ഇത്തിരിവെട്ടം 8
വില്യം ഷേക്സ്പിയറുടെ ഒരു കവിതയിലെ പ്രസിദ്ധമായ ചോദ്യമാണ് : ”ആരാണ് സന്തോഷവാൻ ?” എന്നത്.എല്ലാ കാലത്തും വളരെ പ്രസക്തമായ ചില ചോദ്യങ്ങളാണ് ആ വരികൾ നമ്മോട് ചോദിക്കുന്നത്….
ഉള്ളത് കൊണ്ട് തൃപ്തി അടയുക എന്നത് മനുഷ്യന് ഒരിക്കലും സാധ്യമല്ല അതുകൊണ്ടാണ് എന്നും പുതിയ പുതിയകണ്ടുപിടുത്തങ്ങൾ ദിനംപ്രതി കടന്നു വരുന്നത് .ഒന്നിലും സംതൃപ്തിയില്ലാത്ത മനുഷ്യന്റെ ഒരു ഓട്ടമാണ് ഈ ലോകം. എന്തുകൊണ്ടാകാം മനുഷ്യൻ ഇങ്ങനെ ഓടുന്നത്?
ശാസ്ത്രവാദങ്ങൾമനുഷ്യന്റെ മാറ്റത്തെ പറ്റി എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്നു. യുവാൻ നോഹ ഹരാരിയുടെ പുസ്തകൾ (homo sapiens, homo deus) ഇന്നലത്തെ മനുഷ്യൻ ഇന്നത്തെ മനുഷ്യൻ നാളത്തെ മനുഷ്യൻ തുടങ്ങിയവയെ പറ്റി വ്യക്തമായി വിവരിക്കുന്നുണ്ട്. ഇന്നത്തെ മനുഷ്യന്റെ മാറ്റത്തിന് കാരണം തലച്ചോറിന്റെ വലുപ്പം വർദ്ധിച്ചതിന്റെ ഫലമാണ് എന്നു ‘ഗ്രേറ്റ് ലീപ്പ്’ എന്ന സിദ്ധാന്തം പറയുന്നു. നമ്മുടെ തലച്ചോറാണ് നമ്മൾആരെന്നു പറയുന്നതെന്നും, മനുഷ്യ മസ്തിഷ്കം നമ്മുടെ ഏറ്റവും അടുത്ത പൂർവ്വികരെക്കാൾ മൂന്നിരട്ടി വലുതാണ് എന്നു ഇവർ അടിവരയിട്ട് സംസാരിക്കുന്നു.
പൂർവികരേക്കാൾ ഒരു വലിയ തലച്ചോർ വികസിപ്പിച്ചതിനാൽ,നമ്മുടെ മെമ്മറിയിൽ വ്യത്യസ്ത പ്രാതിനിധ്യ സംവിധാനങ്ങളുംനമ്മൾ വികസിപ്പിച്ചെടുത്തു. ഈ പ്രാതിനിധ്യ സംവിധാനങ്ങൾ നമ്മെ ഇന്നത്തെ അവസ്ഥകളിലേക്ക് നയിച്ചു. മനുഷ്യരിൽ, മറ്റ് മൃഗങ്ങളുമായി നമ്മൾ പങ്കിടുന്ന മെമ്മറിയുടെ അടിസ്ഥാന രൂപമായ എപ്പിസോഡിക് സിസ്റ്റം(episodic system),മറ്റുള്ളവരുടെ പെരുമാറ്റം പകർത്തുന്നതിലൂടെ പഠിക്കാൻ നമ്മളെ അനുവദിക്കുന്ന മൈമെറ്റിക് സിസ്റ്റം (memetic system) എന്നിവ ഉണ്ട്. മിക്ക കുരങ്ങന്മാർക്കും മൈമെറ്റിക് സിസ്റ്റം ഇല്ല.
ഭാഷയ്ക്കൊപ്പം വികസിച്ച ഒരു പുരാണ വ്യവസ്ഥയും (mythic system) സൈദ്ധാന്തിക സംവിധാനവും (theoretical system) മനുഷ്യരിലുണ്ട്. ഇവയാണ് മനുശ്യരെവേറിട്ടു നിർത്തുന്നത് – അവ നമ്മുടെ അറിവ് പങ്കിടാനും ലിഖിത ഭാഷയിൽ സംഭരിക്കാനും നമ്മളെ പ്രാപ്തരാക്കുന്നു. മറ്റേതൊരു ജീവിവർഗത്തേക്കാളും മനുഷ്യരെ വളരെയധികം ബുദ്ധിമാന്മാരാക്കുന്നത് പുരാണ വ്യവസ്ഥയും സൈദ്ധാന്തിക സംവിധാനവുമാണ്.
ഇതോടൊപ്പം ‘ഗ്രേറ്റ് ലീപ്’ എന്ന തത്വം നമ്മുടെ മുന്നിൽ വയ്ക്കുന്ന മനുഷ്യന്റെ പെരുമാറ്റത്തിന്റെ നാല് ഡ്രൈവുകളും മനസിലാക്കുന്നത് നല്ലതാണ്: സ്വന്തമാക്കാനുള്ള (drive to acquire) വലിയആഗ്രഹത്തിന്റെ ഡ്രൈവ്, ഉടമ്പടിയുടെ (drive to bond) ഡ്രൈവ്, പഠിക്കാനുള്ള (drive to learn) ഡ്രൈവ്, പ്രതിരോധിക്കാനുള്ള (drive to defend) ഡ്രൈവ്. നമ്മളെടുക്കുന്ന തീരുമാനങ്ങൾ ഈ നാല് ഡ്രൈവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്വന്തമാക്കാനുള്ള നമ്മുടെ ഡ്രൈവ് നമ്മുടെ യുക്തിസഹമായ ചിന്തയെ മറികടക്കും. സ്വന്തമാക്കാനുള്ള നമ്മിലെ ഡ്രൈവ് എങ്ങനെയേലും എല്ലാരേക്കാളും വലിയ ഒരു സാമൂഹിക നില സ്വയം രൂപീകരിക്കാനുള്ള പരിശ്രമകമാകും. ഒരു ഫെരാരികാറും ഐഫോൺ 12 ഉം വലിയ വീടുമൊക്കെ സ്വന്തമാക്കാൻ മനുഷ്യൻ ഓടുന്നത് അതുകൊണ്ടാണ്. ചുറ്റുമുള്ളവരേക്കാൾ എങ്ങനെ മികച്ചവ സ്വന്തമാക്കാം എന്നാണ് നമ്മുടെ ചിന്ത, അതുകൊണ്ടാണ് വലിയ ലോൺ ഒക്കെ എടുത്തു വലിയ വീടും വണ്ടിയും ഒക്കെയായി നടക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യർക്ക് ഒരിക്കലും വേണ്ടത്ര ലഭിക്കില്ല. അവൻ ഒന്നു കഴിയുമ്പോൾ മറ്റൊന്ന്. അതുകൊണ്ടാണ് ഏറ്റവുംകൂടുതൽ ശമ്പളം വാങ്ങുന്നവന്റെ കയ്യിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ കാണുന്നത്. ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്തത് കൊണ്ട് എന്നും നിരാശയിലും വിഷമത്തിലും തന്നെ. എല്ലാവരും ഇന്നു കടത്തിൽ ആണ്, ഓരോരോ കാര്യങ്ങൾക്കു ബാങ്ക്കുകൾക്ക് മുന്നിൽ ക്യുവിൽ ആണ് ഓരോ ലോൺകൾക്കുകയി. പണ്ടത്തെ തലമുറ നമുക്ക് ഒരു മിതവ്യായതിന്റെ മാതൃക കാട്ടിത്തന്നിരുന്നു. ചിലവുകൾ ആവശ്യത്തിന് മാത്രമാക്കുക. ആവശ്യം അത്യാവശ്യം അനാവശ്യം എന്നിങ്ങനെ ചിലവുകളെ തിരിക്കുന്നത് നല്ലതാണ്. അത്യാവശ്യങ്ങൾക്കായുള്ള ചിലവുകൾക്കു പ്രാധാന്യം കൊടുക്കുക, അല്ലേൽ എന്നും കടത്തിൽ തന്നെയായിരിക്കും. മനുഷ്യൻ വിശപ്പിന്റെ പ്രതിരൂപമാണ്, ആഗ്രഹങ്ങളുടെ പ്രതിരൂപം. അവയെ നിയന്ത്രിക്കാതെ ഒരിക്കലും മനുഷ്യന് സന്തോഷവാനായിരിക്കാൻ സാധ്യമല്ല. ചില കൂച്ചുവിലങ്ങുകൾ ഇട്ടാലോ നമ്മുടെ ആഗ്രഹങ്ങൾക്ക്?
✍️Sjcmonk (ഷെബിൻ ജോസഫ്)
Categories: ഇത്തിരിവെട്ടം