെപ്പോലെ സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ടില്ല, ഞാൻ യേശുവിനെപ്പോലെ സംസാരിച്ചിട്ടില്ല, ഞാൻ ദിവ്യകാരുണ്യമായി മാറിയിട്ടില്ല, ചെറുതാവാൻ എനിക്ക് മനസ്സില്ല…”
ഇത് സത്യസന്ധമായി കുർബാനയെ സമീപിക്കുന്ന എല്ലാവരെയും ഈ വിചാരണ അവരുടെ ജീവിതത്തിൽ നടക്കും.
ഈശോ നമ്മളെ ഓർമ്മിപ്പിക്കുകയാണ്: ഇങ്ങനെ നമ്മൾ നമ്മളിലെ കാപട്യങ്ങളെ കണ്ടെത്താൻ നമ്മളെ യേശു നേരിടുന്ന സമയമാണ് പരിശുദ്ധ കുർബാനയുടെ സമയം.
അതുകൊണ്ട് വളരെ കൃത്യമായ ഒരു ആത്മശോധനയിലേക്ക് സ്വയം നടന്നു പോകുന്നതിന് നമുക്ക് ഇടയാവട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കാം.
ഞാൻ ഇന്ന് നമുക്ക് ജീവിതത്തിൽ ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കേണ്ട പുണ്യം അനുസരണമാണ് (Obedience).
അപ്പോൾ അങ്ങനെയാണെങ്കിൽ ഒഴിവാക്കേണ്ട തിന്മ ധിക്കാരമാണ്, അല്ലെങ്കിൽ അനുസരണക്കേട്—rebellion, rebelliousness.
പ്രാർത്ഥിക്കേണ്ട പ്രാർത്ഥന:
ഇങ്ങനെ പ്രാർത്ഥിക്കണം:
”ഈശോയേ, ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എൻ്റെ ഹൃദയം നിൻ്റെ ഹൃദയം പോലെ ആക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എൻ്റെ ഹൃദയം നിൻ്റെ ഹൃദയം പോലെ ആക്കണമേ.”
നമുക്ക് ഇന്ന് കർത്താവിൻ്റെ മുൻപിൽ നിൽക്കുമ്പോൾ ഒരു മൂന്നാല് തവണ, ഈ ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്ന് ലോകമെമ്പാടുമുള്ള സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ മനസ്സാ കണ്ട്, ആത്മീയമായിട്ട് ഈശോയുടെ സാന്നിധ്യത്തിലേക്ക് എത്തി… അതിന് ‘വിസീത്ത’ എന്നാണ് പറയുന്നത്, വിസിറ്റ് (Visit).
വിശുദ്ധ കുർബാനയെ സന്ദർശിക്കുന്നത്. നമ്മൾ സെമിനാരിയിലും ആശ്രമങ്ങളിലും വൈദിക മന്ദിരങ്ങളിലും ഒക്കെ കുർബാനയുള്ള സ്ഥലത്ത് പോയി ഒരു മൂന്ന് മിനിറ്റ്, അല്ലെങ്കിൽ രണ്ട് മിനിറ്റ്, ഒരു മിനിറ്റ്, അല്ലെങ്കിൽ 10 സെക്കൻഡ് ആ കർത്താവിനെ വിസിറ്റ് ചെയ്തിട്ട് വരുന്ന ‘വിസീത്ത’ എന്നാണ് പറയുന്നത്, Visit.
അപ്പോൾ അത് നമുക്ക്, നിങ്ങൾ കുടുംബങ്ങളിൽ ആയിരിക്കുന്നവർക്ക് അത് നടത്താൻ സൗകര്യമില്ലാത്തതുകൊണ്ട് ഉള്ളിൽ ഈശോയെ കണ്ട് ഇങ്ങനെ പരിശുദ്ധ പരമ ദിവ്യകാരുണ്യ പ്രാർത്ഥന ചൊല്ലി, ആ ഒരു നിമിഷം ദിവ്യകാരുണ്യ സ്മരണയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക എന്നുള്ളതാണ് ഇന്നത്തെ ടാസ്ക്.
നമുക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിക്കാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
നല്ല കർത്താവേ, അങ്ങയെ ആരാധിക്കുന്നു, അങ്ങയിൽ ആശ്രയിക്കുന്നു, അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ വിശ്വസിക്കുന്നു.
കർത്താവേ, ജീവിതത്തിൽ അങ്ങയെ സ്നേഹിക്കുന്നതിൽ പോരായ്മ വന്നിട്ടുള്ള എല്ലാ സാഹചര്യങ്ങൾക്കും മാപ്പ് ചോദിക്കുന്നു.
അങ്ങയെക്കാൾ വലുതായി ലോകത്തെ, ലോക വസ്തുക്കളെ, ലോകത്തിലെ വ്യക്തികളെ, ലോകത്തിലെ നേട്ടങ്ങളെ കണ്ട ഞങ്ങളുടെ സ്നേഹക്കുറവ് കർത്താവേ അങ്ങ് ക്ഷമിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
പരിശുദ്ധ കുർബാനയിൽ എഴുന്നള്ളി വന്ന് സ്നേഹത്തോടെ ഞങ്ങളെ കാത്തിരിക്കുന്ന അങ്ങയെ കാണാതെ ഞങ്ങൾ ലോകത്തിലേക്കും ലോകം തരുന്ന സന്തോഷങ്ങളിലേക്കും ഞങ്ങളെത്തന്നെ തിരിച്ചു നിർത്തിയ, കർത്താവിനെ മറന്ന് യാത്ര ചെയ്ത വഴികളെല്ലാം ഓർത്ത് മാപ്പ് ചോദിക്കുന്നു.
കർത്താവേ, ഇന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു; അങ്ങ് ഞങ്ങളോട് ഓരോ കുർബാനയിലും ചോദിക്കുന്നുണ്ട് “നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?”
കർത്താവേ, അങ്ങയെ ജീവൻ തന്ന് സ്നേഹിക്കാൻ ഞങ്ങൾക്ക് സാധിക്കുന്ന വിധത്തിലുള്ള ഒരു സ്നേഹം കൊണ്ട്, ഒരു ‘അഗാപെ’ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
മറ്റെന്തിനേക്കാളും മറ്റാരെക്കാളും വലുതായി യേശുവിനെ കാണാനുള്ള ഒരു കൃപ കർത്താവേ ഞങ്ങൾക്ക് തരണം എന്ന് പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ കുടുംബങ്ങൾ അങ്ങേക്ക് ഒന്നാം സ്ഥാനം നൽകുന്നവരായി മാറട്ടെ.
അങ്ങേക്കാൾ വലുതായി ഞങ്ങളുടെ ജീവിതത്തിലോ ഞങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും മേഖലയിലോ ആരും ഒന്നും ഉണ്ടാകാതിരിക്കട്ടെ.
അങ്ങ് മാത്രം ഞങ്ങളുടെ ജീവിതത്തിൻ്റെ നാഥനും രാജാവുമായി ഞങ്ങളുടെ ഹൃദയങ്ങളിൽ വാഴാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞങ്ങൾ ആശീർവാദത്തിന് വേണ്ടി ശിരസ്സ് നമിക്കുമ്പോൾ കർത്താവേ, അങ്ങയെ സ്നേഹിക്കാനുള്ള കൃപ ഞങ്ങൾക്ക് തുറന്നു തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവമായ കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
പിതാവായ ദൈവത്തിൻ്റെ സ്നേഹവും കർത്താവായ യേശുക്രിസ്തുവിൻ്റെ കൃപയും പരിശുദ്ധാത്മാവിൻ്റെ പരിപാലനയും നിങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവട്ടെ.
കർത്താവ് നിങ്ങളുടെ നേരെ മുഖമുയർത്തുകയും അവിടുന്ന് നിങ്ങളെ കടാക്ഷിക്കുകയും ചെയ്യട്ടെ.
നിങ്ങളുടെ ഉദ്യമങ്ങളെ അവിടുന്ന് ഫലമണിയിക്കട്ടെ.
നിങ്ങൾക്ക് നല്ല കാലങ്ങളും സന്തോഷമുള്ള ജീവിത സാഹചര്യങ്ങളും ദൈവം നൽകട്ടെ.
ഭൂമിയുടെ വിളവുകൾ നിങ്ങൾക്ക് അനുഗ്രഹമായി മാറട്ടെ.
നിങ്ങളുടെ സമ്പത്ത് ദൈവം വർദ്ധിപ്പിക്കട്ടെ.
കർത്താവായ ദൈവം അവിടുത്തെ സ്നേഹിക്കാൻ, ഉള്ളുതുറന്ന് സ്നേഹിക്കാൻ നിങ്ങളുടെ ഹൃദയങ്ങളെ തുറന്ന് അനുഗ്രഹിക്കട്ടെ, ഇപ്പോഴും എപ്പോഴും എന്നേക്കും.
ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply