ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ,
​പരിശുദ്ധ കുർബാന സംബന്ധമായ ഒരു ആത്മീയ യാത്രയിലൂടെ നമ്മൾ കടന്നുപോവുകയാണ്.

ഞാൻ ആമുഖത്തിൽ ഓർമ്മിപ്പിച്ചതു പോലെ, നമ്മുടെ ഈ പ്രാർത്ഥനാ യാത്ര ഒരു പരിഹാര യാത്ര കൂടിയാണ്.

‘Adoration becomes reparation’ — ആരാധന പരിഹാരമായി മാറുകയാണ്.

നമ്മൾ ഒരുമിച്ച് അനേകായിരങ്ങൾ ഈ പ്രാർത്ഥനാ യാത്ര നടത്തുമ്പോൾ നമ്മുടെ സഭ മുഴുവനിലും പരിശുദ്ധ കുർബാനയുടെ വലിയൊരു മഹത്വം പ്രത്യക്ഷപ്പെടുന്നതിന് സഹായകരമായി ദൈവത്തിന്റെ ആത്മാവ് വലിയ കൃപകൾ വർഷിക്കുന്ന ഒരു സമയമാണ്.

ഇതിനെ ഒരു സ്പിരിച്വൽ സീസൺ (Spiritual Season) ആയിട്ട് നിങ്ങൾ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

​ആത്മീയ ജീവിതം നയിക്കുന്ന ആളുകൾക്ക് ഞാൻ ഈ പറയുന്ന ഭാഷ മനസ്സിലാകും. നമുക്ക് ആത്മീയ ജീവിതത്തിൽ സ്പിരിച്വൽ സീസണുകൾ ഉണ്ട്.

അതായത് ദൈവം സമൃദ്ധമായി നമ്മുടെ മേൽ കൃപാവരങ്ങൾ വർഷിക്കാൻ ദൈവം തെരഞ്ഞെടുത്തിരിക്കുന്ന സീസണുകൾ ഉണ്ട്.

നമ്മുടെ ലൈഫിലെ ഒരു വലിയ സ്പിരിച്വൽ സീസൺ ആയിട്ട് നിങ്ങൾ ഈ ജൂലൈ 31 മുതൽ സെപ്റ്റംബർ 8 വരെയുള്ള 40 ദിവസത്തെ കാണണം.

കാരണം, ഇത് വലിയ ഒരു മാസീവ് ആയ ഷിഫ്റ്റ് (massive shift) നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നതിന് നമ്മളെ സഹായിക്കും.

അതിനുവേണ്ടി കർത്താവിന്റെ പ്രേരണയിൽ നടത്തുന്ന ഒരു ശുശ്രൂഷയാണിത്.

അതുകൊണ്ട് ഒരിക്കൽ കൂടി നിങ്ങളെ ഏറ്റവും തീക്ഷ്ണതയോടെ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ ഞാൻ സ്വാഗതം ചെയ്തുകൊണ്ട്, നമ്മൾ ഇന്ന് അഞ്ചാമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്.

ഏറ്റവും അനുഗ്രഹത്തോടെ ഈ ദിവസം ചെലവഴിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

​ഇന്നത്തെ ചിന്തയ്ക്ക് വേണ്ടി എടുക്കുന്നത് ഉൽപ്പത്തി പുസ്തകത്തിന്റെ പന്ത്രണ്ടാം അധ്യായത്തിൽ അബ്രാഹാം കനാൻ ദേശത്തേക്ക് നടത്തിയ യാത്രയിൽ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ്.

അത് മനസ്സിലാകുന്നതിന് ഞാൻ ആ ഭാഗം മുഴുവൻ ഒന്ന് വായിക്കുകയാണ്.

​ഉൽപ്പത്തി പുസ്തകം 12-ാം അധ്യായം ഒന്നാമത്തെ വാക്യം:
​”കർത്താവ് അബ്രാഹത്തോടു അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക.”

​ഇതാണ് ദൈവത്തിന്റെ നിർദ്ദേശം: “ഞാൻ കാണിച്ചു തരുന്ന നാട്ടിലേക്ക് പോവുക.”

അബ്രാഹം ഇപ്പോൾ താമസിക്കുന്നത് ഹാരാനിലാണ്.

അദ്ദേഹം വന്നത് മെസപ്പൊട്ടേമിയയിലെ ഊറിൽ നിന്നാണ്.

അപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്ന് ദൈവം “ഞാൻ കാണിച്ചു തരുന്ന നാട്ടിലേക്ക് പോവാൻ” ആവശ്യപ്പെടുകയാണ്.

​ഇനി അടുത്തതായിട്ട് വായിക്കേണ്ടത് ഉൽപ്പത്തി 12:4 ആണ്:
​”കർത്താവ് കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു.”

​ഇനി അഞ്ചാമത്തെ വാക്യം:
​”അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രൻ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനിൽ തങ്ങൾ നേടിയ സമ്പത്തും ആളുകളുമായി അവർ കാനാൻ ദേശത്തേക്ക് പുറപ്പെട്ട് അവിടെ എത്തിച്ചേർന്നു.”

