Month: March 2020

യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) March 01

*വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം* *ഒന്നാം തീയതി* *ജപം* ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി. *സുകൃതജപം* നീതിമാനായ വി. […]

Daily Saints in Malayalam – March 2

🌹🌹🌹🌹 *March* 0⃣2⃣🌹🌹🌹🌹 *അക്വിറ്റൈനിലെ വിശുദ്ധ പ്രോസ്പര്‍* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *AD 390 ല്‍ ഫ്രാന്‍സിലെ അക്വിറ്റൈനിലാണ് വിശുദ്ധ പ്രോസ്പര്‍ ജനിച്ചത്. അദ്ദേഹം അക്വിറ്റൈന്‍ വിട്ട് പ്രോവെന്‍സിലേക്ക് പോവുകയും അവിടെ മാഴ്സെയില്ലെസില്‍ വാസമുറപ്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടിയാണ് വിശുദ്ധന്‍ ഉപയോഗിച്ചിരുന്നത്. 428-ല്‍ പ്രോസ്പര്‍ വിശുദ്ധ ആഗസ്റ്റീന് ഒരു കത്തെഴുതുകയും, അതിന്റെ പ്രതികരണമായി വിശുദ്ധ ആഗസ്റ്റീന്‍ ‘അക്ഷീണപരിശ്രമം’, ‘ദൈവഹിതം’ എന്നിവയെ ആസ്പദമാക്കി […]

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18).* *ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. […]

പ്രഭാത പ്രാർത്ഥന

*പ്രഭാത പ്രാർത്ഥന* 💐💐💐💐💐💐💐💐💐💐💐💐💐 “ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു. നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു. ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.ദുഷ്ടര്‍ക്കു ന്യായവിധിയെ നേരിടാന്‍ കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്‍മാരുടെ ഇടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല. കര്‍ത്താവു […]

ഉറങ്ങും മുൻപ്‌, പ്രാർത്ഥന

*…ഉറങ്ങും മുൻപ്‌…* 🍃🌺🍃🌺🍃🌺🍃🌺🍃🌺🍃 *ദൈവമായ കർത്താവേ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിൻറെയും ദൈവമേ എന്റെ കണ്ണുനീർ പ്രാർത്ഥന ചെവിക്കൊണ്ട് എനിക്കായി അവിടുന്ന് അത്ഭുതം പ്രവർത്തിച്ചുവല്ലോ. അങ്ങയെ മറന്ന് സുഖലോലുപതയിൽ ജീവിച്ച നിമിഷങ്ങളെയോർത്ത് ഞാൻ മനസ്തപിക്കുന്നു. ആയിരം അപകടങ്ങൾ എനിക്കെതിരായി വന്നാലും അവിടുത്തെ വിരിച്ച കരം എന്നെ താങ്ങി നിർത്തുവോളം ഞാൻ ഭയപ്പെടില്ല. ഇത്രയധിയകമായി എന്നെ സ്നേഹിക്കുന്ന ദൈവമേ അങ്ങേ സ്നേഹത്തിനു പകരമായി ഞാൻ എന്ത് നൽകും. ഞാൻ എന്റെ […]

പ്രഭാത പ്രാര്‍ത്ഥന

🌺🌺🌺പ്രഭാത പ്രാര്‍ത്ഥന🌺🌺🌺 ✝✝✝✝✝✝✝✝✝✝✝ നല്ല ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ ഈ ജീവിതം പരിപൂർണ്ണമായി സമർപ്പിക്കുകയാണ്. അവിടുന്ന് ഞങ്ങളുടെ നാഥനും രക്ഷകനും ആയിരിക്കണമേ. ഞങ്ങളുടെ നിലവിളിക്ക് അവിടുന്ന് കാതോർക്കണമേ. പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ. ഞങ്ങളുടെ ത്യാഗ പ്രവർത്തികളെ ദൈവമേ അവിടുന്ന് കണക്കിലെടുക്കണമേ. സ്വർഗ്ഗരാജ്യത്തിൽ നിന്നും അവിടുന്ന് പ്രതിഫലം നല്കണമേ. പിതാവായ ദൈവമേ ഇന്നേ ദിനത്തിൽ ഞങ്ങൾ കണ്ടു മുട്ടുന്നവരിലേയ്ക്ക് അവിടുത്തെ സ്നേഹവും കരുണയും പകരുവാൻ ഞങ്ങളെ […]