അനുദിനവിശുദ്ധർ – ജനുവരി 16

♦️♦️♦️♦️ January 16 ♦️♦️♦️
വിശുദ്ധ ഹോണോറാറ്റസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഗൌളില്‍ താമസമാക്കിയ ഒരു റോമന്‍ സ്ഥാനപതി കുടുംബത്തിലായിരുന്നു വിശുദ്ധ ഹോണോറാറ്റസിന്റെ ജനനം. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരിന്നു വിഗ്രഹാരാധന. എന്നാല്‍ യൌവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിക്കുവാന്‍ അദ്ധേഹത്തിന് കഴിഞ്ഞു.

ഈ ലോക ജീവിതത്തിലെ നശ്വരതയേ കുറിച്ച് മനസ്സിലാക്കിയ അവര്‍, അത് ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് ഇവരുടെ ഈ മാനസാന്തരത്തില്‍ കോപാകുലനായി. ഇത് ഉള്‍കൊള്ളാന്‍ കഴിയാത്തതിനാല്‍, അവര്‍ സന്യാസിയായ വിശുദ്ധ കാപ്രായിസിനെ തങ്ങളുടെ ആത്മീയ നിയന്താവായി സ്വീകരിച്ചുകൊണ്ട് മാര്‍സില്ലെസില്‍ നിന്നും ഗ്രീസിലേക്ക് യാത്ര തിരിച്ചു. അവിടെ ഏതെങ്കിലും മരുഭൂമിയില്‍ അജ്ഞാതവാസം നയിച്ചുകൊണ്ട് ധ്യാനിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

മെതോണ്‍ എന്ന സ്ഥലത്ത് വച്ച് വിശുദ്ധന്റെ സഹോദരനായ സ്വെനാന്റിയൂസ് സമാധാനത്തോടു കൂടി മരിച്ചു. വിശുദ്ധ ഹോണോറാറ്റസിന് രോഗം പിടിപെട്ടതിനാല്‍ ഗുരുവിനൊപ്പം സ്വദേശത്തേക്കു തിരിച്ചുവരുവാന്‍ തീരുമാനിച്ചു. ചുരുങ്ങിയ വര്‍ഷക്കാലം അദ്ദേഹം ഫ്രേജസിനു സമീപം മലനിരകളില്‍ ആശ്രമ ജീവിതം നയിച്ചു. പിന്നീട് തീരത്തോടു ചേര്‍ന്ന് സമുദ്രത്തിലുള്ള ദ്വീപുകളിലും ഇപ്പോള്‍ ഹോണോറെ എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപില്‍ താമസിക്കുകയും ചെയ്തു. അധികം താമസിയാതെ ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.

തുടര്‍ന്നാണ് വിശുദ്ധന്‍ വളരെ പ്രസിദ്ധമായ ലെരിന്‍സിലെ ആശ്രമം സ്ഥാപിക്കുന്നത്. തന്റെ കുറെ അനുയായികളെ അദ്ദേഹം പൊതുസമൂഹത്തില്‍ കഴിയുവാന്‍ അനുവദിച്ചു, പക്വതയാര്‍ജ്ജിച്ചവരും, പൂര്‍ണ്ണരുമെന്ന്‌ അദ്ദേഹത്തിന് തോന്നിയ ചിലരെ പ്രത്യേക പ്രേഷിതവേലക്കായി നിയമിച്ചു.

വിശുദ്ധ പച്ചോമിയൂസിന്റെ നിയമങ്ങളാണ് അദ്ദേഹം മുഖ്യമായും തന്റെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. വിശുദ്ധനായ ആശ്രമാധികാരിയുടെ കീഴില്‍ അനുകമ്പയുടെയും എളിമയുടെയും കാരുണ്യപ്രവര്‍ത്തികളുടെയും മഹത്തായ മാതൃക പഠിച്ച സന്യസ്ഥരുടെ ആശ്രമജീവിതത്തെ പറ്റി വിശുദ്ധ ഹിലാരി വളരെ മനോഹരമായി വിവരിക്കുന്നുണ്ട്.

