കുറവുകളെ നോക്കാതെ നിറവുകളെ നോക്കുക

” ചേച്ചിയെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖം തന്നെയല്ലേ.”

“ങ്ഹ ഇതാര് ജയിംസോ. “

” ചേച്ചി ദേ കുറച്ചു കപ്പയാണ് വീട്ടിലെയാണ്.”

“ആണൊട, മേരിയേച്ചി കൊടുത്തു വിട്ടത് ആവും അല്ലെ.” അല്ല നിന്നെ ഇപ്പോൾ ഇങ്ങോട്ട് കാണാറേ ഇല്ലല്ലോ. നിന്റെ സാമൂഹ്യപ്രവർത്തമൊക്കെ നിർത്തിയോ”

” ചേച്ചി ഇപ്പോൾ പണിക്കു പോയി തുടങ്ങി. കുഞ്ഞുകുട്ടി പരാധീനങ്ങളൊക്കെ ആയില്ലേ, പോകാതെ പറ്റുവോ”….

” അതും ശരിയാ..”

” ചേച്ചി കണ്ണൻ വന്നിട്ടുണ്ടല്ലേ. ആരോ പറയുന്നത് കേട്ടു.”

” അതേടാ രണ്ടു ദിവസമായി എത്തിയിട്ട്.”

” എന്നിട്ട് എന്തിയെ അവൻ കണ്ടേ ഇല്ലല്ലോ.”

” ഒന്നും പറയണ്ട എന്റെ ജെയിംസേ അവൻ റൂമിൽ തന്നെ ഇരിക്കുവാണ് ഒന്നു പുറത്തോട്ട് പോലും ഇറങ്ങില്ല. ഞാൻ എല്ലാരോടും മറുപടി പറഞ്ഞു മടുത്തു. എല്ലാരുടെയും വിചാരം പട്ടണത്തിൽ പോയി പഠിച്ചപ്പോൾ അവനു നാടൊന്നും പിടിക്കാതെയായി എന്നൊക്കെയാണ് ആളുകൾ പറഞ്ഞോണ്ടാക്കുന്നത്.”

” അതുമാത്രമല്ല അവൻ മയക്കുമരുന്നും ഉപയോഗിക്കുന്ന്നുണ്ടന്നു കൂടെ ആളുകൾ പറയുന്നത് കേട്ടാൽ ഈ ചേച്ചിയുടെ അവസ്ഥ എന്തായിരിക്കും” ജയിംസ് ആത്മഗതം ചെയ്തു.

ജംഗ്ഷനിൽ ആളുകൾ കണ്ണനെ പറ്റി പറയുന്നത് കേട്ടിട്ട് ആണ് താൻ ഇങ്ങോട്ട് വന്നത് തന്നെ. ഈ നാട്ടിൽ തന്നെ ആദ്യമായി പുറത്തുപോയി എൻജിനീയറിങ് പഠിക്കുന്ന ഒരു പയ്യൻ ആയിരുന്നു കണ്ണൻ. അപ്പനില്ലാത്ത അവനെ പോറ്റാൻ ഗ്രേസിച്ചേച്ചി നല്ലോണം കഷ്ടപ്പെടുന്നുണ്ട്. അതോണ്ട് തന്നെയാണ് ഇവനെ പറ്റി ഇങ്ങനെ കേട്ടപ്പോൾ ഒന്നു കണ്ടു കളയാം എന്നു കരുതി ഇങ്ങോട്ട് വന്നത്.

” ജയിംസേ, നീ ഇങ്ങോട്ട് കേറി ഇരിക്കേടാ ഞാൻ കാപ്പി എടുക്കാം.”

” ചേച്ചിയെ കാപ്പിയും കപ്പയും ആയിക്കോട്ടെ, എന്തായാലും ഒരു വഴിക്ക് പോകുന്നതല്ലേ.” ജയിംസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഓ അതിനെന്താ ഇപ്പോൾ റെഡി ആക്കാം.”
” ഞാൻ അപ്പോൾ കണ്ണനെ ഒന്നു കാണട്ടെ.”

” എടാ കണ്ണാ, എന്തൊക്കെയുണ്ടെടാ വിശേഷം. “

” ആ ജയിംസേട്ടാ, സുഖം. “

” നിനക്കെന്തു പറ്റിയെടാ, ആകെ ചടച്ചല്ലോ. ഒരു വല്ലാത്ത കോലം ആയി. “

” ഓ എന്തു പറയാനാ ചേട്ടാ ആകെ ഒരു മടുപ്പ് ആണ്. ഒന്നും ചെയ്യാൻ ഒരു മൂഡൂം ഇല്ല.”

” എന്തുവടെ നമ്മുടെ നാട്ടിലെ തന്നെ ഏറ്റവും best പയ്യനാണ് നീ. ഞങ്ങളുടെ ആദ്യത്തെ എൻജിനീയർ. നീയാണോ ഇങ്ങനെ ഒക്കെ പറയുന്നേ.”

” ഒന്നു പോ ചേട്ടാ ബെസ്റ്റ് പയ്യൻ, അതൊക്കെ ഇവിടെ. ഒന്നു പുറത്തേക്കു ഇറങ്ങി നോക്കണം അപ്പോൾ അറിയാം നമ്മൾ ഒരു വമ്പൻ തോൽവി ആണെന്ന്. അവരുടെ ഒക്കെ അടുത്ത് നമ്മൾ ഒന്നുമല്ല.”

” അപ്പോൾ ഞാൻ കരുതിയത് തന്നെ ആണ് കാര്യം. ഞാൻ വെറുതെ ഒന്ന് തോണ്ടി നോക്കിയതാണ്.

എടാ മോനെ നിനക്കു നിന്റെ കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ വേറെ എന്താണ് പേടി.”

” ഒന്നു പോ ചേട്ടാ, എന്താ ക്ലാസ് എടുക്കാൻ തുടങ്ങുവാണോ. ഞങ്ങൾക്ക് അവിടെ വെൽ ട്രൈൻഡ് ആയിട്ടുള്ളവർ എല്ലാ വീകെന്റിലും ക്‌ളാസ് എടുക്കുന്നതാണ്. “

” നിനക്കൊക്കെ ക്‌ളാസ് എടുക്കാനുള്ള വിവരം ഒന്നും എനിക്കില്ല. ഞാൻ പറഞ്ഞന്നെ ഉള്ളൂ. നീ സമയം പോലെ ക്ലബ്ബിലേക് വാ കേട്ടൊ.”

” ക്ലബോ, അത് ഇതുവരെ ഇടിഞ്ഞു വീണില്ലേ. ഭിത്തിയൊക്കെ ആകെ പൊളിഞ്ഞു കിടക്കുവരുന്നല്ലോ.”

” എന്റെ കണ്ണാ അതൊക്കെ അങ്ങിനെ പെട്ടെന്ന് വീഴുവോ. നീ ഒന്നു കണ്ടു നോക്ക്. നീ സമയം പോലെ അങ്ങോട്ട് ഇറങ്ങു കേട്ടൊ.”

” ചേച്ചിയെ ഞാൻ ഇറങ്ങുവാ കേട്ടോ.”

“എടാ ഇത് കഴിച്ചേച്ചു പോകാമെട.”

” ഞാൻ വരാം ചേച്ചി, ഇനിയോരിക്കൽ ആവട്ടെ.

ജയിംസ് പോയതിനു ശേഷം കണ്ണൻ ചിന്തിച്ചു. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയത്തിനും പിന്നെ എൻജിനീയറിങ് സീറ്റ് കിട്ടിയപ്പോഴും ഒക്കെ കിട്ടിയ സ്വീകരണവും മറ്റും. എന്തായാലും ക്ലബ്ബിലേക് ഒന്നു പോയേക്കാം.

വൈകുന്നേരത്തെ ചായയും കുടിച്ചിട്ട് നേരെ ക്ലബ്ബിലേക് വച്ചു പിടിച്ചു. അതിന്റെ മുൻപിൽ എത്തിയപ്പോൾ തന്നെ കണ്ട കാഴ്ച കണ്ണനെ അത്ഭുതപെടുത്തി. ഇടിഞ്ഞുപോളിഞ്ഞു കിടന്ന പഞ്ചായത്ത് കിണറിന്റെ ഭിത്തിയിൽ ഒരു 3ഡി ചിത്രം ഒരു വലിയ കുഴിപോലെ തോന്നിക്കുന്ന ഒന്നു. ഇതു കൊള്ളാലോ.

