ലോകം പറയുന്നു വാലന്റൈൻസ് ദിനം റോസാപ്പൂക്കൾക്കും ചോക്ലേറ്റിനും മെഴുകുതിരി വെളിച്ചത്തിനുമുള്ള ദിനമാണെന്ന്.

പക്ഷേ ആ ദിനത്തിൻ്റെ ആരംഭം ഒരു രക്തസാക്ഷിത്വത്തിലായിരുന്നു.

മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലൗഡിയൂസ് ഗോതിക്കൂസ് രണ്ടാമൻ്റെ (Claudius II Gothicus) കാലത്ത് രാജ്യത്തിന് ശക്തമായ സൈനികർ വേണം എന്ന കല്പന വന്നു. വിവാഹിതരായ പുരുഷന്മാരെക്കാൾ അവിവാഹിതർ മികച്ച യോദ്ധാക്കളാണെന്ന് ചക്രവർത്തി വിശ്വസിച്ചു. അതുകൊണ്ട് യുവാക്കൾക്ക് വിവാഹം നിരോധിച്ചു. സ്നേഹം നിയമവിരുദ്ധമായി.

എന്നാൽ റോമിൽ വാലൻ്റെയിൻ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. മനുഷ്യനിയമം ദൈവനിയമത്തെ മറികടക്കില്ലെന്ന് അവൻ വിശ്വസിച്ചു. വിവാഹം ഒരു സാധാരണ കരാർ അല്ല എന്നും അത് ദൈവസന്നിധിയിൽ ചെയ്യുന്ന വിശുദ്ധ ഉടമ്പടിആണന്ന് അവൻ ജനങ്ങളെ പഠിച്ചു.

അതുകൊണ്ട് രഹസ്യമായി അവൻ ക്രൈസ്തവ യുവതിയുവാക്കന്മാരുടെ വിവാഹ നടത്തികൊടുത്തു. ആലങ്കാരങ്ങളോ ആഘോഷങ്ങളോ ഇല്ലായിരുന്നു. ദൈവസന്നിധിയിൽ ചൊല്ലിയ വാഗ്ദാനങ്ങളും. നിശബ്ദമായ പ്രാർത്ഥനകളും മാത്രം.

വാലൻ്റെയിൻ അപകടം അറിഞ്ഞിരുന്നു.

അവസാനം അവനെ പിടികൂടി തടവിലാക്കി. പക്ഷേ അവന്റെ വിശ്വാസം അവൻ തൃജിച്ചില്ല. വധശിക്ഷിയ്ക്കു അവനെ വിധിച്ചു. പാരമ്പര്യപ്രകാരം ജയിലിൽ അവൻ ജയിലറുടെ അന്ധയായ മകളെ കണ്ടു. അവൾക്കുവേണ്ടി കരുണയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു. ദൈവകൃപയാൽ അവൾക്ക് കാഴ്ച ലഭിച്ചു.

വധശിക്ഷയ്ക്ക് മുമ്പുള്ള രാത്രിയിൽ ഫെബ്രുവരി 14-ന്, അവൻ അവൾക്കു ഒരു കുറിപ്പ് എഴുതി. അതിൽ അവൻ ഒപ്പുവച്ചു: “നിന്റെ വാലന്റൈനിൽ നിന്ന്.”അടുത്ത ദിവസം അവന്റെ തല വെട്ടിമാറ്റി.

അതാണ് വാലന്റൈൻസ് ദിനത്തിന്റെ യഥാർത്ഥ അടിസ്ഥാനം. അല്ലാതെ ലൗകീകതയോ ആഘോഷങ്ങളോ അല്ല മറിച്ച് നിർമ്മലമായ ത്യാഗമാണ്.

വിശുദ്ധ വാലൻ്റെയിൻ സാധാരണ പ്രണയത്തിന്റെ മധ്യസ്ഥനല്ല അല്ല. വിശ്വാസപൂർണമായ സ്നേഹത്തിന്റെ സാക്ഷിയാണ്. ദൈവനിയമത്തെ മാനിച്ച് വിവാഹത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിച്ച് മരണത്തേയും ഭയക്കാതെ നിൽക്കുന്ന സ്നേഹത്തിന്റെ മാതൃക

ഫെബ്രുവരി 14 ഓർമ്മിപ്പിക്കുന്നത് ദൈവത്തോടുള്ള അനുസരണത്തിനായി ജീവൻ പോലും അർപ്പിച്ച ഒരാളെക്കുറിച്ചാണ്.

അതാണു പ്രണയദിനത്തിന്റെ യഥാർത്ഥ കഥ.

✍ ഫാ. ജയ്സൺ കുന്നേൽ mcbs

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading