പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.

എൻ്റെ മദ്ധ്യസ്ഥനും അഭിഭാഷകനുമായ വി. യൗസേപ്പേ, അത്യന്തം എളിമപ്പെട്ട് യാചിക്കുന്ന ഈ കൃപ ലഭിച്ചുതരുവാനായി ഞാൻ അങ്ങയെ ശരണം ഗമിക്കുന്നു. എൻ്റെ ജീവിതത്തിലെ കയ്പുനിറഞ്ഞ അനുഭവങ്ങളും നിരാശയുടെ പടുകുഴികളും പാപകരമായ ജീവിതത്തിന് എനിക്കു ലഭിക്കേണ്ട ന്യായമായ ശിക്ഷ തന്നെയായിരിക്കാം. എന്റെ കുറ്റങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എങ്കിലും കർത്താവിന്റെ സഹായം ലഭിക്കുമെന്നുള്ള പ്രത്യാശ ഞാൻ കൈവിടേണ്ടതില്ലല്ലോ. അങ്ങേ വിശ്വസ്‌തഭക്തയായ വി. തെരേസാ പറയുന്നു “വി. യൗസേപ്പിതാവ് ഒരിക്കലും നമ്മുടെ അപേക്ഷ ഉപേക്ഷിക്കുകയില്ല. ഹീനപാപികളായ നിങ്ങളെല്ലാവരും – നിങ്ങളുടെ ആവശ്യങ്ങൾ എത്ര വലുതാണെങ്കിലും – വി. യൗസേപ്പിന്റെ അത്യന്തം ശക്തമായ സഹായത്തിനായി അദ്ദേഹത്തിലേക്കു തിരിയുക. ആത്മാർത്ഥമായ വിശ്വാസത്തോടെ നിങ്ങൾ അദ്ദേഹത്തെ സമീപിക്കുക. അപേക്ഷകൾ സ്വീകരിക്കപ്പെടും എന്ന് ഉറപ്പിൽ ശാന്തിയടയുക.”

വി. തെരേസായുടെ ഈ പ്രബോധനത്തെ പിൻപറ്റി ഞാനിതാ അങ്ങേ മഹത്വമേറിയ സിംഹാസനത്തിനു മുമ്പിൽ അണഞ്ഞിരിക്കുന്നു. ഓ! വിശുദ്ധനായ യൗസേപ്പിതാവേ, എൻ്റെ ക്ലേശങ്ങളിൽ അവിടുത്തെ ശക്തിയേറിയ മാദ്ധ്യസ്ഥ്യം ഞാനപേക്ഷിക്കുന്നു.

ദൈവത്തിൻ്റെ സിംഹാസനത്തിനു മുമ്പാകെ അങ്ങ് എൻ്റെ നിയോഗങ്ങളെ സമർപ്പിക്കണമേ. അങ്ങനെ ലഭിക്കുവാൻ അർഹതയില്ലാത്തവ അങ്ങേ ശക്തിയാലും കൃപയാലും എനിക്ക് ലഭിക്കുമാറാകട്ടെ.

എന്റെ നിയോഗങ്ങൾക്ക് അനുകൂലമായ ഉത്തരം ലഭ്യമായതിനുശേഷം, അങ്ങയുടെ തിരുമുമ്പിലണഞ്ഞ് സ്‌തുതിയുടെയും കൃതജ്ഞതയുടേതുമായ എന്റെ ഭക്തി പൂർണ്ണമായും നിറവേറ്റുവാൻ എനിക്കിടയാവട്ടെ.

1സ്വ. 1ന. 1ത്രി.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading