ന്യൂനപക്ഷാവകാശങ്ങളിലെ അനീതി

ന്യൂനപക്ഷാവകാശങ്ങളിലെ അനീതി

🔥ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ള്ള​​​​തു ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​തു മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​തു ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​തു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​മാ​​ണ്. ഭൂ​​​​രി​​​​പ​​​​ക്ഷ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം​​​​ മൂ​​​​ലം ഈ ​​​​ചെ​​​​റുവി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യ​​​​ങ്ങ​​​​ളും പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നും അ​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​വി​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​നും അ​​​​വ വ​​​​ള​​​​ർ​​​​ത്താ​​​​നുമു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

1992-ൽ ​​​​ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ല​​​​വി​​​​ൽ വ​​​​ന്നു. 2006-ൽ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ​​​​ വ​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലുട​​​​നീ​​​​ളം വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി വ​​​​കു​​​​പ്പു​​​​ക​​​​ളും നി​​​​ല​​​​വി​​​​ലുണ്ട്. ഇ​​​​തി​​​​ന്‍റെ ക്ഷേ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രും വ​​​​ർ​​​​ഷാ​​​​വ​​​​ർ​​​​ഷം തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ചു വ​​​​ള​​​​രെ വി​​​​ചി​​​​ത്ര​​​​വും പ​​​​ക്ഷ​​​​പാ​​​​ത​​​​പ​​​​ര​​​​വും അ​​​​നീ​​​​തി​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണു കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് നി​​​​ല​​​​വി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

80:20

കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് വ​​​​ഴി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലെ​​​​ല്ലാം പ്ര​​​​ത്യേ​​​​കി​​​​ച്ചു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്, യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പി​​​​എ​​​​സ്‌​​​​സി, ബാ​​​​ങ്ക്, റെ​​​​യി​​​​ൽ​​​​വേ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ലേ​​​​ക്കു​​​​ള്ള മ​​​​ത്സ​​​​ര​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു​​​​ള്ള സൗ​​​​ജ​​​​ന്യ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ലും അ​​​​വി​​​​ടെ പ്ര​​​​വേ​​​​ശ​​​​നം ന​​​​ൽ​​​​കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും തു​​​​ട​​​​ങ്ങി മ​​​​റ്റു പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ല്ലാം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത് 80:20 എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ലാ​​​​ണ്.

അ​​​​താ​​​​യ​​​​ത് 80 ശ​​​​ത​​​​മാ​​​​നം മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും 20 ശ​​​​ത​​​​മാ​​​​നം ക്രി​​​​സ്ത്യ​​​​ൻ, ബു​​​​ദ്ധ, ജൈ​​​​ന, പാ​​​​ഴ്സി, സി​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ അ​​​​ഞ്ച് മ​​​​ത വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​യി​​​​ട്ടാ​​​​ണ്. ഇ​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ൽ മാ​​​​ത്രം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​നു​​​​പാ​​​​ത​​മാ​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു അ​​​​നു​​​​പാ​​​​തം ഒ​​​​രു പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​ലും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ൽ മാ​​​​ത്രം ആ​​​​ണ് ഈ ​​​​അ​​​​നു​​​​പാ​​​​തം സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക്രി​​​​സ്ത്യ​​​​ൻ നാ​​​​മ​​​​ധാ​​​​രി​​​​ക​​​​ളു​​​​ടെ പേ​​​​രിലുള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ളാ​​​​യ മ​​​​ദ​​​​ർ തെ​​​​രേ​​​​സ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്, ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ശേ​​​​രി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യവ പോ​​​​ലും 80:20 (മു​​​​സ്‌​​​​ലിം: മ​​​​റ്റ് മ​​​​ത ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ) എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ലാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

