Pularvettom 197 Fr Bobby Jose Kattikadu

*പുലർവെട്ടം 197* മനസ്സിനെ ഏറോപ്ലെയിൻ മോഡിൽ ഇട്ട് കേൾക്കുന്നു എന്ന് നടിച്ച് വെറുതെ തലയാട്ടി ഇരിക്കുന്നവരേക്കാൾ ഒരുപക്ഷേ, ഒരാളെ സഹായിക്കാൻ പോകുന്നത് ആത്മഭാഷണങ്ങളായിരിക്കാം- Self-talk. അപരനോടുള്ള ഭാഷണങ്ങളേക്കാൾ ആത്മവാദങ്ങൾ പ്രയോജനം ചെയ്തേക്കുമെന്നുള്ള സങ്കല്പത്തിലാണ് Self-talk എന്ന പദം മനഃശാസ്ത്രത്തിൽ പ്രസക്തമാകുന്നത്. ഏതൊക്കെയോ രീതിയിൽ എല്ലാവരും അതിൽ ഏർപ്പെടുന്നുണ്ട്. മറ്റാരും കേൾക്കാനില്ലാത്തതുകൊണ്ട് എരുത്തിലെ പശുക്കളോട് അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു എന്നൊരു കവി എഴുതുമ്പോഴും അത് ആത്മഭാഷണത്തിന്റെ നേർപ്പിച്ച രൂപമാണ്. സ്വന്തം പേരു പറഞ്ഞ് സംസാരിക്കുന്ന കുട്ടികളുടെ ശീലത്തിലും അതിന്റെ നിഴൽ … Continue reading Pularvettom 197 Fr Bobby Jose Kattikadu