sunday sermon jn 16, 16-24

April Fool

ഉയിർപ്പുകാലം നാലാം ഞായർ

യോഹ 16, 16 – 24

സന്ദേശം

If Jesus Never Called Himself God, How Did He Become One? : NPR

ലോകം മുഴുവനും വീണ്ടും കോവിഡ് ഭീതിയിലാണ്. ലോകം മുഴുവനും, അഞ്ചു വയസ്സുള്ള കുട്ടിയും, തൊണ്ണൂറു വയസ്സുള്ള വ്യക്തിയും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത് മാസ്ക്, സാനിറ്റയ്സർ, കോറന്റൈൻ എന്നിങ്ങനെയുള്ള വാക്കുകളാണ്. ഏഴ് വൻകരകളിലായി, 195 പരമാധികാര രാജ്യങ്ങളിലായി, 72 സ്വതന്ത്ര റിപ്പബ്ലിക്കുകളിലായി, പടർന്നു കയറിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിക്കുമുന്പിൽ പകച്ചുനിൽക്കുകയാണ് മനുഷ്യൻ! 800 കോടിയിലേക്കെത്താൻ പോകുന്ന ലോകജനസംഖ്യയുള്ള, 6000 ത്തിലധികം ഭാഷകൾ സംസാരിക്കുന്ന ലോകമനുഷ്യൻ, ശാസ്ത്രത്തിന്റെ നേട്ടങ്ങൾക്ക് പുറത്തു കയറിയിരിക്കുമ്പോഴും നാളെ എന്ത് സംഭവിക്കുമെന്നറിയാതെ നട്ടംതിരിയുമ്പോൾ, തങ്ങളെ രക്ഷിക്കുവാൻ ആരാണുള്ളത് എന്ന് അന്വേഷിക്കുമ്പോൾ അറിയാതെ കരങ്ങളുയർത്തി വിളിക്കുന്നത് സൃഷ്ടികർത്താവായ ദൈവത്തെയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന, കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നമ്മെയും പേടിപ്പെടുത്തുന്നുണ്ട്. ഓക്സിജൻ പോലും കിട്ടാതെ മനുഷ്യൻ മരിക്കുന്നുവെന്ന് കേൾക്കുമ്പോൾ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ ഇതെവിടെച്ചെന്ന് നിൽക്കും എന്ന് നാമും ഭയപ്പെടുകയാണ്! അപ്പോൾ, ദൈവമേ, ഈ മഹാമാരിയിൽ നിന്ന്, ജീവിത ക്ലേശങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേയെന്ന് വിളിച്ചു പ്രാർത്ഥിക്കുവാൻ വന്ന നമ്മോട് ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു പറയുന്നു: വിഷമിക്കേണ്ടാ, ഈ അല്പസമയം കടന്നുപോകും, നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. കാരണം, ഈ ലോകത്തെ ജയിച്ചിരിക്കുന്നവനാണ് നിങ്ങളുടെ ദൈവം! ഈ മഹാമാരിക്കാലത്തു ദൈവത്തിന്റെ വചനത്തിന്റെ പൊരുൾ ഗ്രഹിക്കുവാൻ നമുക്കാകട്ടെ.

വ്യാഖ്യാനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്. ഈശോ തന്റെ…

View original post 881 more words

Leave a comment