ഏറ്റം പ്രിയങ്കരനും ശക്തിയുറ്റ സംരക്ഷകനു മായ വി. യൗസേപ്പേ, ഭക്തിവിശ്വാസങ്ങളോടു കൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങയുടെ മാദ്ധ്യസ്ഥ്യം യാചിച്ചിട്ടുള്ള ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ലാ എന്ന് അവിടുത്തെ വിശ്വസ്‌തദാസിയായ വി. അമ്മത്രേസ്യാ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കണമേ. കന്യകളുടെ രാജ്ഞിയായ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, ഈ മധു രവും ആശ്വാസജനകവുമായ ഉറപ്പിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവെന്ന നാമം പേറുന്ന അങ്ങ് എൻ്റെ ഈ വിനീതമായ അപേക്ഷ ഉപേക്ഷിക്കരുതേ. അങ്ങയുടെ മകനെന്നു വിളിക്കപ്പെടാൻ തിരുമനസ്സാവുകയും അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം സ്വീകരിക്കുകയും ചെയ്യുന്ന ഈശോയുടെ തിരുമുമ്പിൽ എൻ്റെ നിയോഗങ്ങൾ എനിക്കു വേണ്ടി അങ്ങു സമർപ്പിക്കണമേ. ആമേൻ.
Fediverse reactions
| S | M | T | W | T | F | S |
|---|---|---|---|---|---|---|
| 1 | 2 | 3 | ||||
| 4 | 5 | 6 | 7 | 8 | 9 | 10 |
| 11 | 12 | 13 | 14 | 15 | 16 | 17 |
| 18 | 19 | 20 | 21 | 22 | 23 | 24 |
| 25 | 26 | 27 | 28 | 29 | 30 | 31 |
Discover more from Nelson MCBS
Subscribe to get the latest posts sent to your email.


Leave a Reply