​ഇത്രയും ഇൻഫർമേഷൻ മനസ്സിൽ സൂക്ഷിക്കണം. അതായത് അബ്രാം ഹാരാനിൽ നിന്ന് പുറപ്പെട്ട് കാനാൻ ദേശത്ത് എത്തിച്ചേർന്നു. അപ്പോൾ ദൈവം കാണിച്ചുതന്ന ദേശത്തെത്തി.

​ഇനി ആറാമത്തെ വാക്യം:
​”അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ചു. ഷെക്കെമിൽ മോറെയുടെ ഓക്കുമരം വരെ എത്തി.”

​അപ്പോൾ ആദ്യത്തെ ലൊക്കേഷൻ—ഷെക്കെമിൽ എത്തി.

അക്കാലത്ത് കാനാൻകാർ അവിടെ പാർത്തിരുന്നു.
​”കർത്താവ് അബ്രാമിന് പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാട് നിന്റെ സന്തതികൾക്ക് ഞാൻ കൊടുക്കും. തനിക്ക് പ്രത്യക്ഷപ്പെട്ട കർത്താവിന് അബ്രാം അവിടെ ഒരു ബലിപീഠം പണിതു.”

​അടുത്തത്:
​”അവിടെനിന്ന് അവൻ ബെഥേലിന് കിഴക്കുള്ള മലമ്പ്രദേശത്തേക്ക് കടന്ന് ബെഥേലിനും ആയിക്കും ഇടയിൽ താവളമടിച്ചു. അവിടെ ഒരു ബലിപീഠം പണിത് കർത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു.”

​ഈ ഒരു കാര്യമാണ് നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരേണ്ടത്: അബ്രാം ദൈവം കാണിച്ചുതന്ന ദേശത്ത് എത്തിച്ചേർന്നു കഴിയുമ്പോൾ ദൈവം അവനോട് പ്രത്യക്ഷപ്പെട്ടിട്ട് പറയുകയാണ്, “അബ്രാം, ഈ നാട് നിന്റെ സന്തതികൾക്ക് അവകാശമായി ഞാൻ തരും.”

അങ്ങനെ ദൈവം പറയുമ്പോൾ അബ്രാം അവിടെ ദൈവത്തിന് ഒരു ബലിപീഠം പണിയുകയാണ്.

​ഞാൻ ബലിപീഠത്തെക്കുറിച്ച് പിന്നീട് നമ്മൾ യാക്കോബിനെക്കുറിച്ച് കാണുമ്പോൾ വിശദമായിട്ട് സംസാരിക്കും.

പക്ഷേ ഈ എപ്പിസോഡിൽ നിങ്ങളുടെ മനസ്സിൽ പതിയേണ്ട ഒരു ആശയം—നമ്മുടെ ഈ യാത്രയിൽ നമ്മൾ സൂചിപ്പിക്കുന്ന ഓരോ കാര്യവും മനസ്സിൽ അടുക്കി ചിട്ടയോടെ വച്ചുവച്ചു വച്ചു വെച്ചാണ് നമ്മൾ ഒടുവിൽ ഈ യാത്ര പൂർത്തിയാക്കുമ്പോഴേക്കും ദിവ്യകാരുണ്യത്തെക്കുറിച്ച് വളരെ സമ്പൂർണ്ണമായ ഒരു ചിത്രം നമ്മുടെ മനസ്സിൽ രൂപപ്പെടാൻ പോകുന്നത്.

അതുകൊണ്ട് അതിനുവേണ്ടി നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ്: എന്തിനാണ് അബ്രാം ഇവിടെ ബലിപീഠം പണിതത്?

​ഞാൻ ഇന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്, ഈ ബലിപീഠം പണിയുന്നതും ദൈവം നമുക്ക് തരുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ പ്രാപിക്കുന്നതും തമ്മിൽ ഡയറക്റ്റ് ആയ ഒരു ബന്ധമുണ്ട്.

ആ ബന്ധത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്.

അതായത് ദൈവം നമുക്കുവേണ്ടി വെച്ചിരിക്കുന്ന പ്രോമിസസ് (promises).

​ഓരോ മനുഷ്യനും ഈ ഭൂമിയിൽ ദൈവം അവനുവേണ്ടി വെച്ചിരിക്കുന്ന വാഗ്ദത്തങ്ങളുണ്ട്.

ദൈവം അവനുവേണ്ടി കാത്തുവെച്ചിരിക്കുന്ന അനുഗ്രഹങ്ങളുണ്ട്.

അതിനെയാണ് ജറെമിയ 29-ൽ പറയുന്നത്: “നിന്നെക്കുറിച്ച് എനിക്ക് ഒരു പദ്ധതിയുണ്ട്.”

നമ്മളിലൂടെ ഈ ഭൂമിയിൽ പൂർത്തിയാവേണ്ട വലിയ പദ്ധതികളുണ്ട്.

നമുക്കെല്ലാവർക്കും ഒരു ഡിവൈൻ അസൈൻമെന്റ് (divine assignment) ഈ ഭൂമിയിൽ ഉണ്ട്.

