തിരുനാളുകളുടെ തിരുനാൾ… ദൈവകരുണയുടെ തിരുനാൾ

🌹✝️🌹തിരുനാളുകളുടെ തിരുനാൾ… ദൈവകരുണയുടെ തിരുനാൾ ..ഏപ്രിൽ 11 ന് 🌹✝️🌹

ദൈവകരുണയുടെ തിരുനാളിനെ “തിരുനാളുകളുടെ തിരുനാൾ” എന്നു വിശേഷിപ്പിക്കുന്നു.
നമ്മുടെ കർത്താവ് ഈ തിരുനാളിനോടു ചേർത്തു വച്ചിരിക്കുന്ന അസാധാരണമായ വാഗ്ദാനങ്ങൾ, സവിശേഷമായ കൃപകൾ, അതാണ് ഇതിനെ തിരുനാളുകളുടെ തിരുനാളായി മാറ്റുന്നത്.

വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പതിനാലു പ്രാവശ്യം ഈ തിരുന്നാൾ ആഘോഷിക്കപ്പെടാനുള്ള തന്റെ അദമ്യമായ ആഗ്രഹം ഈശോ വെളിപ്പെടുത്തുന്നതായി കാണുന്നു.
“കരുണയുടെ തിരുനാൾ എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ പാപികൾക്കും അഭയവും തണലുമാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ ആഴങ്ങൾ താനേ തുറക്കപ്പെടും. എന്റെ കരുണയുടെ ഉറവയെ സമീപിക്കുന്ന ആത്മാക്കളുടെ മേൽ കൃപയുടെ വലിയ സമുദ്രത്തെ ഞാനൊഴുക്കും കുമ്പസാരിക്കുവാനും വി. കുർബാന സ്വീകരിക്കുവാനും അന്നു തയ്യാറാകുന്ന ആത്മാക്കൾക്ക് പാപ കടങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും പൂർണ്ണമായ ഇളവു ലഭിക്കും. കൃപയൊഴുകുന്ന ദൈവികകവാടം അന്നു തുറക്കപ്പെടും. പാപങ്ങൾ കടും ചുമപ്പയാലും ഒരാത്മാവും എന്റെയടുക്കൽ വരാൻ ഭയപ്പെടേണ്ട. കരുണയുടെ തിരുനാൾ എന്റെ അലിവിന്റെ ആഴങ്ങളിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച അത് പാവനമായി ആഘോഷിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” (ഡയറി 699)

🟡വാഗ്ദാനങ്ങൾ :🟡

ഈ തിരുനാൾ യോഗ്യതാ പൂർവ്വം ആഘോഷിക്കുന്നവർക്ക് – (അതായത് കർത്താവിന്റെ കരുണയിൽ ദൃഢമായി ശരണപ്പെട്ട് തിരുനാൾ ദിനത്തിൽ യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ) – അവരുടെ ജീവിതത്തിൽ വന്നു പോയ മുഴുവൻ പാപങ്ങൾക്കും (കുമ്പസാരിക്കാൻ മറന്നു പോയ പാപങ്ങൾക്കു പോലും) പൂർണ്ണമായ മോചനവും ശിക്ഷകളിൽ നിന്നുള്ള പൂർണ്ണമായ ഇളവും (ദണ്ഡവിമോചനം) ഈശോ വാഗ്ദാനം ചെയ്യുന്നു. ദണ്ഡവിമോചനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടിയും നേടാവുന്നതാണ്.

⚪️◽️⚪️◽️⚪️◽️⚪️

🟢എങ്ങനെയാണ് തിരുനാളിനായി ഒരുങ്ങേണ്ടത് ?🟢

🟡 പീഢാനുഭവ വെള്ളി മുതൽ കരുണയുടെ നൊവേന ചൊല്ലണം.

