എന്നെന്നും യേശുവേ… Ennennum Yeshuve… Master Rithuraj
For the KARAOKE of this song please click on : https://youtu.be/yLPIkao26lg
Song : Ennennum Yeshuve …
Type : Christian Devotional
Lyrics : James Kunnumpuram
Music : Fr.Xavier Kunnumpuram mcbs
Singing : Master Rithuraj
Orchestrarion and Mastering : Pradeep Tom
Voice Recording : HAT3 Studio, EKM
Produced by JMJ Canada INC
Published by TONE OF CHRIST MEDIA
Special thanks to Rev. Fr. Joseph Puthumana, Vicar of St. John the Baptist Church Periyappuram for allowing us to take church visuals
Lyrics:
എന്നെന്നും യേശുവേ നിന്നെയോർക്കാൻ
എന്നാളും നിന്നോടു ചേർന്നിരിക്കാൻ
പകലാകെ നീയേകും തണലിലാവാൻ
രാവിലും നിന്നെ ഞാൻ കണ്ടുറങ്ങാൻ,
കൊതിയോടെയണയുന്നു നിന്റെ മുന്നിൽ,
ആശയോടെത്തുന്നു പൈതലാം ഞാൻ.
സ്നേഹത്തിൻ ചേലുള്ള കൈപിടിച്ചും
സ്നേഹം തുളുമ്പുന്ന നിൻ മുഖമണച്ചും,
പൈതലാമെന്നെ നീ ചേർത്തണച്ചും,
കൂടെവന്നീടുന്നോരെന്റെ ഈശോ
മഞ്ഞിലും മഴയിലും വെയിലിലും ചൂടിലും
കരയിലും കടലിലും വാനമേഘത്തിലും
നിറയുന്ന നീയെന്ന സ്നേഹ സ്വരൂപത്തെ,
നിറവോടെ കണ്ടു ഞാൻ നടന്നിടട്ടെ.
For the KARAOKE of this song please click on : https://youtu.be/yLPIkao26lg