എഫേസോസ് 2:10: “നാം ചെയ്യാൻ വേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ സൽപ്രവൃത്തികൾ.”

​അപ്പോൾ നമ്മൾ, ഞാൻ മനസ്സിലാക്കുന്നതനുസരിച്ച് ഒരു 70-80 ശതമാനം ആളുകളും ദൈവത്തിന്റെ ആ ദൈവിക പദ്ധതിയിലേക്ക് എത്തിച്ചേരുന്നതിൽ പരാജയപ്പെടും.

രണ്ടുതരത്തിൽ നമുക്കതിനെ കാണാൻ പറ്റും: ഒന്ന്, ദൈവത്തിന്റെ ‘പ്ലാൻ എ’ (Plan A). അതാണ് നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി, പ്ലാൻ എ. എന്നാൽ ആ പ്ലാൻ എ-യിലേക്ക് എത്തിച്ചേരുന്നതിന് പകരം ഒരുപാട് ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത് പ്ലാൻ ബി-യിലാണ് (Plan B), അല്ലെങ്കിൽ പ്ലാൻ സി-യിലാണ്.

​അപ്പോൾ ദൈവം നമ്മളെക്കുറിച്ച് വെച്ചിരിക്കുന്ന ഒന്നാമത്തെ പദ്ധതി, അതാണ് ഞാൻ ഇവിടെ കർത്താവ് നമുക്ക് വെച്ചിരിക്കുന്ന വാഗ്ദത്തം.

ഇവിടെ അബ്രാഹാമിനെ സംബന്ധിച്ച് അവൻ കാനാൻ ദേശത്ത് എത്തിച്ചേരണം, അവന്റെ സന്തതികൾ ആ നാട് കൈവശമാക്കണം.

നിങ്ങൾ ഓർക്കണം, ഇന്നും അബ്രാഹാമിന്റെ സന്തതികളിലെ ആദ്യത്തെ ജനതയായ യഹൂദർ അനുഭവിക്കുന്നത് ഈ മണ്ണാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവം കൊടുത്ത വാഗ്ദത്തം അവനും അവന്റെ തലമുറയും പ്രാപിച്ചത് എങ്ങനെയാണ് എന്നൊരു സത്യം നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരണം.

അത് ഒരു ബലിപീഠം പണിതാണ് അബ്രാം എല്ലാം ആരംഭിക്കുന്നത്.

​എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങൾക്ക് വേണ്ടി ദൈവം വെച്ചിരിക്കുന്ന എല്ലാ ഡിവൈൻ അസൈൻമെന്റിലേക്കും എത്താൻ ഏറ്റവും ചുരുക്ക വഴി അല്ലെങ്കിൽ കുറുക്കുവഴി, ഷോർട്ട്കട്ട് എന്താണെന്ന് ചോദിച്ചാൽ അതിന് ഒരേ ഒരു ഉത്തരമേയുള്ളൂ: ബലിപീഠങ്ങൾ പണിയുക, ബലിയർപ്പിക്കുക, ദൈവത്തെ ബലിയർപ്പിച്ച് ആരാധിക്കുക.

​ഇനി നമ്മൾ ഇവിടെ കാണേണ്ട അടുത്ത ഒരു കാര്യം: ഈ ദേശം എന്ന ദൈവത്തിന്റെ വാഗ്ദത്തം പ്രാപിക്കുന്നതിന് അബ്രാം ബലിപീഠം പണിതതിന് വേറൊരു ആത്മീയ കാരണം കൂടിയുണ്ട്.

ആ കാരണം എന്ന് പറയുന്നത്, ഇവിടെ യഹോവയ്ക്കാണ് അബ്രാം ബലിപീഠം പണിയുന്നത്, ദൈവമായ കർത്താവിന്. യഹോവയ്ക്ക് ബലിപീഠം പണിയുന്നതിന് മുൻപ് നമ്മൾ കാണേണ്ട ഒരു സത്യം, അവിടെ പൈശാചിക ബലിപീഠങ്ങൾ നേരത്തെ തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

അവിടെ കാനാൻകാർ താമസിക്കുന്നുണ്ട്. കാനാൻകാര് ഏതാണ്ട് ഏഴു ജനതകൾ ഉൾപ്പെടുന്ന ഒരു ജനതയാണ്. ആ ഏഴു ജനതകൾക്കും അവരുടെ വിജാതീയ ദേവന്മാരുണ്ട്.

ഉദാഹരണത്തിന് അവിടെ ഏൽ, ബാൽ, അഷേര, മൊളേക്ക് തുടങ്ങിയ വിജാതീയ ദേവന്മാരുണ്ട് ഈ കാനാൻ ദേശത്ത്.
​ആ കാനാൻ ദേശത്ത് പൈശാചിക ബലിപീഠങ്ങൾ, പൈശാചിക ആരാധനകൾ നടക്കുന്ന സ്ഥലത്ത് അബ്രാം ബലിപീഠം പണിതതിന്റെ കാരണം: എവിടെയാണോ നമ്മൾ സത്യദൈവത്തെ ബലിയർപ്പിച്ച് ആരാധിക്കുന്നത്, അവിടെ ആ ദൈവത്തിന്റെ ആധിപത്യം ആ മണ്ണിൽ ഉണ്ടാവും.

