ഓ! വി. യൗസേപ്പേ, അങ്ങയുടെ എത്രയും പരിശുദ്ധമണവാട്ടിയായ കന്യാമറിയത്തിന്റെ മദ്ധ്യസ്ഥത യാചിച്ചതിനുശേഷം കണ്ണീരോടെ ക്ളേശഭാരവുമായി അങ്ങേ സന്നിധിയിൽ ഞങ്ങൾ വന്നണയു ന്നു. അമലോത്ഭവകന്യകയായ ദൈവമാതാവുമായി അങ്ങയെ ഒന്നിപ്പിച്ച ദിവ്യമായ സമർപ്പണത്താലും ഉണ്ണീശോയിൽ അങ്ങു വാരിച്ചൊരിഞ്ഞ പിതൃവാത്സ ല്യത്താലും മാനവരാശിയ്ക്കായി തന്റെ അമൂല്യര ക്തത്താൽ ദിവ്യരക്ഷകൻ നേടിയെടുത്ത സ്വർഗീയ കൃപകളുടെ നേരെ അങ്ങയുടെ ദൃഷ്ടി തിരിക്കണമേ. അങ്ങയുടെ ശക്തിപ്രഭാവത്താലും കാരുണ്യ ത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾക്ക് സഹായമരുളണമേ.

തിരുക്കുടുംബത്തിൻ്റെ വിശുദ്ധനായ പാലകാ, ഈശോനാഥൻ്റെ മക്കളായ ഞങ്ങളെ സംരക്ഷിക്കണമേ. ലോകത്തെ പങ്കിലമാക്കുന്ന ആപത്തുകളും അപകടങ്ങളും ഞങ്ങളിൽ നിന്നും നീക്കിക്കളയണമേ. അന്ധകാരശക്തികളോടുള്ള ഈ യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്നും ഞങ്ങളെ പിന്തുണക്കണമേ. ഒരിക്കൽ അങ്ങ് ദിവ്യശിശുവിനെ ഹെറോദേസിന്റെ ക്രൂരവാളിൽ നിന്നും കാത്തതുപോലെ തിരുസഭയെ എല്ലാ അനർത്ഥങ്ങളിലും ഭീഷണികളിലും നിന്ന് കാത്തുകൊള്ളണമേ. ഞങ്ങളോരോരുത്തർക്കും അങ്ങയുടെ ദൈവികമായ മാദ്ധ്യസ്ഥ്യശക്തി അനുഭവപ്പെടുമാറാകട്ടെ. അങ്ങനെ അങ്ങയുടെ മാതൃക പിൻചെന്ന്, ആത്മീയനിർദ്ദേശത്താൽ ശക്തിപ്പെട്ട്, ധർമ്മനിഷ്ഠയുള്ള ഒരു ജീവിതം നയിക്കുവാനും ഭാഗ്യമരണം പ്രാപിച്ച് സ്വർഗ്ഗത്തിലെ നിത്യഭാഗ്യ ങ്ങൾ ഉറപ്പുവരുത്തുവാനും ഞങ്ങൾക്കിടയാകട്ടെ. ആമേൻ

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading