എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! / ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’

ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’

എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !!

തേങ്ങ മോഷ്ടിച്ചതിന് കള്ളനെ പിടിച്ചു … നീയാണോ മോഷ്ടിച്ചത് എന്ന് പുഞ്ചിരിയോടെ ചോദിച്ച കോൺസ്റ്റബിൾനോട് ഞാൻ എങ്ങും കട്ടില്ല സാർ എന്ന് പുഞ്ചിരിച്ചുകൊണ്ട് കള്ളൻ മറുപടി നൽകി… എന്തായാലും ജീപ്പിൽ കയ റ് സ്റ്റേഷനിൽ വരെ ഒന്നു പോകാം …സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇടി തുടങ്ങി… ഇടിയോടി ഡി കോൺസ്റ്റബിൾസിൽ നന്നായി ഇടിക്കുന്ന രാഘവനാണ് ഇടിക്കുന്നത്.
10 മിനിറ്റ് കഴിഞ്ഞപ്പോൾ എസ്ഐ അകത്തേക്ക് ഉറക്കെ വിളിച്ച് രാഘവനോട് ചോദിച്ചു. സാറേ അവൻ കുറ്റം സമ്മതിച്ചോ????
അകത്തുനിന്ന് രാഘവന്റെ മറുപടി എസ് ഐ സാറേ ഗാന്ധിജിയെ കൊന്നത് വരെയെ ഇവൻ സമ്മതിച്ചിട്ടുള്ളു…. തേങ്ങയുടെത് ആകുന്നതേയുള്ളൂ … എസ് ഐ സാറേ ഒരു ഒരു അഞ്ചു മിനിറ്റ്….

ഓരോന്നിനും അതതിന്റെ രീതികളുണ്ട്…
നിങ്ങൾ അളക്കുന്ന അളവ് കൊണ്ട് അളന്നു കിട്ടും…

സിനിമാ ഷൂട്ടിങ്ങിൽ പ്രധാനപ്പെട്ട ഒരു വാക്കാണ് ഫ്രെയിം !! ഒരു ഫ്രെയിമിൽ എന്തെല്ലാം വരണമെന്ന് ഡയറക്ടർ തീരുമാനിക്കും !! ആ ഫ്രെയിം തന്നെ വാചാലമാകുന്നുണ്ട്..
കഥാപാത്രത്തെ ഫ്രൈയിം കൂട്ടി വായിക്കുമ്പോഴാണ് കൂടുതൽ മനസ്സിലാക്കുന്നത്… നമ്മുടെ ഫ്രെയിമിലൂടെ നോക്കി കണ്ടാൽ പല സീനുകളും വായിച്ചെടുക്കാൻ പറ്റില്ല.. അവരവരുടെ ഫ്രെയിമിലൂടെ അവരെ നോക്കി കാണാൻ നമ്മുടെ ഫ്രെയിം വലുതാകട്ടെ !!

ചാക്കോച്ചി

  • Fr Chackochi Meledom
  • Email: chackochimcms@gmail.com
Chackochi

Leave a comment