ഞാൻ ഒന്നുകൂടെ പറയാം: നമ്മൾ ജീവിക്കുന്ന ഒരു സ്ഥലത്ത് ബലിപീഠം പണിത് ബലിയർപ്പിക്കുമ്പോഴാണ് നമ്മൾ ആരാധിക്കുന്ന ദൈവത്തിന്റെ—ആർക്കാണോ ബലിപീഠം പണിതത്, ആ ആരാധനാ ദൈവത്തിന്റെ, ആരാധ്യനായ ദൈവത്തിന്റെ സാന്നിധ്യം അവിടെ പെർപെച്ച്വേറ്റ് (perpetuate) ചെയ്യപ്പെടുന്നത്, അവിടെ ദൈവത്തിന്റെ സാന്നിധ്യം പ്രകടമാകുന്നത്, അഭിഷേകമായിട്ട് പ്രകടമാകുന്നത് അവിടെ ബലിപീഠം പണിയുമ്പോഴാണ്.

​അവിടെ പിശാചിനാണ് ബലിപീഠം പണിതിട്ടുള്ളതെങ്കിൽ അവിടെ പിശാചിന്റെ പ്രസൻസ് (presence) ഉണ്ട്. നമ്മൾ ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം കർത്താവിന് ആധിപത്യം ഉണ്ടാവണമെങ്കിൽ, അവിടെ ദൈവത്തിന്റെ സർവ്വാധിപത്യം പ്രകടമാകണമെങ്കിൽ അവിടെ ബലിപീഠങ്ങൾ ഉയർന്ന്, അവിടെ ബലിയർപ്പിച്ച് ദൈവത്തെ ആരാധിക്കുമ്പോഴാണ് അവിടെ ദൈവസാന്നിധ്യം ഉണ്ടാവുന്നത്.

അത് എന്തുകൊണ്ടാണെന്ന് ഞാൻ പിന്നീട് ബലിപീഠത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വേറൊരു എപ്പിസോഡിൽ പറയുമ്പോൾ അത് ഡീറ്റൈൽഡ് ആയിട്ട് പറയാം.

​ബലിപീഠം നമ്മൾ വിചാരിക്കുന്നതുപോലെ മണ്ണോ കല്ലോ കൊണ്ട് ഉണ്ടാക്കിയ ഒരു യാഥാർത്ഥ്യമല്ല; മറിച്ച് അതൊരു സ്പിരിച്വൽ എന്റിറ്റി (spiritual entity) ആണ്, അതൊരു ആത്മീയ യാഥാർത്ഥ്യമാണ്.

അവിടെ, എവിടെ ബലിപീഠമുണ്ടോ അവിടെ ആർക്കാണോ ബലിയർപ്പിക്കുന്നത് ആ ദൈവത്തിന്റെ സാന്നിധ്യമുണ്ട്. ആ സാന്നിധ്യം അവിടെ എന്നെന്നേക്കും നിലനിൽക്കുകയാണ്. അതുകൊണ്ടാണ് അബ്രാഹാമിന്റെ സന്തതികൾക്ക് ആ നാട് കിട്ടിയത്.

​ഇപ്പോ നമ്മൾ താമസിക്കുന്ന സ്ഥലത്ത്, നമ്മൾ താമസിക്കുന്ന വീട്ടിലൊക്കെ കർത്താവിന്റെ സാന്നിധ്യം ഉണ്ടാവണമെങ്കിൽ ആ ദേശത്ത് ബലി നടക്കണം. ദൈവത്തെ ബലിയർപ്പിച്ച് ആരാധിക്കണം.

ഈ പൈശാചിക ശക്തികൾ ശക്തി പ്രാപിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?

അവർ ആരാധന സ്വീകരിച്ചിട്ടാണ്.

പിശാചിന് ഒറ്റ ലക്ഷ്യമേയുള്ളൂ: അവന് പരമാവധി ആരാധന കിട്ടണം.

അതുകൊണ്ടാണ് പിശാച് ഈശോയോട് പോലും വന്നിട്ട് ചോദിക്കുന്നത്, “നീ എന്നെ കുമ്പിട്ട് ആരാധിച്ചാൽ ഞാൻ ഈ ദേശം നിനക്ക് തരാം” എന്ന് പറയുന്നത്.

ഈ ദേശം തരാം എന്ന് പറയുമ്പോൾ ഈ ദേശം അവന്റെ കയ്യിലാണെന്നാണ് അവൻ പറയുന്നത്. ഈശോ അത് അല്ല എന്ന് പറയുന്നില്ല.

അവൻ പിശാച് അത് കൈയടക്കി വച്ചിരിക്കുകയാണ്.

എങ്ങനെയാണ് പിശാചിന് അതിൽ അവകാശം കിട്ടിയത്?

