പുലർവെട്ടം 407

{പുലർവെട്ടം 407}
 
ബഫെ റ്റേബ്ൾ പോലെയാണ് ജീവിതം. ആകാശത്തിനു താഴെയുള്ള എല്ലാം വിളമ്പി വച്ചിട്ടുണ്ട്. ഏതാണ് നിങ്ങളുടെ ആരോഗ്യത്തിനു നിരക്കുന്നതെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുള്ളതുകൊണ്ട് കൃത്യമായ തിരഞ്ഞെടുപ്പുകൾ ജീവിതം അർഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം എന്തൊരു കൊടിയ ഉത്തരവാദിത്വമാണ്! വല്ലാതെ അമ്പരപ്പിക്കുകയും ഒരുപക്ഷേ, നടുക്കുകയും ചെയ്യുന്ന വിചാരം, ഒരേ അവസരങ്ങൾ നൽകിയിട്ടും എന്തുകൊണ്ടാണ് മനുഷ്യരുടെ തിരഞ്ഞെടുപ്പുകൾ ഇത്രയും വിഭിന്നമാകുന്നത് എന്നതാണ്.
കുറേ കാലം മുൻപ് ഒരു തിയറ്ററിൽ നാടകം കണ്ടുകൊണ്ടിരുന്ന ഒരാൾക്കു നേരെ ഒരു ഹീനമനസ് നിറയുതിർത്തു; അബ്രാഹം ലിങ്കന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. അത് 1865-ലെ ഒരു ഏപ്രിൽ രാത്രിയായിരുന്നു. ജോൺ വിൽക്കിസ് ബൂത്ത് എന്ന ഘാതകന് അതിപ്രശസ്തനായ ഒരു സഹോദരനുണ്ടായിരുന്നു, നടനായ എഡ്‌വിൻ ബൂത്ത്. തന്റെ സഹോദരൻ മൂലം അപരിഹാര്യമായ അപമാനത്തിലേക്ക് വഴുതിവീണതായി ധരിച്ച ആ മനുഷ്യൻ പൊതു ഇടങ്ങളിൽ നിന്നു പിൻവാങ്ങി. ഒരു ദിവസം റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന എഡ്‌വിൻ ബൂത്ത് പാളത്തിലേക്ക് കാൽ തെറ്റി വീണ ഒരു ചെറുപ്പക്കാരന്റെ ജീവൻ രക്ഷിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം അയാൾക്ക് ഒരു ഔദ്യോഗിക കുറിമാനം കിട്ടുകയാണ്: ‘നിങ്ങളുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെടുത്തിയത് റോബർട്ട് റ്റോഡ് ലിങ്കനെയാണ്; ഏബ്രഹാം ലിങ്കന്റെ മകനെ.’ മരിക്കുംവരെ ആ കുറിപ്പ് അയാൾ കൂടെ കരുതി.
മാക്സ് ലുക്കാദോയുടെ ‘He Chose the Nails’ എന്ന പുസ്തകത്തിൽ നിന്നാണ് അമ്പരപ്പിക്കുന്ന ഈ കഥ ആദ്യമായി വായിക്കുന്നത്. അയാൾ ഇതു ചേർത്തുവായിക്കുന്നത് വേദപുസ്തകത്തിന്റെ ഒരു അടിസ്ഥാനധാരയോടാണ്- നിന്റെ മുൻപിൽ ജീവനും മരണവും വച്ചിട്ടുണ്ട്. ഇടുങ്ങിയ വഴിയും വിശാലമായ പാതയും, കുടുസുകവാടവും ആനവാതിലും, ആൾക്കൂട്ടവും ചെറിയ അജഗണവും, പാറയിൽ പണിത വീടും മണ്ണിൽ പണിയുന്ന വീടും- അങ്ങനെ ജീവിതം തളികയിൽ വച്ചുനീട്ടുന്ന തിരഞ്ഞെടുപ്പുകൾ അനവധിയാണ്.
അതിന്റെ കടശി കുരിശാരോഹണത്തിലാണ്. ഒരു കുരിശിന്റെ ഇരുവശങ്ങളിൽ നിന്ന് രണ്ടു തരത്തിലുള്ള സമീപനങ്ങളാണ് സംഭവിക്കുന്നത്. അവർക്കിടയിൽ മിക്കവാറും എല്ലാ കാര്യങ്ങളും പൊതുവായിരുന്നു. ഒരേ ഇടർച്ചകൾ, ഒരേ ശിക്ഷ, വലം ചുറ്റി ഒരേ ആൾക്കൂട്ടം. യേശുവിനോടുള്ള അകലം പോലും തുല്യമാണ്. എന്നിട്ടും കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിച്ചത്. ഒരാൾ ആകാശത്തിലേക്കു നോക്കി പ്രകാശിതനായെന്നും മറ്റൊരാൾ താഴോട്ടു നോക്കി അഴുക്കുചാലുകൾ കണ്ട് ദുഃഖിതനായെന്നുമുള്ള കവിമൊഴി പോലെ.
കുരിശിൽ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക! അപരൻ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവൻ തുടർന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ! യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും. (ലൂക്ക് 23: 39-43)
 
– ബോബി ജോസ് കട്ടികാട്

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

{Morning light 407}
 
Life is like a buffet table. Everything under the sky has been served. The right choices deserve life because you’re already convinced which is what charges for your health. Freedom is such a tremendous responsibility! Very shocking and perhaps, shocking thought, why human choices are so different even after the same opportunities.
Long time ago, a henamous heart was filled against a man who was watching the drama in a theater; Abraham Lincoln is talking about. That was an April night in 1865 The killer John Wilkis Booth had a very famous brother, actor Edwin Booth. The man who was dressed as he slipped into unnecessary insult because of his brother withdrawn from public. The life of a young man who was standing at the railway station one day saved the life of a young man who fell into the bridge. A few days later he is getting an official note: ‘ Robert Todd Lincoln was saved by your unsuccessful intervention; son of Abraham Lincoln. ‘ He thought that note with him until he died.
Reading this amazing story for the first time from Max Lukado’s book ‘ He Chose the Nails ‘. He reads this together with a basement of the scripture – life and death are set before you. Narrow path, wide road, family gate, elephant door, crowd, Little flock, house built on rock and house built on soil-so the elections that life is on the baskets are many.
The debt of it is on the cross. There are two types of approaches from both sides of a cross. Almost everything was common between them. Same strokes, same punishment, same crowd around the right. Even the distance towards Jesus is the same. And this is how things happened. Like a poetic saying that one looks up to the sky and the other looks down and is sad seeing the dirt.
One of the culprits who was hanged on the cross scolded him; Aren’t you the Christ? Save yourself and us! The stranger rebuked him and said: Don’t you fear God? You are also on the same punishment. Our punishment is justified. We have been rewarded for our deeds. He has not done anything wrong. He continued: Jesus, remember me as you enter your country! Jesus said to him: Truly I say to you, you will be with me today in paradise. (Luke 23, 39-43)
 
– Bobby Jose Kattikad

Translated by – Google Translate

Leave a comment