പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ

പരിശുദ്ധാത്മാവിനോടുള്ള

ലുത്തിനിയ
✝🔥🔥🔥🔥🔥🔥🔥🔥✝

Holy Spirit

കർത്താവേ! കനിയണമേ

ക്രിസ്തുവേ , കനിയണമേ

കർത്താവേ! കനിയണമേ  

ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ….

ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവത്തിന്റെ പുത്രാ ലോക വിമോചക ….

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ ത്രിത്വമേ, ഏക ദൈവമേ….

ഞങ്ങളെ അനുഗ്രഹിക്കണമേ.

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ …

ഞങ്ങളിൽ വന്നു നിറയണമേ.

പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ …

ഞങ്ങളിൽ വന്നു നിറയണമേ.

ലോകത്തിൻറെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ

ഞങ്ങളിൽ വന്നു നിറയണമേ.

പ്രാവിൻറെ രൂപത്തിൽ യേശുവിന്റെ മേൽ എഴുന്നള്ളി വന്ന പരിശുദ്ധാത്മാവേ

ഞങ്ങളിൽ വന്നു നിറയണമേ.

തീനാളത്തെ രൂപത്തിൽ ശിഷ്യരുടെമേൽ വന്ന പരിശുദ്ധാത്മാവേ ….

ഞങ്ങളെ നയിക്കണമേ.

ആദിമ ക്രൈസ്തവ സമൂഹത്തിൽ നിറഞ്ഞ പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

അത്ഭുതങ്ങളും അടയാളങ്ങളും നടത്തുന്ന പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

യേശുവിൻറെ സാക്ഷികളാകാൻ ശക്തിപകരുന്ന പരിശുദ്ധാത്മാവേ ….

ഞങ്ങളെ നയിക്കണമേ.

സഭയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധാത്മാവേ ….

ഞങ്ങളെ നയിക്കണമേ.

വചനത്താൽ ഞങ്ങളെ ശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

കൂദാശകളാൽ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ ….

ഞങ്ങളെ നയിക്കണമേ.

പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ

ഞങ്ങളെ നയിക്കണമേ.

പ്രലോഭനങ്ങളെ അതിജീവിക്കുവാൻ കൃപനൽകുന്ന പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

പാപബോധം നൽകുന്ന പരിശുദ്ധാത്മാവേ ..

ഞങ്ങളെ നയിക്കണമേ.

നീതിബോധം നൽകുന്ന പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

അന്ത്യവിധിയെ കുറിച്ച് പഠിപ്പിച്ച പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

സത്യത്തിന് പൂർണ്ണതയിലേക്ക് ആനയിക്കുന്ന പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

ജീവൻ സമൃദ്ധമായി നൽകുന്ന പരിശുദ്ധാത്മാവേ …

ഞങ്ങളെ നയിക്കണമേ.

ബുദ്ധിയുടെ ദിവ്യപ്രകാശമേ …

ഞങ്ങളെ നയിക്കണമേ.

ജ്ഞാനത്തിന്റെ ഉറവിടമേ …

ഞങ്ങളെ നയിക്കണമേ.

അറിവിൻറെ പ്രകാശമേ ..

ഞങ്ങളെ നയിക്കണമേ.

ദൈവഭയത്തിന് പ്രകാശമേ …

ഞങ്ങളെ നയിക്കണമേ.

വിശ്വാസത്തിൻറെ ആത്മാവേ ….

ഞങ്ങളെ നയിക്കണമേ.

പ്രത്യാശയുടെ ആത്മാവേ ….

ഞങ്ങളെ നയിക്കണമേ.

സ്നേഹത്തിൻറെ ആത്മാവേ …

ഞങ്ങളെ നയിക്കണമേ.

ആനന്ദത്തിൻറെ ആത്മാവേ ….

ഞങ്ങളെ നയിക്കണമേ.

സമാധാനത്തിന് ആത്മാവേ …

ഞങ്ങളെ നയിക്കണമേ.

എളിമയുടെ ആത്മാവേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

ക്ഷമയുടെ ആത്മാവേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

ആത്മനിയന്ത്രണത്തിന്റെ ആത്മാവേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

നന്മയുടെ ആത്മാവേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

കരുണയുടെ ആത്മാവേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

ഐക്യത്തിന്റെ ആത്മാവേ ….