പിശാചിനെ അവിടെ ആരാധിച്ചതുകൊണ്ടാണ്. അവിടെ പാപം പെരുകിയതുകൊണ്ടാണ്, അവിടെ തിന്മ വർദ്ധിച്ചതുകൊണ്ടാണ്. എവിടെ പാപമുണ്ടോ, എവിടെ തിന്മയുണ്ടോ, എവിടെ പൈശാചിക ആരാധനയുണ്ടോ, എവിടെ സത്യദൈവത്തിൽ നിന്ന് ദൈവജനം അകന്നു കഴിയുന്നുവോ അവിടെ സാത്താന്റെ ബലിപീഠങ്ങൾ ഉയർന്നിട്ടുണ്ട്. അവിടെ പിശാചിന് അതിന്മേൽ അവകാശമുണ്ട്.
​ആ സ്ഥലം പിശാചിന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിക്കണമെങ്കിൽ അതിനുള്ള ആത്മീയ മർമ്മമാണ് അവിടെ ബലി നടക്കണം എന്നത്; അവിടെ ബലിയർപ്പണം നടക്കണം.

അതുകൊണ്ട് പൈശാചിക ആധിപത്യങ്ങളെ തകർക്കാൻ നമ്മൾ പ്രധാനമായും ബലിയർപ്പണങ്ങളെ യോഗ്യതയോടെ ബലിയർപ്പിച്ച് ബലിയർപ്പണങ്ങൾ സജീവമാവണം.

അപ്പോ ഒരു സ്ഥലത്ത്, ഒരു ദേശത്ത് ദൈവമായ കർത്താവിന്റെ സാന്നിധ്യം വർദ്ധിക്കണമെങ്കിൽ അവിടുത്തെ ആ ഇടവക പള്ളിയിലെ ബലിയർപ്പണം വളരെ ശക്തമാവണം.

​സാത്താന് ഇത് അറിയാവുന്നതുകൊണ്ടാണ്—നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും, എനിക്ക് അനുഭവമുണ്ട്, നിങ്ങൾക്കും ഉണ്ടാവും—എവിടെ ദേവാലയം പണിയാൻ തുടങ്ങിയാലും അതിന് ലോകത്ത് വേറെ ഏതു കാര്യം നമ്മൾ നടത്താൻ ശ്രമിക്കുന്നതിനേക്കാളും വലിയ തടസ്സങ്ങൾ ദേവാലയം പണിയുമ്പോൾ വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും.

ദേവാലയം പണിക്ക് തടസ്സം വരും, ദേവാലയം പണിക്ക് കാലതാമസം വരും.

അപ്പൊ അതെല്ലാം എന്തുകൊണ്ടാണ്? അവിടെയുള്ള പൈശാചിക സ്വാധീനങ്ങൾ വിട്ടുപോകാൻ മടിക്കുന്നത് കൊണ്ട് അവ തടസ്സങ്ങൾ സൃഷ്ടിക്കും.

അതുകൊണ്ടാണ് നമ്മൾ അത്രയും പ്രാർത്ഥന ഉയർത്തിയാൽ മാത്രമേ ദേവാലയങ്ങൾ ഉയരത്തുള്ളൂ.

​അതുമാത്രമല്ല, പിന്നെ നിങ്ങൾ കണ്ടിട്ടുണ്ടാവും: ദേവാലയങ്ങൾ വളരെ സന്തോഷത്തോടും സമാധാനത്തോടും കൂടെ പോകുമ്പോൾ അവിടുത്തെ ആരാധന മുടക്കാൻ, ബലിയർപ്പണത്തിന്റെ ശക്തി നശിപ്പിക്കാൻ പിശാച് ഭിന്നതകൾ, കലഹങ്ങൾ, വഴക്കുകൾ, ഗ്രൂപ്പുകൾ, തമ്മിൽ തല്ല്—ഇതെല്ലാം സൃഷ്ടിക്കുന്നത്, ഈ ഫ്രാക്ഷൻസ് (fractions) എല്ലാം സൃഷ്ടിക്കുന്നത് അവന് ആരാധന സജീവമാകാതിരിക്കാൻ വേണ്ടിയിട്ടാണ്.

കാരണം ബലി നടന്നാൽ അവിടെ യോഗ്യതയോടെ ഒരു 10 പേര് ഒരുമിച്ചുകൂടി അവിടെ ബലിയർപ്പിച്ചാൽ അവിടെ കർത്താവിന്റെ സാന്നിധ്യമുണ്ട്.

ഞാൻ കേരളത്തിലെ പല സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഈ വ്യത്യാസം എനിക്ക് മനസ്സിലായിട്ടുണ്ട്.

ദേവാലയങ്ങൾ ഉള്ള സ്ഥലങ്ങൾ, ബലിപീഠങ്ങൾ ഉള്ള സ്ഥലങ്ങൾ, എന്നും കുർബാന നടക്കുന്ന സ്ഥലങ്ങൾ—ഈ സ്ഥലങ്ങളിലൂടെ പോകുമ്പോൾ അവിടെ ആ അന്തരീക്ഷത്തിലേക്ക് കേറുമ്പോൾ തന്നെ അവിടെ പരിശുദ്ധാത്മാവിന്റെ കാറ്റ് വീശുന്നത് കാണാൻ പറ്റും.