426-ല്‍ സഭാധികാരികളുടെ നിര്‍ദേശത്താല്‍ വിശുദ്ധ ഹോണോറാറ്റസ് ആള്‍സിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി, 429-ല്‍ അദ്ദേഹം ദൈവസന്നിധിയില്‍ നിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. മൊറോക്കയില്‍ വച്ചു മുഹമ്മദീയറാല്‍ വധിക്കപ്പെട്ട ഇറ്റാലിയന്‍ഫ്രാന്‍സിസ്കരായ അര്‍ക്കുസിയൂസ്, പീറ്റര്‍, ബെരാര്‍ദൂസ്, ഓട്ടോ, അദ്യൂത്തുസു

2. ആര്‍മാഗ് ആശ്രമത്തില്‍ മരിച്ച ദുഞ്ചെയീഡ് ഒബ്രദായില്‍

3. സെവിലിലെ വി. ഇസിദോറിന്‍റെ സഹോദരനായ ഫുള്‍ജന്‍സിയൂസ്

4. അയര്‍ലണ്ടിലെ ഫുര്‍സി

5. ഡെന്മാര്‍ക്കിലെ ഹെന്റി
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

പ്രഭാത പ്രാർത്ഥന

“ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്.(തോബിത് 3:1-2)” നല്ല ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ദൈവമേ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ ഒരു കൊച്ചു പ്രാർത്ഥനയുമായി ഞാൻ അണയുകയാണ്. ലോകം മുഴുവനും ഈ ആഗ്രഹം ഇനി പൂർത്തിയാകില്ല എന്ന് എന്നോട് പറയുന്നു. എങ്കിലും നാഥാ ഈ സ്വപ്നം എന്റെ ഉള്ളിൽ നിക്ഷപിച്ചതു അങ്ങാണല്ലോ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാദ്ധ്യമാണ് എന്ന് ഞാൻ അറിയുന്നു. ദൈവമേ അങ്ങയിൽ ആശ്രയിച്ചവർ ആരും നിരാശരായിട്ടില്ല. എത്രയോ കാലമായി എന്റെ ഹൃദയത്തിന്റെ ഉള്ളിൽ ഉള്ള ഈ ആഗ്രഹം അവിടുന്ന് നിറവേറ്റി നൽകണമേ. ദൈവമേ അവിടുത്തെ ഹിതത്തിനു നിരക്കാത്ത ഒന്നും ഞാൻ അങ്ങയോടു ആവശ്യപ്പെടുകയില്ല. എന്റെ ആഗ്രഹം അവിടുത്തെ ഹിതത്തിനു നിരക്കാത്ത ഒന്നാണെങ്കിൽ അവിടുത്തെ പദ്ധതി എനിയ്ക്ക് വെളിപ്പെടുത്തി നൽകണമേ. ഉരുകിയ ഹൃദയത്തോടെയും, കണ്ണ് നീര് വറ്റിയ മനസോടെയും ഞാൻ സമർപ്പിക്കുന്ന ഒരു പ്രാർത്ഥനയും അവിടുന്ന് തള്ളി കളയുകയില്ലല്ലോ. പിതാവേ, എന്റെ വേദന അവിടുന്ന് കാണണമേ. നിറവേറാത്ത ഈ അഗ്രഹത്തെ പ്രതി എന്റെ ഹൃദയം നിരാശയിൽ നിപതിക്കുവാൻ ഇടവരരുതേ. പ്രാർത്ഥനയുടെ നിറവിൽ ആയിരിക്കുമ്പോൾ അവിടുന്ന് എനിയ്ക്ക് ഉത്തരം അരുളണമേ. ഇനിയും എന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന് സമയം ആവശ്യം ആണെങ്കിൽ അതിനായി കാത്തിരിക്കുവാൻ എന്നെ സഹായിക്കണമേ. ദൈവിക പദ്ധതിയെ പറ്റിയുള്ള വ്യക്തമായ അവബോധം എനിയ്ക്ക് ഉണ്ടായിരിക്കട്ടെ. എന്റെ ആഗ്രഹത്തിലേയ്ക്ക് അവിടുത്തോട് ഒപ്പം സഞ്ചരിക്കുവാൻ എന്നെ സഹായിക്കണമേ. ഞാൻ പോകേണ്ട വഴി അവിടുന്ന് എനിയ്ക്ക് അടയാളപ്പെടുത്തി നൽകണമേ. ആഗ്രഹ പൂർത്തീകരണം സംഭവിക്കുമ്പോഴും അവിടുത്തെ കൈവിടാതെ പിന്തുടരുവാൻ എന്നെ അനുഗ്രഹിക്കണമേ. ആമേൻ

വിശുദ്ധ കൊച്ചു ത്രേസ്സ്യ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s