ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ…
മെഴുതിരി നാളം തെളിയുമ്പോൾ
നീയെൻ ആത്മാവിൽ പ്രകാശമായ്
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായ്
കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ
നിന്നിൽ മറയട്ടെ ഞാൻ
(ദൈവം തന്നതല്ലാ…)
എന്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ
(ദൈവം തന്നതല്ലാ…)
Daivam Thannathallathonnum… Lyrics
Categories: Lyrics