ഞങ്ങളെ ശുദ്ധികരിക്കണമേ.

വിശുദ്ധിയുടെ ആത്മാവേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

വിശ്വസ്തതയുടെ ആത്മാവേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

സഭയുടെ സംരക്ഷക …

ഞങ്ങളെ ശുദ്ധികരിക്കണമേ.

ദിവ്യകൃപയുടെ ഉറവിടമേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

സഹനത്തിന്റെ ആശ്വാസമേ…

ഞങ്ങളെ ശുദ്ധികരിക്കണമേ.

നിത്യ പ്രകാശമേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

ജീവന്റെ ഉറവയേ….

ഞങ്ങളെ ശുദ്ധികരിക്കണമേ.

ആത്മീയ അഭിഷേകമേ …

ഞങ്ങളെ ശുദ്ധികരിക്കണമേ.

മാലാഖയുടെ ആനന്ദമേ ..

ഞങ്ങളെ ശുദ്ധികരിക്കണമേ.

പ്രവാചകന്മാരുടെ പ്രചോദനമേ…

ഞങ്ങളെ ശുദ്ധികരിക്കണമേ.

അപ്പോസ്തലന്മാരുടെ ഗുരുവേ…

ഞങ്ങളെ ശുദ്ധികരിക്കണമേ.

രക്തസാക്ഷികളുടെ ശക്തിയുടെ ഉറവിടമേ…

ഞങ്ങളെ ശുദ്ധികരിക്കണമേ.

പരിശുദ്ധാത്മാവേ കരുണയുള്ളവനേ …

ഞങ്ങളുടെ മേൽ കരുണമായിരിക്കണമേ.
പരിശുദ്ധാത്മാവേ കരുണയുള്ളവനേ …

ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

പരിശുദ്ധാത്മാവേ കരുണയുള്ളവനേ …

ഞങ്ങളുടെ അനുഗ്രഹിക്കണമേ.

പ്രാർത്ഥക്കാം
〰〰〰〰〰
പിതാവിനോടും പുത്രനോടും കൂടെ ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവേ, എല്ലാവരെയും വിശുദ്ധീകരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവനേ, അങ്ങയുടെ ദാസരുടെ ഹൃദയങ്ങളിൽ നിറയണമേ. അവിടുന്ന് അത്യുന്നതനായ ദൈവത്തിന്റെ ദാനവും ജീവന്റെ ഉറവിടവും അധ്യാത്മിക അഭിഷേകവുമാണ്. അഗ്നിയും സ്നേഹവുമാണ്. അങ്ങുന്ന് പിതാവിന്റെ വാഗ്ദാനമാണ്. ഏഴു ദാനങ്ങളുടെ ദാതാവാണ്. അങ്ങയുടെ ദാനങ്ങും ഫലങ്ങളും കൊണ്ട് ഞങ്ങളെ സമ്പന്നമാക്കണമേ. വിശുദ്ധിയോടെ ചിന്തിക്കുവാനും വിനയത്തോടെ സംസാരിക്കുവാനും വിവേകത്തോടെ പ്രവർത്തിക്കാനുള്ള വരം നൽകണമേ. സഹനങ്ങളുടെയിടയിൽ സ്ഥിരോത്സാഹത്തോടെ പിടിച്ചു നിൽക്കുവാനും സംശയങ്ങളെ ദുരികരിക്കുവാനും ജീവിതത്തിലെ മോഹഭംഗങ്ങളിൽ പ്രത്യാശ കൈവിടാതിരിക്കാനും സ്നേഹിക്കാനും മറ്റുള്ളവരിൽ അങ്ങയെ കാണാനും അനുഗ്രഹിക്കണമേ. സർവ്വശക്തനായ പിതാവിനോടും അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിനോടുകൂടെ എന്നെന്നും ജീവിച്ചുവാഴുന്ന അങ്ങയ്ക്ക് എല്ലാ സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ
ആമേൻ🙏🏻🙏🏻🙏🏻

Leave a comment