🟡 തിരുനാൾ ദിനത്തിലോ അതിനു മുമ്പോ നല്ല കുമ്പസാരം നടത്തിക്കൊണ്ട് നമ്മെത്തന്നെ ദൈവകരുണയിൽ നിമഞ്ജനം ചെയ്യണം.

🟡 ദൈവാലയത്തിൽ ദൈവകരുണയുടെ ഛായാചിത്രം ആഘോഷമായി ആശീർവദിക്കുകയും പരസ്യമായി വണങ്ങപ്പെടുകയും ചെയ്യണം.

🟡 യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കണം.

🟡 ഏതെങ്കിലും ഒരു കാരുണ്യ പ്രവൃത്തി ചെയ്ത് കർത്താവിനു കാഴ്ച വയ്ക്കണം.

⚪️◽️⚪️◽️⚪️◽️⚪️

ഏതെങ്കിലും പ്രത്യേകമായ കാരണത്താൽ കരുണയുടെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പാപത്തെ ഹൃദയപൂർവ്വം തിരസ്കരിച്ചു കൊണ്ട് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ കരുണയുടെ രണ്ട് കൂദാശകളും – കുമ്പസാരം, വി. കുർബാന ഇവ- സ്വീകരിക്കും എന്ന നിശ്ചയത്തോടെ, ആയിരിക്കുന്ന സ്ഥാനത്ത് ദൈവകരുണയുടെ ഛായാചിത്രം വണങ്ങിക്കൊണ്ട് മാർപ്പാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കുകയും, ഒരു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും, ഒരു വിശ്വാസ പ്രമാണവും, “ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു” എന്നു ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്താൽ ഈ തിരുനാളിന്റെ അനുഗ്രഹങ്ങൾ ഒരു വ്യക്തിക്ക് ലഭിക്കുന്നതാണ്‌.

റവ. ഡോ. ഇഗ്നാസി റോസിക്കി എന്ന ദൈവശാസ്ത്രജ്ഞൻ കരുണയുടെ തിരുനാൾ ദിവസത്തെ ദിവ്യകാരുണ്യ സ്വീകരണത്തെ ഒരു ക്രിസ്ത്യാനിയുടെ രണ്ടാം മാമോദീസ എന്നാണ് വിശേഷിപ്പിക്കുന്നത്.

സമ്പൂർണ്ണമായ പാപമോചനവും ശിക്ഷകളിൽ നിന്ന് ഇളവും ആണ് ഈ തിരുനാളിലൂടെ ഒരാൾക്ക് ലഭിക്കുന്നത്.

🟡⚪️🟡⚪️🟡⚪️🟡

ഓരോ ദിവസത്തെയും നൊവേന കൂടെച്ചേർത്തിരിക്കുന്ന ലിങ്ക് വഴി ലഭ്യമാണ്.

🟢ഒന്നാം ദിനം:

ദൈവ കരുണയുടെ നൊവേന – ഒന്നാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢രണ്ടാം ദിനം:

ദൈവ കരുണയുടെ നൊവേന – രണ്ടാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢മൂന്നാം ദിനം:

ദൈവ കരുണയുടെ നൊവേന – മൂന്നാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢നാലാം ദിനം:

ദൈവ കരുണയുടെ നൊവേന – നാലാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢അഞ്ചാം ദിനം:

ദൈവ കരുണയുടെ നൊവേന – അഞ്ചാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢ആറാം ദിനം:

ദൈവ കരുണയുടെ നൊവേന – ആറാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢ഏഴാം ദിനം:

ദൈവ കരുണയുടെ നൊവേന – ഏഴാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢എട്ടാം ദിനം:

ദൈവ കരുണയുടെ നൊവേന – എട്ടാം ദിവസം

⚪️◻️⚪️◻️⚪️◻️⚪️

🟢ഒൻപതാം ദിനം:

ദൈവ കരുണയുടെ നൊവേന – ഒൻപതാം ദിവസം

🌿Divina Misericordia International Ministry🌿

Leave a comment