ക്ലബിന്റെ ഭിത്തിയിൽ ഉള്ള വിടവിൽ ചെടികൾ ഒക്കെ പിടിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്‌.
ഓ അപ്പോൾ ഇതായിരുന്നു ജയിംസേട്ടൻ ‘വന്നു കണ്ടു നോക്കാൻ ‘പറഞ്ഞതല്ലേ. ആള് പുലിയാണ് ഒരു സംശയവുമില്ല. ഇനി എന്താണ് അകത്തുള്ളത് എന്നറിയാൻ ആകാംഷയോടെ ഉള്ളിലേക് കയറി. അവിടെ ആരുന്നു ഏറ്റവും അത്ഭുതം. വിണ്ടു കീറി ആകെ നാശമായിരുന്ന റൂം ആണ് ദേ അവിടെ ഇപ്പോൾ മനോഹരമായ ഒരു മുഖം. തിളങ്ങുന്ന കണ്ണുകളും ചുവന്ന ചുണ്ടുകളും ഒക്കെയുള്ള അതിമനോഹരമായ രൂപം. പായലു പിടിച്ച ഭിത്തിയിൽ മനോഹരമായ ഡിസൈൻ. മൊത്തത്തിൽ ക്ലബ്ബിന്റെ രൂപം തന്നെ മാറിയ പോലെ.

” മോനെ കണ്ണാ എന്താ വണ്ടറടിച്ചോ, ക്ലബ്ബ് പഴയ ക്ലബ്ബ് തന്നെ പക്ഷെ ലുക്ക് ഞങ്ങളൊന്നു മാറ്റി. “

” സമ്മതിച്ചു ചേട്ടാ.. ഇങ്ങള് ഒരു പ്രസ്ഥാനം തന്നെ കേട്ടൊ.”

” എടാ പൊട്ടലും പാളിച്ചകളും എല്ലായിടത്തും ഉണ്ടാകും അതിന്റെ ഉള്ളിലെ ഭംഗി കാണാൻ ശ്രമിച്ചാൽ കണ്ടോ, അതിന്റെ ഫ്യൂചർ തന്നെ മാറി പോകും. ഇന്ന് ഇവിടുത്തെ യൂത്ത് മുഴുവനും ഇവിടെ വരും. പണ്ട് ആരും കേറാത്ത ഒരു സ്ഥലമല്ലാരുന്നോ.

നമ്മുടെ ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. കുറവുകളെക്കുറിച്ചു ചിന്തിച്ചോണ്ടിരുന്നാൽ നമ്മുടെ മൂഡ് ഓഫാകും. പക്ഷെ ആ കുറവുകളുള്ള ജീവിതത്തിലും ഒരു നിറവ് ഉണ്ടെന്നു കണ്ടെത്തിയാൽ ജീവിതത്തിന്റെ കളറേ മാറും. ദേ ഇതുപോലെ….

ഒരു കഴിവും ഇല്ലാത്തവരായിട്ടു ആരും ജനികുന്നില്ല. നമ്മുടെ കുറവുകളെ പറ്റി മാത്രം ചിന്തിച്ചാൽ ഇന്നത്തെ പല പ്രശസ്‌ത വ്യക്തികളും ഉണ്ടാകുമായിരുന്നില്ല. അവരൊക്കെ കുറവുകളെ മാറ്റി നിർത്തി തങ്ങളുടെ കഴിവുകളെ കണ്ടെത്താൻ പരിശ്രമിച്ചവർ ആണ്. നീയും അങ്ങിനെ നോക്കിയാൽ നിനക്കു കൊള്ളാം.

കുറവുകളെ നോക്കാതെ നിറവുകളെ നോക്കി ചുമ്മാതങ് ജീവിക്കിഷ്ട…..

✍️ചങ്ങാതീ❣️
01/11/20′

One thought on “കുറവുകളെ നോക്കാതെ നിറവുകളെ നോക്കുക

Leave a comment