യാത്രകളുടെ ഇടവേളകൾ

Coffin

താഴേയ്ക്ക് പതിയ്ക്കുന്ന മഴത്തുള്ളികൾക്ക് നേരെ ഷട്ടർ ഉയർന്ന് പൊങ്ങി. മഴയ്ക്കൊരല്പം ശമനമുണ്ട്. മഴവെള്ളപെയ്ത്തുകളെ ഓടി തോൽപിച്ചതിന്റെ ആനന്ദത്തിൽ ഒരു ചൂളം വിളിയോടെ തീവണ്ടി വീണ്ടും യാത്ര തുടർന്നു. മഴയും പുഴയും മരങ്ങളും താണ്ടി മുന്നോട്ട് പോയി. തുറന്നിട്ട ജനലിലൂടെ മഴ ബാക്കിയാക്കിയ തണുത്ത തുള്ളികളും കാറ്റും കൈകളെ സ്പർശിച്ചു.

കാണുന്ന കാഴ്ച്ചകളെല്ലാം പിന്നിട്ട വഴികളെ ഓർമപ്പെടുത്തി. ഓർമകളെ കൂടെ നടത്താൻ ഇനി ഞാനില്ല. കണ്ണുകളടച്ചു…. ഇരുട്ടിൽ ഓർമകളിലെ മുഖങ്ങൾ തെളിഞ്ഞ് വന്നു. കണ്ണുകൾ തുറക്കുമ്പോൾ എനിക്കായ് ഒരു പുഞ്ചിരി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാനുറങ്ങുമ്പോൾ എന്റെ ഇരിപ്പിടത്തിന്റെ ഒരു ഭാഗം സ്വന്തമാക്കാൻ അയാളുടെ കാലുകൾ തയ്യാറായിരുന്നില്ല. കാലൊന്ന് നിവർത്തി വെക്കാൻ അനുവാദത്തിനായ് കാത്തിരിക്കുകയായിരുന്നു.

ചുറ്റും അപരിചിതമായ കുറേ മുഖങ്ങൾ. ഒരു സൗഹൃദ സംഭാഷണത്തിന് ഒരു പുഞ്ചിരിയുടെ അകലം മാത്രം സൂക്ഷിച്ചിരുന്നവർ. പോയകാലത്തെ പരിചിതത്വത്തിന്റെ ഭാരം പേറാത്തവർ. പുതിയ കുറേ മനുഷ്യർ പുഞ്ചിരിയൊടിച്ച മുഖങ്ങളുമായ് കുറേ മനുഷ്യപുസ്തകങ്ങളുടെ പുറംച്ചട്ടകൾ. പുറം താളുകളിൽ കൗതുകം ഒളിപ്പിച്ചവർ പതിയെ പരിചയക്കാരായി. ദീർഘമായ സൗഹൃദ സംഭാഷണങ്ങളിലേയ്ക്ക് കടക്കു മുന്നേ, ഓരോ തീവണ്ടി സ്റ്റോപ്പുകളിലും ഇനിയെന്നങ്കിലും കാണാം എന്ന് പറയാതെ പറഞ്ഞ പുഞ്ചിരിയൊളിപ്പിച്ച് ഓരോരുത്തരും ഇറങ്ങിപ്പോയ്. പകരം പുതിയ മുഖങ്ങൾ നിറയ്ക്കപ്പെട്ടു. ഓരോ ചൂളം വിളിയും യാത്രയുടെ മുന്നോട്ട് പോകലുകളെ ഓർമപ്പെടുത്തി.

ഇരുട്ടിലൊളിച്ച മഴമേഘങ്ങളിൽ നിന്നും പൊഴിഞ്ഞ മഴ ചാറ്റലുകൾക്കൊപ്പം ഈ യാത്രയും അവസാനിച്ചു. നനഞ്ഞ് കുതിർന്ന പ്ലാറ്റ്ഫോമിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ കുറച്ച് നിമിഷങ്ങളിൽ കൂട്ടിനുണ്ടായിരുന്ന സൗഹൃദങ്ങളെല്ലാം അപരിചിതരെപോലെ തങ്ങളുടെ കൂടുകൾ തേടി…

View original post 28 more words

Leave a comment