​എന്നാൽ അതില്ലാത്ത സ്ഥലങ്ങളിലൂടെ പോകുമ്പോൾ നമുക്ക്—അത് ആത്മീയ ഭാഷയിൽ നമ്മൾ രണ്ടായിട്ടാണ് സ്ഥലങ്ങളെ തിരിക്കുന്നത്: ഒന്ന്, സ്വർഗ്ഗം തുറക്കപ്പെട്ട സ്ഥലങ്ങളും; സ്വർഗ്ഗം അടയ്ക്കപ്പെട്ട സ്ഥലങ്ങളും.

‘Places where heaven is open’—അങ്ങനെയുള്ള സ്ഥലങ്ങളുണ്ട്.

എന്ന് പറഞ്ഞാൽ അവിടെ ദൈവാത്മാവുണ്ട്. നമ്മൾ ആ അന്തരീക്ഷത്തിൽ കയറുമ്പോൾ തന്നെ കർത്താവിന്റെ ചൈതന്യമുണ്ട്.

അത് ബലി നടക്കുന്നത് കൊണ്ടാണ്, അവിടെ ആരാധന നടക്കുന്നത് കൊണ്ട്. അവിടെ കർത്താവിന് ആ ബലിയർപ്പണത്തിലൂടെ ദൈവത്തിന്റെ സാന്നിധ്യം അവിടെയുണ്ട്.

അതില്ലാത്ത സ്ഥലങ്ങളിൽ പിശാചിന്റെ സാന്നിധ്യമുണ്ട്. അവിടെയാണ് അന്ധകാരങ്ങളും തിന്മകളും എല്ലാം വർദ്ധിക്കുന്നത്.

ഞാൻ പറഞ്ഞു വരുന്നത്, അതുകൊണ്ട് ആരാധനയിലാണ് പൈശാചിക ആധിപത്യം തകരുന്നത്.

​വേറൊരു പ്രധാനപ്പെട്ട കാര്യം: ജെറീക്കോ കോട്ട തകരുന്ന സമയത്ത് അത് ഏഴാമത്തെ ദിവസം അവര് വലംവെച്ച് കാഹളം ഊതുമ്പോഴാണ് കോട്ട തകരുന്നത്.

ഏഴാമത്തെ ദിവസം എന്ന് പറഞ്ഞാൽ ബൈബിളിൽ ആരാധനയുടെ ദിവസമാണ്, സാബത്ത് ദിവസമാണ്.

എന്ന് പറഞ്ഞാൽ ആരാധനയിലാണ് ഈ കോട്ട ഇടിയുന്നത്; പൈശാചിക കോട്ടകൾ ഇടിയുന്നത് ആരാധനയിലാണ്.

അതുകൊണ്ട് നമുക്കിന്ന് നമ്മൾ ഈ വിഷയം ചിന്തിക്കുമ്പോൾ അബ്രാം ബലിപീഠം പണിതു എന്ന് പറയുമ്പോൾ അത് വെറുതെ ഇങ്ങനെ ഒരു സ്ട്രക്ചർ ഉണ്ടാക്കി എന്നല്ല; അബ്രാം ഉറപ്പുവരുത്തി ദൈവത്തെ ആഗ്രഹിച്ച് ഈ ദേശത്ത് കർത്താവിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് അബ്രാം ആഗ്രഹിച്ച് അത് ഉറപ്പുവരുത്തി.

​പ്രിയപ്പെട്ടവരെ, നിങ്ങളുടെ ആരുടെയെങ്കിലും കുടുംബത്തിൽ നിങ്ങൾക്ക് കർത്താവിന്റെ പ്രവർത്തികൾ നടക്കുന്നില്ല എന്ന് തോന്നിയാൽ ഞാൻ നിങ്ങളോട് പറയുകയാണ്: നിങ്ങൾ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പോയി ഒന്ന് പ്രാർത്ഥിക്കുക.

ഏലിയാ തകർന്നു കിടന്ന ബലിപീഠം നേരെയാക്കി എന്ന് രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുന്നുണ്ട്.

തകർന്നു കിടക്കുന്ന ആ ബലിപീഠം ഒന്ന് നേരെയാക്കുക.

കുടുംബാംഗങ്ങൾ—ഇപ്പോ നിങ്ങളുടെ വീട്ടിൽ ഒരു പ്രയാസമുണ്ടെന്ന് വിചാരിക്കുക.

ആദ്യം ചെയ്യേണ്ടത് കുടുംബാംഗങ്ങൾ കുമ്പസാരിച്ച് എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് ഒന്ന് പോവുക.

​ഞാൻ വലിയ സാമ്പത്തിക ബാധ്യതയിലുള്ള, എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ എന്നോട് ഒരു ഡിസംബർ 31-ന് കരഞ്ഞുകൊണ്ട് പറഞ്ഞു, “അടുത്ത വർഷമെങ്കിലും എനിക്കൊരു ആഗ്രഹമുണ്ട്, കടമില്ലാതെ ഒരു ദിവസമെങ്കിലും കിടന്നുറങ്ങണം.”