80:20 അ​​​​നു​​​​പാ​​​​തം വ​​​​ന്ന​​​​ വഴി

2008 ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ന് മു​​​​സ്‌​​​​ലിം പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്/​​​​ഹോ​​​​സ്റ്റ​​​​ൽ സ്റ്റൈ​​​​പ്പെന്‍റ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന മു​​​​സ്‌​​​​ലിം ഗേ​​​​ൾ​​​​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്ന പ​​​​ദ്ധ​​​​തി കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നു ല​​​​ഭ്യ​​​​മാ​​​​ക്കാ​​ൻ കേ​​​​ര​​​​ള​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പൊ​​​​തു​​​​ഭ​​​​ര​​​​ണ (ന്യൂ​​​​ന​​​​പ​​​​ക്ഷ സെ​​​​ൽ) വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വാ​​​​യി. 2009 മു​​​​ത​​​​ൽ കൊ​​​​ടു​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ഈ ​​​​സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ൽ മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യം​​​​കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യും 2008 മു​​​​ത​​​​ൽ അ​​​​ർ​​​​ഹ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യുമുണ്ടാ​​​​യി. 2011 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് കേ​​​​ര​​ള​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു.

ഇ​​​​തി​​​​നോ​​​​ട് അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യി പ്ര​​​​സ്തു​​​​ത മു​​​​സ്‌​​​​ലിം ഗേ​​​​ൾ​​​​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​ദ്ധ​​​​തി കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നു ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​പ്പെ​​​​ട്ടു. ഇ​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ചി​​​​ല ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും മ​​​​റ്റു ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണമെന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 2011 ഫെ​​​​ബ്രു​​​​വ​​​​രി 22-ന് ​​പ്ര​​​​സ്തു​​​​ത പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം ല​​​​ത്തീ​​​​ൻ/​​​​പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ തു​​​​ക സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും പു​​​​തി​​​​യ പു​​​​തി​​​​യ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ൽ​​​​ വ​​​​രു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ വ​​​​ള​​​​രെ കൗ​​​​ശ​​​​ല​​​​പൂ​​​​ർ​​​​വം ഒ​​​​രു പ്ര​​​​ത്യേ​​​​ക സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​നു മാ​​​​ത്ര​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ച 80:20 അ​​​​നു​​​​പാ​​​​തം മ​​​​റ്റു പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം​​​​ചെ​​​​യ്ത​​​​വ​​​​രും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. ഈ ​​​​അ​​​​നു​​​​പാ​​​​തം പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലാ​​​​ണു മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​ത്.

2011 ഫെ​​​​ബ്രു​​​​വ​​​​രി 22-ന് ​​​​ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: ല​​​​ത്തീ​​​​ൻ/​​​​പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രി​​​​സ്ത്യ​​​​ൻ) എ​​​​ന്നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ 2013 ജൂ​​​​ലൈ നാ​​​​ലി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ക​​​​രി​​​​യ​​​​ർ ഗൈ​​​​ഡ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: ക്രി​​​​സ്ത്യ​​​​ൻ) എ​​​​ന്നാ​​​​യി പി​​​​ന്നീ​​​​ട്. 2015 ജൂ​​​​ൺ എ​​​​ട്ടി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ ഐ​​​​ടി​​​​ഐ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫീ-​​​​റീ​​​​ബോ​​​​ൾ​​​​ഡ്മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ 80:20 (മു​​​​സ്‌​​​​ലിം: മ​​​​റ്റ് മ​​​​ത​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ) എ​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​ത​​​​ന്നെ ക്രൈ​​സ്ത​​വ​​ർ​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളെ വ​​​​ള​​​​രെ ത​​​​ന്ത്ര​​​​പൂ​​​​ർ​​​​വം ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്തു കൊ​​​​ള്ള​​​​മു​​​​ത​​​​ൽ ആ​​​​സ്വ​​​​ദി​​​​ക്കു​​​​ന്ന വ​​​​കു​​​​പ്പാ​​​​യി നാം ​​​​നി​​​​കു​​​​തി​​​​കൊ​​​​ടു​​​​ത്തു വ​​​​ള​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പ് മാ​​​​റ്റ​​​​പ്പെ​​​​ട്ട​​​​തു കേ​​​​ര​​​​ള​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ത​​​​ന്നെ ക​​​​റു​​​​ത്ത ഒ​​​​രു അ​​​​ധ്യാ​​​​യ​​​​മാ​​​​ണ്.

“ഒ​​​​രു-​​​​മ​​​​റ്റൊ​​​​രു”വിലെ ക്രൈ​​​​സ്ത​​​​വ പ്രേമം

ഒ​​​​രി​​​​ക്ക​​​​ലും കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ഒ​​​​രു ക്രി​​​​സ്ത്യ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ൽ ഒ​​​​രാ​​​​ൾ​​​​പോ​​​​ലും ക്രൈ​​സ്ത​​വ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പാ​​​​സാ​​​​ക്കി​​​​യെ​​​​ടു​​​​ത്ത ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ആ​​​​ണ് ‘ഒ​​​​രു- മ​​​​റ്റൊ​​​​രു’ വി​​​​ഷ​​​​യം.

സി​​​​വി​​​​ൽ​​​​ കോ​​​​ട​​​​തി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ളാ​​ണു​​ള്ള​​​​ത്. 2014-ലെ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ക്ട് പ്ര​​​​കാ​​​​രം മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ‘ഒ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ടു​​​​ത്ത അം​​​​ഗം ‘മ​​​​റ്റൊ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ആ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മൂ​​​​ന്നാ​​​​മ​​​​ത്തെ അം​​​​ഗം ഒ​​​​രു വ​​​​നി​​​​ത ആ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്നു​​മാ​​യി​​​​രു​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡം. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​ൽ തി​​​​രു​​​​ത്ത​​​​ൽ വ​​​​രു​​​​ത്തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ‘ഒ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ടു​​​​ത്ത അം​​​​ഗം ‘മ​​​​റ്റൊ​​​​രു’​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്നാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്ന​​​​തു മാ​​​​റ്റി ‘ഒ​​​​രു’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ക്കി. അ​​​​താ​​​​യ​​​​ത് ‘another’ എ​​​​ന്ന് എ​​​​ഴു​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ ‘a’ ആ​​​​ക്കി മാ​​​​റ്റി ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ പാ​​​​സാ​​​​ക്കി. അ​​​​ങ്ങ​​​​നെ നി​​​​ല​​​​വി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​നും അ​​​​ടു​​​​ത്ത അം​​​​ഗ​​​​വും മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ്, വ​​​​നി​​​​താ പ്ര​​​​തി​​​​നി​​​​ധി അം​​​​ഗ​​​​മാ​​​​യി ഒ​​​​രു ക്രി​​​​സ്ത്യ​​​​ൻ അം​​​​ഗം പേ​​​​രി​​​​നു​​​​ണ്ട് എ​​​​ന്നു പ​​​​റ​​​​യാം. അ​​​​ടു​​​​ത്ത​​​​ത​​​​വ​​​​ണ ക്രി​​​​സ്ത്യ​​​​ൻ പ്രാ​​​​തി​​​​നി​​​​ധ്യം സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​ലാ​​​​ണ്.

നി​​​​ല​​​​വി​​​​ൽ സി​​​​വി​​​​ൽ കോ​​​​ട​​​​തി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള ഈ ​​​​ക​​​​മ്മീ​​​​ഷ​​​​ന് വ​​​​രുംനാ​​​​ളു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ധി​​​​കാ​​​​രം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി മാ​​​​റാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​പ്പോ​​​​ൾ ത​​​​ത്പ​​​​ര​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു ക്രി​​​​സ്ത്യ​​​​ൻ പ്രാ​​​​തി​​​​നി​​​​ധ്യം ഒ​​​​രു വി​​​​ല​​​​ങ്ങു​​​​ത​​​​ടി​​​​യാ​​​​യി മാ​​​​റാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള നി​​​​ഗൂ​​​​ഢ ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണോ ‘മ​​​​റ്റൊ​​​​രു-​​​​ഒ​​​​രു’ മാ​​​​റ്റം എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

🖋️അ​​​​മ​​​​ൽ സി​​​​റി​​​​യ​​​​ക്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s