Fr Idicula Pandiyath (1927-2016)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Idicula Pandiyath (1927-2016)

Fr Idicula Pandiyath (1927-2016)

ശാന്തനും സൗമ്യനുമായ പാണ്ടിയത്ത് അച്ചൻ…

1927 ഒക്ടോബർ 12ന് പത്തനംതിട്ട ജില്ലയിൽ തുമ്പമൺ പാണ്ടിയത്ത് വീട്ടിൽ തോമസിന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനായി ഇടിക്കുള ജനിച്ചു. സ്കറിയ, മത്തായി, ജോർജ്, കുര്യൻ എന്നീ നാല് സഹോദരന്മാരും അന്നമ്മ, മറിയാമ്മ എന്നീ രണ്ട് സഹോദരിമാരും അടങ്ങുന്ന വലിയ കുടുംബം.

തുമ്പമൺ എം.ജി.ഇ.എം, കറ്റാനം പോപ്പ് പയസ്, പട്ടം സെന്റ് മേരീസ്‌ സ്കൂളുകളിൽ നിന്നായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തന്റെ ജീവിതനിയോഗം തിരിച്ചറിഞ്ഞ് വൈദീക പരിശീലനത്തിനായി പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽ വൈദീക പഠനം. അന്നത്തെ രീതിയനുസരിച്ച് സെമിനാരിയിൽ വെച്ചു തന്നെ 1954 ഏപ്രിൽ 6ന് വൈദീക പട്ടം സ്വീകരിച്ചു.

കടമ്മനിട്ട, നാരങ്ങാനം, വയലത്തല, കിഴവള്ളൂർ, ളാക്കൂർ, പൂങ്കാവ്, വള്ളിക്കോട് കോട്ടയം, ആറ്റരികം, രാമഞ്ചിറ, പമ്പുമല, മരിയാഗിരി, മേക്കോട്, അരുവാൻകോട്, ആദിച്ചവിളാകം, മങ്കാട്, പുത്തൻകാവ്, കുറിച്ചിമുട്ടം, പുലമൺ, മഞ്ഞത്തോപ്പ്, ഓടനാവട്ടം, തൃക്കണ്ണമംഗലം, കായംകുളം, പെരിങ്ങാല, വെൺമണി, പുന്തല, കൂടൽ, നെടുമൺകാവ്, കാരയ്ക്കാട്, കുരമ്പാല, ഊന്നുകൽ, ഇളമാട്, ആയൂർ, മലപ്പേരൂർ, ശാസ്‌തമംഗലം പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1996 മുതൽ 4 വർഷക്കാലം നാലാഞ്ചിറ മേജർ സെമിനാരിയിൽ ആദ്ധ്യാത്മിക പിതാവായി ശുശ്രൂഷ ചെയ്ത് ഭാവി വൈദീകരുടെ ആത്മീയ ജീവിതത്തെ ബലപ്പെടുത്തി. 2001 മുതൽ ജീവിതാന്ത്യം വരെയും പത്തനംതിട്ട സ്നേഹഭവനിൽ താമസിച്ചു നിരവധിയായ ശുശ്രൂഷകളിലേർപ്പെട്ടു. അനവധി വൈദീകരുടെയും സന്യസ്തരുടെയും ആദ്ധ്യാത്മികഗുരുവായിരുന്ന അച്ചൻ വാർദ്ധക്യത്തിലെ ശാരീരികമായ ക്‌ളേശങ്ങൾക്കിടയിലും വിശുദ്ധ കുമ്പസാരത്തിലൂടെ അനേകരുടെ ജീവിതങ്ങളെ മനസ്സലിവോടെ കേട്ട സ്നേഹനിധിയായ ഇടയനായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ, കുലീനമായ ഇടപെടലുകളിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ ഈ പുരോഹിതൻ 1956ൽ തോന്ന്യാമലയിൽ മലങ്കര പള്ളി ആരംഭിക്കുവാൻ ഗീവർഗീസ് കുറ്റിയിൽ അച്ചനോടു ചേർന്ന് നിന്ന് പ്രവർത്തിച്ചു. വിശ്വാസികളുടെ എണ്ണത്തിൽ മലങ്കരയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ചെറുവാരക്കോണം പള്ളിക്ക് തുടക്കം കുറിച്ചത് അച്ചനാണ്.

ആഴമായ വായനാശീലമുണ്ടായിരുന്ന അച്ചൻ വചനപ്രഘോഷണ സഹായി, പുത്തൻകൂറ്റുകാർ, കേരള സുറിയാനി സഭയിലെ പിളർപ്പും അനന്തരസംഭവങ്ങളും, ക്രിസ്തു സഭയും പെന്തകൊസ്തു സഭകളും, ഹിന്ദുമത – ക്രിസ്തുമതദർശനങ്ങൾ, കേരള സുറിയാനി സഭയിലെ പിളർപ്പിന് ഒരു സപ്ളിമെന്റ് എന്നീ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

പാവങ്ങളെ കരുതുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഈ ഇടയൻ വലിപ്പചെറുപ്പമില്ലാതെ ഇടവകമക്കളെ കരുതിയിരുന്നു. സഭയോടും പിതാക്കൻമാരോടും വലിയ വിധേയത്വവും ആദരവും പുലർത്തിയിരുന്ന അച്ചൻ തന്റെ വാക്കിലും നോട്ടത്തിലും പെരുമാറ്റത്തിലുമെല്ലാം കുലീനത പുലർത്തി മറ്റുള്ളവർക്ക് മാതൃകാ പുരോഹിതനായിരുന്നു.

ജീവിതത്തിലുടനീളം ശാന്തതയും സൗമ്യതയും പുലർത്തിയിരുന്ന അച്ചന്റെ മരണവും തികച്ചും ശാന്തമായിരുന്നു.
2016 ജൂൺ 3ന് തന്റെ എൺപത്തിയെട്ടാം വയസ്സിൽ ഇടിക്കുള പാണ്ടിയത്ത് അച്ചൻ വാർദ്ധക്യസഹജമായ രോഗത്താൽ സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. തുമ്പമൺ പള്ളിയുടെ മദ്ബഹായോടു ചേർന്ന് ഭൗതീകശരീരം സംസ്കരിച്ചു.


✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s