ഞാൻ അവനോട് പറഞ്ഞു: “നീ ഒന്നാം തീയതി മുതൽ എന്നും മുടങ്ങാതെ കുർബാനയ്ക്ക് പോ.”

ഒന്നാം തീയതി മുതൽ അവൻ വിശുദ്ധ കുർബാനയ്ക്ക് പോയി. ഒന്നാമത്തെ ദിവസം എന്റെ കൂടെ കുർബാന അർപ്പിച്ചു. പിന്നെ എല്ലാ ദിവസവും മുടങ്ങാതെ പോയി.

ഒക്ടോബർ മാസത്തിൽ എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു: “ഇന്ന് രാത്രി ഞാൻ ഉറങ്ങാൻ പോകുന്നത് കടമില്ലാത്തവനായിട്ടാണ്,” എന്ന് പറഞ്ഞു.

എന്ന് പറഞ്ഞാൽ ഒൻപത് മാസം കഴിയുമ്പോഴേക്കും അവന്റെ ജീവിതത്തിലെ ലക്ഷങ്ങളുടെ ബാധ്യത ദൈവം എടുത്തു മാറ്റി.

​അതെന്താ സംഭവിച്ചത്?

ബലിപീഠം പണിതു!

ഇത്രയും നാൾ തകർന്നു കിടന്ന ആ ബന്ധം കർത്താവിന്റെ അടുത്ത് എല്ലാ ദിവസവും പ്രഭാതത്തിൽ പോയി മുക്കാൽ മണിക്കൂർ, അരമണിക്കൂർ, മുക്കാൽ മണിക്കൂർ കർത്താവിനെ ആരാധിച്ചു, ബലിപീഠം പണിതു. അവിടെ ആ വഴി തുറക്കപ്പെട്ടു.

നമുക്ക് കുറുക്കുവഴികൾ ഇല്ല ഇതിനൊന്നും. നമ്മൾ പോയി എന്തെങ്കിലും ആഭിചാരം, മന്ത്രവാദം, കൂടോത്രം അങ്ങനെ ചെയ്ത് അവിടെപ്പോയി ഇവിടെപ്പോയി ബന്ധനങ്ങൾ പെരുകുകയേ ഉള്ളൂ.

ദൈവത്തെ ആരാധിക്ക്, കർത്താവിനു വേണ്ടി സമയം കൊടുക്ക്.

​അതുകൊണ്ട് ബലിപീഠം പണിയുക എന്നുള്ളത് നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

​ഇന്നത്തെ പുണ്യം (നമ്മൾ അഭ്യസിക്കേണ്ട പുണ്യം): ഔദാര്യമാണ് ഔദാര്യം (Generosity) — ഔദാര്യം.

​ഒഴിവാക്കേണ്ട പാപം: ആർത്തിയാണ്. ആർത്തിയുടെ ഓപ്പോസിറ്റ് ആണ് ഔദാര്യം.

ആർത്തി—എന്ന് പറഞ്ഞാൽ നമുക്കെല്ലാം വേണമെന്നുള്ള ചിന്തയാണ് ആർത്തി.

ഔദാര്യം—മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നതെല്ലാം ചെയ്തു കൊടുക്കണം എന്നുള്ളതാണ് ഔദാര്യം.

Generosity പുണ്യം, Greed ഒഴിവാക്കേണ്ട പാപം.

​ഇന്നത്തെ ടാസ്ക് (ചെയ്യേണ്ട പ്രവർത്തി): കരുണയോടെ ‘ഔട്ട് ഓഫ് ദ ബോക്സ്’ (out of the box) എന്ന് പറഞ്ഞാൽ നമ്മൾ സാധാരണ ചെയ്യുന്നതിനേക്കാളും വ്യത്യസ്തപ്പെട്ട് ഔദാര്യത്തോടെ എന്തെങ്കിലും ഒരു പ്രവർത്തിയെങ്കിലും ആർക്കെങ്കിലും വേണ്ടി ചെയ്യുക.

ഇന്ന് രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഔദാര്യമുള്ള ഹൃദയത്തോടെ നമ്മൾ സാധാരണ ചെയ്തു കൊടുക്കാതിരുന്ന ഒരു കാര്യം ഔദാര്യത്തോടെ ഒരാൾക്ക് ചെയ്തു കൊടുത്ത് പരിശീലിക്കുക.

​പ്രാർത്ഥിക്കേണ്ട പ്രാർത്ഥന ഇതാണ്:
​”കർത്താവേ, എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയം പോലെ വിശാലമാക്കി മാറ്റണമേ.”

“കർത്താവേ, എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയം പോലെ വിശാലമാക്കി മാറ്റണമേ.”

(Make my heart as large as your sacred heart).
​”കർത്താവേ, എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയം പോലെ വിശാലമാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഹൃദയമാക്കി മാറ്റണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഈ ആരാധനയിൽ അതിനുവേണ്ട ആശീർവാദം നമുക്ക് പ്രാപിക്കുകയും ചെയ്യാം.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​ഈ ആരാധനയിൽ നമ്മുടെ കുടുംബങ്ങളെ കർത്താവിന് കൊടുക്കാം.

നമ്മുടെ ഭവനം, ഭവനം സ്ഥിതി ചെയ്യുന്ന മണ്ണ്, വീട്ടിലെ മുറികൾ, ഉപകരണങ്ങൾ, ഉപയോഗവസ്തുക്കൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ, വഴികൾ, വരുമാന മാർഗ്ഗങ്ങൾ—ഇവയെല്ലാം കർത്താവിന്റെ സന്നിധിയിലേക്ക് എടുത്ത് സമർപ്പിക്കാം.

​കർത്താവായ ദൈവമേ, തലമുറ തലമുറകളായി പിശാചിന് അവകാശമുള്ള ഏതെങ്കിലും മേഖല ഞങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടെങ്കിൽ കർത്താവേ അങ്ങേക്ക് അതെല്ലാം അറിയാം.

ഞങ്ങൾക്ക് അറിഞ്ഞുകൂടായെങ്കിലും ഞങ്ങൾ മനസ്സിലാക്കിയിട്ടില്ലെങ്കിലും കർത്താവേ, ഞങ്ങളുടെ മാതാപിതാക്കളോ പൂർവ്വികരോ ഞങ്ങളുടെ കുടുംബത്തിൽപ്പെട്ട ആരെങ്കിലുമോ ഞങ്ങളോ സാത്താന് വാതിൽ തുറന്നു കൊടുത്ത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ, ദൈവമേ, ഈ ബലിപീഠം പണിയുന്നതിലൂടെ, കർത്താവേ ഈ ആരാധന നടത്തുന്നതിലൂടെ, കർത്താവേ ഞങ്ങളുടെ കുടുംബങ്ങളിൽ പിശാചിനുള്ള എല്ലാ അവകാശങ്ങളെയും ഞങ്ങൾ തള്ളിപ്പറയുന്നു.

​കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങളുടെ കുടുംബത്തിന്റെ ഏകരക്ഷകനായി, ഏകദൈവമായി, ഏകകർത്താവായി ഞങ്ങൾ ഏറ്റുപറയുന്നു. പിശാചിനെ ഞങ്ങൾ ഉപേക്ഷിക്കുന്നു.

ദൈവമായ കർത്താവേ, പാപത്തിന്റെ എല്ലാ ശാപങ്ങളും പാപം കൊണ്ടുവന്ന പിശാചിന്റെ അവകാശങ്ങളും ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് കർത്താവേ നിന്റെ രക്തത്തിന്റെ യോഗ്യതകളാൽ എടുത്തുമാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

​കർത്താവേ, അവിടുത്തെ നാമത്തിൽ ഈ ജനത്തെ ആശീർവദിക്കണമേ.

വിദൂരങ്ങളിൽ ഇരുന്ന് കർത്താവേ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന മക്കളെ ഓരോരുത്തരെയും നീ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഈ ആശീർവാദം നൽകുമ്പോൾ അവരുടെ കുടുംബങ്ങൾ ബന്ധനാവസ്ഥകളിൽ നിന്ന് മോചനം പ്രാപിച്ച്, ദൈവകൃപ പ്രാപിച്ചതിന്റെ സന്തോഷം അറിയാനും അനുഭവിക്കാനും ഇടയാകണമേ എന്ന് പ്രാർത്ഥിക്കുന്നു.

നമുക്ക് കർത്താവിന്റെ ആശീർവാദം സ്വീകരിക്കാം.

​​സർവ്വശക്തനായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.

നിങ്ങളുടെ കുടുംബങ്ങളിൽ ഏതെങ്കിലും പൈശാചിക സ്വാധീനങ്ങൾ, പിശാച് എടുത്ത അവകാശങ്ങൾ, സാത്താനാൽ പണിതുയർത്തപ്പെട്ട ബലിപീഠങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ യേശുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും യോഗ്യതകളാൽ ആ അവകാശങ്ങൾ ഇല്ലാതാവട്ടെ.

സാത്താന്റെ അടിമത്തങ്ങൾ നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന് മാറിപ്പോകട്ടെ.

​കർത്താവിനെ ആരാധിക്കാത്ത, കർത്താവിനെ ബഹുമാനിക്കാത്ത, കർത്താവിനെ തള്ളിപ്പറഞ്ഞ സകല ബന്ധനാവസ്ഥകളും കുടുംബങ്ങളിൽ നിന്ന് വിട്ടുപോകട്ടെ.

കുടുംബങ്ങളിലേക്ക് കർത്താവിന്റെ ചൈതന്യവും പ്രകാശവും കടന്നുവരട്ടെ.

അനർത്ഥങ്ങളും ആപത്തുകളും അപകടങ്ങളും മാരകരോഗങ്ങളും അകാലമരണവും നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന്, ആത്മഹത്യകളും യേശുവിന്റെ നാമത്തിൽ ഇല്ലാതാവട്ടെ.

കർത്താവ് നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തി ഒരു അഭിഷേകമാക്കി മാറ്റട്ടെ; യേശുവിന്റെ ശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading